Latest News

പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'അരൂപി'; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'അരൂപി'; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

പുണര്‍തം പ്രൊഡക്ഷന്‍സിന്റെ  ബാനറില്‍ പ്രദീപ് രാജ് നിര്‍മിച്ച് ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'അരൂപി  ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.എ കെ വിജുബാല്‍ അവതരിപ്പിക്കുന്ന ഗോവിന്ദന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വിട്ടത്.

ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,ജോയ് മാത്യു,സിന്ധു വര്‍മ്മ,അഭിലാഷ് വാര്യര്‍,കിരണ്‍ രാജ്,ആദിത്യ രാജ്, മാത്യു രാജു,കണ്ണന്‍ സാഗര്‍,എ കെ വിജുബാല്‍,നെബു എബ്രഹാം,വിനയ്, ആന്റണി ഹെന്റി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആന്റണി,സുജ റോസ്,ആന്‍ മരിയ,അഞ്ജന മോഹന്‍,രേഷ്മ,സംഗീത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ബി. കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.എഡിറ്റിങ്ങ്-വി. ടി. വിനീത്,
ഓഡിയോഗ്രാഫി-എം ആര്‍ രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍,കലാസംവിധാനം-മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം-ഷാജി കൂനന്‍ കൂനമാവ്, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി. മേനോന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഭിഷേക്, നൃത്തസംവിധാനം- ടിബി ജോസഫ്, സ്റ്റില്‍സ്- സതീഷ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ജാങ്കോ സ്‌പേസ്, സ്റ്റുഡിയോ- സപ്ത റെക്കോര്‍ഡ്, പോസ്റ്റര്‍-പാന്‍ഡോട്ട്,പി ആര്‍ ഒ-വിവേക് വിനയരാജ്,എ എസ് ദിനേശ്.

Read more topics: #  'അരൂപി
aroori movie character poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES