Latest News

വിഷ്ണുവിന്റെ തോളില്‍ തലചായ്ച്ച് സ്വാതി; കോണ്‍സ്റ്റബിള്‍ മഞ്ജുവിലെ നായികയും സീരിയലിലെ ക്യാമറാ മാനും പുതിയ ജീവിതത്തിലേക്ക്

Malayalilife
 വിഷ്ണുവിന്റെ തോളില്‍ തലചായ്ച്ച് സ്വാതി; കോണ്‍സ്റ്റബിള്‍ മഞ്ജുവിലെ നായികയും സീരിയലിലെ ക്യാമറാ മാനും പുതിയ ജീവിതത്തിലേക്ക്

സ്വാതി നിത്യാനന്ദ് എന്ന നടിയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഭ്രമണമെന്ന ഒരൊറ്റ സീരിയലിലൂടെ ശ്രദ്ധ നേടിയ നടി ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തിയത് പ്രണയവര്‍ണങ്ങള്‍ എന്ന സീരിയലിലൂടെയാണ്. ഇപ്പോള്‍ കോണ്‍സ്റ്റബിള്‍ മഞ്ജു എന്ന സീരിയലില്‍ നായികയായി അഭിനയിക്കുന്ന സ്വാതി തന്റെ പുതിയ ജീവിതം ആസ്വദിക്കുകയാണ്. ഈ പരമ്പരയുടെ ക്യാമറാമാനായ വിഷ്ണു സന്തോഷിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചാണ് സ്വാതി തന്റെ പ്രണയ ജീവിതത്തിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ പങ്കുവെക്കുന്നത്. കൃത്യം രണ്ടുമാസം മുന്നേയാണ് സ്വാതി വിഷ്ണുവിനൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നില്‍ വച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. നെറ്റിയില്‍ സിന്ദൂരമിട്ടുള്ള ചിത്രങ്ങള്‍ക്കു പിന്നാലെ വിവാഹിതയായെന്ന വാരത്തകള്‍ വന്നെങ്കിലും അതു നിഷേധിക്കുകയായിരുന്നു നടി. പിന്നീട് വിഷ്ണുവിനൊപ്പമുള്ള നിരവധി പ്രണയ ചിത്രങ്ങള്‍ പങ്കുവച്ചു.

അതിലൊക്കെ മുഖം വ്യക്തമല്ലാത്ത രീതിയിലാണ് കൊടുത്തിരുന്നതെങ്കില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷ്ണുവിനൊപ്പമുള്ള പ്രണയാര്‍ദ്ര ചിത്രങ്ങളാണ് സ്വാതി പങ്കുവെക്കുന്നത്. അതെല്ലാം വിഷ്ണുവും ഷെയര്‍ ചെയ്യുന്നുമുണ്ട്. ഭ്രമണം എന്ന സീരിയല്‍ സൂപ്പര്‍ ഹിറ്റായി നില്‍ക്കെ അഞ്ചു വര്‍ഷം മുമ്പ് കോവിഡ് കാലത്താണ് സ്വാതി വിവാഹിതയായത്. ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യാമറാമാനായിരുന്ന പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. വിവാഹ ശേഷം അഭിനയരംഗത്തു നിന്നും മാറിനിന്ന സ്വാതി തൊട്ടടുത്ത വര്‍ഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരുന്നു. പ്രണയ വര്‍ണങ്ങള്‍ എന്ന സീരിയലിലൂടെ നായികയായി തിരിച്ചെത്തിയ സ്വാതി തെലുങ്ക് സീരിയലിലും അഭിനയിച്ചു. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ മഞ്ജു എന്ന സൂര്യാ ടിവിയിലെ സീരിയലില്‍ തിളങ്ങവേയാണ് അതിന്റെ ക്യാമറാമാനായ വിഷ്ണുവുമായി അടുപ്പത്തിലായത്.

ഏറെക്കാലമായി സീരിയല്‍ ക്യാമാറാമാനായി പ്രവര്‍ത്തിക്കുന്ന വിഷ്ണു നടി അനുശ്രീയേയാണ് ആദ്യം വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു അത്. സ്വന്തം വീട്ടുകാരെ എതിര്‍ത്ത് വിഷ്ണുവിനൊപ്പം പോവുകയായിരുന്നു അനുശ്രീ. പിന്നാലെ ഒരു വാടകവീട്ടില്‍ ഇരുവരും താമസം ആരംഭിക്കുകയും ചെയ്തു. പിന്നാലെ ഗര്‍ഭിണിയായ അനുശ്രീയെ പിണക്കം മറന്ന് അമ്മ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. അതിനു ശേഷം ഇടയ്ക്ക് അനുശ്രീയുടെ വീട്ടില്‍ പോയി വിഷ്ണു നിന്നുവെങ്കിലും ആ ബന്ധം അത്ര സുഖകരമായി മുന്നോട്ടു പോകാതെ വരികയായിരുന്നു. പിന്നാലെ ഒരാണ്‍കുഞ്ഞിന് അനുശ്രീ ജന്മം നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഇരുവരും വിവാഹമോചനം നേടിയതിനു പിന്നാലെയാണ് സ്വാതിയുമായി വിഷ്ണു പ്രണയത്തിലായത്.


 

swathy nithyanand and vishnu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES