ഭ്രമണം എന്ന ഒരൊറ്റ സീരിയലിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടവും വാങ്ങിയ നടിയാണ് സ്വാതി നിത്യാനന്ദ്. അഞ്ചു വര്‍ഷം മുമ്പ് കോവിഡ് കാത്താണ് സ്വാതി വിവാഹിതയായത്. ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യാമറാമാനായിരുന്ന പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. വിവാഹ ശേഷം അഭിനയരംഗത്തു നിന്നും മാറിനിന്ന സ്വാതി തൊട്ടടുത്ത വര്‍ഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോഴിതാ, സ്വാതിയുടെ രണ്ടാം വിവാഹ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
സീരിയല്‍ ക്യാമറാമാനായ വിഷ്ണു സന്തോഷിനൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നി്ന്നുളള ചിത്രം പങ്ക് വച്ചതോടെയാണ് നടി വീണ്ടും വിവാഹിതയായോ എന്ന ആശങ്ക ആരാധകര്പങ്ക് വച്ചത്. നെറുകയില്‍ സിന്ദൂരം ചാര്‍ത്തി വിഷ്ണുവിനോടു ചേര്‍ന്നു നിന്നുള്ള ചിത്രത്തിന് ബ്ലെസ്ഡ് എന്ന ക്യാപ്ഷനും സ്വാതി നല്‍കിയിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ മഞ്ജു എന്ന സീരിയലിലാണ് സ്വാതി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സീരിയലിന്റെ ക്യാമറാമാനാണ് വിഷ്ണു.
വിഷ്ണുവിന്റേയും രണ്ടാം വിവാഹമാണത്. നടി അനുശ്രീയേയാണ് വിഷ്ണു ആദ്യം വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു അത്. സ്വന്തം വീട്ടുകാരെ എതിര്‍ത്ത് വിഷ്ണുവിനൊപ്പം പോവുകയായിരുന്നു അനുശ്രീ. പിന്നാലെ ഒരു വാടകവീട്ടില്‍ ഇരുവരും താമസം ആരംഭിക്കുകയും ചെയ്തു. പിന്നാലെ ഗര്‍ഭിണിയായ അനുശ്രീയെ പിണക്കം മറന്ന് അമ്മ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. അതിനു ശേഷം ഇടയ്ക്ക് അനുശ്രീയുടെ വീട്ടില്‍ പോയി വിഷ്ണു നിന്നുവെങ്കിലും ആ ബന്ധം അത്ര സുഖകരമായി മുന്നോട്ടു പോകാതെ വരികയായിരുന്നു. പിന്നാലെ ഒരാണ്‍കുഞ്ഞിന് അനുശ്രീ ജന്മം നല്‍കുകയും ചെയ്തു.
നൃത്തത്തെ ചെറുപ്പം മുതല്‍ സ്നേഹിക്കുന്ന സ്വാതി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി, മാര്‍ ഇവാനിയോസ് കോളേജില്‍ ഡിഗ്രിയ്ക്ക് പഠിക്കവേയായിരുന്നു ആദ്യ വിവാഹം. ചെമ്പട്ട് എന്ന സീരിയലിലെ ദേവിയുടെ വേഷത്തിലാണ് സ്വാതി ആദ്യമായി ക്യമറക്ക് മുന്‍പിലേക്ക് എത്തിയത്.
ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയില്‍ പങ്കെടുത്തതിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്. ആ പരിപാടിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിലും സീരിയലിലേക്ക് കടക്കാനുള്ള ആദ്യ പടി ആയിരുന്നു ആ ഷോ. അതിലെ പ്രകടനം കണ്ട് ഇഷ്ടപെട്ടിട്ടാണ് ആദ്യ സീരിയലിലേക്കുള്ള ക്ഷണം കിട്ടുന്നത്. പ്രേക്ഷക പ്രീതിയും റേറ്റിങ്ങില്‍ ഒന്നാമതും നിന്ന ഭ്രമണത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് ഒപ്പമാണ് സ്വാതിയും തന്റെ അഭിനയം കാഴ്ച വച്ചത്. മുകുന്ദന്‍, ലാവണ്യ, ശരത് തുടങ്ങി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിന്ന മുന്‍ നിര താരങ്ങള്‍ക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
പിന്നീട് ആദ്യ വിവാഹത്തിനു ശേഷം പ്രണയ വര്‍ണങ്ങള്‍ എന്ന സീരിയലിലൂടെ തിരിച്ചെത്തി. തെലുങ്ക് സീരിയലിലും അഭിനയിച്ചു. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ മഞ്ജു എന്ന സൂര്യാ ടിവിയിലെ സീരിയലില്‍ തിളങ്ങുകയാണ് നടിയിപ്പോള്‍.