ഇന്‍ഫോപാര്‍ക്കിലെ ജോലി രാജി വെച്ച് സിനിമയ്ക്ക് പിന്നാലെ ഇറങ്ങി തിരിച്ച ആളാണ് മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.ഇതിനോടകം സംവിധാനം, തിരക്കഥ രചന എന്നിവയില്‍ എല്ലാം കഴിവ് തെളിയിച്ച് കഴിഞ്ഞു.അടുത്തിടെ അഭിലാഷ് പിള്ള നലകിയൊരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
ാളികപ്പുറം' കണ്ടതിന് ശേഷം തന്റെ മുന്‍ കാമുകി സിനിമയില്‍ ഒരു അവസരം ചോദിച്ച് വിളിച്ചുവെന്നും, താന്‍ നല്‍കിയ മറുപടി കേട്ട് അവര്‍ ഫോണ്‍ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പിള്ള ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
കോളേജ് പഠനകാലത്ത് താന്‍ ഒരു പെണ്‍കുട്ടിയെ ഗൗരവമായി പ്രണയിച്ചിരുന്നുവെന്നും, എന്നാല്‍ ആ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ പെണ്‍കുട്ടിയുടെ റൂംമേറ്റിനെയാണ് താന്‍ പ്രണയിച്ച് വിവാഹം ചെയ്തതെന്നും അഭിലാഷ് പിള്ള വെളിപ്പെടുത്തി. ആറ് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഈ വിവാഹം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളേജില്‍ പഠിച്ചിരുന്ന സമയത്ത് ഒരാളെ വളരെ സീരിയസായി ഇഷ്ടപ്പെട്ടിരുന്നു. അയാളും തിരിച്ച് അതേപോലെ തന്നെ ആ ഇഷ്ടം മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കില്‍ ഞാന്‍ ആ കുട്ടിയെ വിവാഹം കഴിക്കുമായിരുന്നു. പക്ഷെ ഒരു സമയത്ത് തേപ്പെന്ന് ഒന്നും ഞാന്‍ പറയുന്നില്ല. ഓരോരുത്തരുടെ മാനസികാവസ്ഥയാണ്. ചിലപ്പോള്‍ അവര്‍ക്ക് അത് വര്‍ക്കാകാത്തതുകൊണ്ടാകും പ്രണയം തകര്‍ന്നു. അതിന്റെ കോമഡി എന്താണെന്ന് വെച്ചാല്‍ ആ ദേഷ്യത്തിന് ആ പെണ്‍കുട്ടിയുടെ റൂംമേറ്റിനെ തന്നെ പ്രണയിച്ച് ഞാന്‍ കല്യാണം കഴിച്ചു.' അഭിലാഷ് പിള്ള പറയുന്നു
'ആറ് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിച്ചത്. വേറൊരു രസകരമായ സംഭവവുമുണ്ടായി. മാളികപ്പുറം സിനിമ ഞാന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി എനിക്ക് മെസേജ് അയച്ചു. വേറൊരു സ്ഥലത്താണിപ്പോള്‍ ഇന്ത്യയിലില്ല. എന്റെ നമ്പര്‍ ആ കുട്ടി വാങ്ങി വിളിച്ചു. മാളികപ്പുറം കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും ഭയങ്കര അടിപൊളി സിനിമാക്കാരനായല്ലേ എന്നുമൊക്കെ പറഞ്ഞു. ശേഷം അടുത്ത പടത്തില്‍ അഭിനയിക്കാന്‍ ഒരു വേഷം തരുമോയെന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ ജീവിതത്തില്‍ ഞാന്‍ ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നു അതിപ്പോള്‍ നന്നായിട്ട് എന്റെ വീട്ടിലൊരാള്‍ ചെയ്യുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്റെ മറുപടി കേട്ടതും അവള്‍ വേ?ഗം കോള്‍ കട്ട് ചെയ്ത് പോയി.' അഭിലാഷ് പിള്ള കൂട്ടിച്ചേര്‍ത്തു. ഷെഫ് നളന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിലാഷ് പിള്ളയുടെ പ്രതികരണം.
ഇന്ന് രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് അഭിലാഷ്. ജീവിതത്തില്‍ ഏറ്റവും മൂല്യമേറിയതായി അഭിലാഷ് കണക്കാക്കുന്നതും കുടുംബമാണ്.