Latest News

സില്‍വറില്‍ വെള്ള മുത്ത് പിടിപ്പിച്ച ജിമിക്കി കമ്മല്‍; ഒരു നിമിഷം പോലും പിരിയാന്‍ പറ്റാത്ത പ്രണയം; സ്വാതിയുടെ കമ്മല്‍ ബൈക്കിന്റെ കീചെയിന്‍ ആക്കി വിഷ്ണു; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
സില്‍വറില്‍ വെള്ള മുത്ത് പിടിപ്പിച്ച ജിമിക്കി കമ്മല്‍; ഒരു നിമിഷം പോലും പിരിയാന്‍ പറ്റാത്ത പ്രണയം; സ്വാതിയുടെ കമ്മല്‍ ബൈക്കിന്റെ കീചെയിന്‍ ആക്കി വിഷ്ണു; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മിനിസ്‌ക്രീന്‍ ലോകത്തെ പുതിയ താരജോഡികളായി മാറിയിരിക്കുകയാണ് സ്വാതി നിത്യാനന്തയും വിഷ്ണു സന്തോഷം. ഇരുവരുടെയും ബന്ധം കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമാണ്. ഒരുമിച്ചുള്ള ഫോട്ടോകളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെയാണ് പ്രണയ ഗോസിപ്പുകള്‍ വന്നത്. അത് ശരിവയ്ക്കുന്ന വിധം ഓരോ പോസ്റ്റുകളും സ്റ്റോറികളും മാറി. ഇപ്പോഴിതാ സ്വാതിയുടെ കമ്മല്‍ തന്റെ വണ്ടിയുടെ കീ ചെയിനില്‍ അണിഞ്ഞിരിക്കുന്ന ചിത്രമാണ് വിഷ്ണു പങ്കുവെച്ചിരിക്കുന്നത്.

തന്റെ ബൈക്കിന്റെ കീ ചെയിന്‍ ആയിട്ടാണ് സ്വാതിയുടെ കമ്മല്‍ ഇട്ടിരിക്കുന്നത്. ജിമിക്കി കമ്മലാണ് കീ ചെയിന്‍. സില്‍വര്‍ കമ്മലില്‍ വെള്ള മുത്തുകള്‍ പിടിപ്പിച്ച നല്ല ഭംഗിയുടെ ജിമിക്കി കമ്മലാണ് വിഷ്ണു കീ ചെയിന്‍ ആയിട്ട് ഇട്ടിരിക്കുന്നത്. ഈ ചിത്രത്തിന് നിരവധിയാളുകള്‍ കമന്റുമായും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു നിമിഷം തന്റെ പ്രണയിനിയെ പിരിയാന്‍ വയ്യ എന്ന കമന്റുമായി ആരാധകര്‍ എത്തിയത്. ഏതാണ്ട് സമാന ജീവിത അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ ജീവിതത്തില്‍ ചേര്‍ന്നപ്പോള്‍ അതിനു ഒരുപാട് അര്‍ഥം ഉണ്ടാകും നിറം ഉണ്ടാകും. അതാണ് ഇപ്പോള്‍ ഇവരുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. ഏറെ ജീവിത പാഠങ്ങള്‍ കഴിഞ്ഞകാല ജീവിതത്തില്‍ നിന്നും ഇരുവരും പഠിച്ചിട്ടാണ് മുന്‍പോട്ട് ഉള്ള യാത്ര. എന്നിരുന്നാല്‍ തന്നെയും പ്രണയം ഇവര്‍ ഇതുവരെയും പരസ്യമാക്കിയിട്ടില്ല.

നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമാണ് സ്വാതി നിത്യാനന്ദ്. ഭ്രമണത്തിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടവും വാങ്ങിയ നടിയാണ് സ്വാതി നിത്യാനന്ദ്. സ്വാതി എന്ന പേരിനേക്കാളും ഭ്രമണത്തിലെ ഹരിത എന്നപേരിലാണ് കൂടുതല്‍ ആളുകള്‍ സ്വാതിയെ തിരിച്ചറിയുന്നത്. ഇപ്പോള്‍ അന്യഭാഷകളിലും സ്വാതി തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഭ്രമണത്തിലെ ഹരിത ആയി എത്തിയതോടെയാണ് സ്വതിയോടുള്ള ഇഷ്ടം ആരാധകര്‍ക്ക് കൂടിയത്. സീനിയര്‍ താരങ്ങള്‍ക്ക് ഒപ്പമാണ് സ്വാതി തന്റെ അഭിനയം കാഴ്ച വച്ചത്. മുകുന്ദന്‍, ലാവണ്യ, ശരത് തുടങ്ങി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിന്ന മുന്‍ നിര താരങ്ങള്‍ക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്. കോവിഡ് കാലത്തായിരുന്നു സ്വാതിയുടെ വിവാഹം. ക്യാമറമാന്‍ പ്രതീഷുമായി സ്വാതിയുടേത് പ്രണയവിവാഹം ആയിരുന്നു. ഏറെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഇരുവരും ഒന്നായത്.

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു വെഡിങ് അനൗണ്‍സ്‌മെന്റ് ആണ് സ്വാതി നിത്യാനന്ദ്- വിഷ്ണു സന്തോഷ് ജോഡികളുടേത്. എന്റെ മാതാവ് സീരിയല്‍ സമയം മുതല്‍ക്കാണ് സ്‌ക്രീനില്‍ വിഷ്ണുവിന്റെ പേര് തെളിഞ്ഞുവന്നത്. പിന്നീട് പ്രമുഖ നടിയും ആയുള്ള വിവാഹവും അതിനുശേഷം വിഷ്ണു സുഹൃത്തിന്റെ ചാനലില്‍ നടത്തിയ വെളിപ്പെടുത്തലും എല്ലാം ഏറെ ശ്രദ്ധേയം ആയിരുന്നു. പിന്നാലെ ജനപ്രിയ പരമ്പരകളുടെ എല്ലാം ഭാഗമായി വിഷ്ണു മാറുകയും ചെയ്തു. എന്നാല്‍ സ്വന്തം കുഞ്ഞിനെ കാണാന്‍ പോലും ഉള്ള അനുവാദം വിഷ്ണുവിന് ഉണ്ടായിരുന്നില്ല എന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ അടുത്താണ് വിഷ്ണുവിനെ വീണ്ടും ചിരിച്ച മുഖത്തോടെ അദ്ദേഹത്തിന്റെ പ്രിയപെട്ടവര്‍ കാണുന്നത്. അതിനു ഉറപ്പായും നിമിത്തം ആകുന്നത് നടി സ്വാതി നിത്യാനന്ദ് ആണെന്ന് നിസ്സംശയം പറയാം.

swathy vishu love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES