Latest News

നീ ജീവിതത്തില്‍ നിന്നും പോയാല്‍ നല്ല ജീവിതം കിട്ടുമെന്നാണ് ഭര്‍ത്താവ് എന്നോട് പറഞ്ഞത്;അങ്ങനെയുള്ളപ്പോള്‍ അയാളുടെ മുന്നില്‍ ഇരുന്ന് കരഞ്ഞിട്ടോ കാല് പിടിച്ചിട്ടോ എന്തുകാര്യം? അങ്ങനെയാണ് ആ ബന്ധം അവസാനിപ്പിച്ച് ഡിവോഴ്‌സ് നല്‍കാന്‍ തീരുമാനിച്ചത്; ഗായിക ലക്ഷ്മി ജയന്‍ പങ്ക് വച്ചത്

Malayalilife
നീ ജീവിതത്തില്‍ നിന്നും പോയാല്‍ നല്ല ജീവിതം കിട്ടുമെന്നാണ് ഭര്‍ത്താവ് എന്നോട് പറഞ്ഞത്;അങ്ങനെയുള്ളപ്പോള്‍ അയാളുടെ മുന്നില്‍ ഇരുന്ന് കരഞ്ഞിട്ടോ കാല് പിടിച്ചിട്ടോ എന്തുകാര്യം? അങ്ങനെയാണ് ആ ബന്ധം അവസാനിപ്പിച്ച് ഡിവോഴ്‌സ് നല്‍കാന്‍ തീരുമാനിച്ചത്; ഗായിക ലക്ഷ്മി ജയന്‍ പങ്ക് വച്ചത്

പല മേഖലകളില്‍ പ്രതിഭ തെളിയിച്ച ആളാണ് ലക്ഷ്മി ജയന്‍. ഗായിക, വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെയൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട് ലക്ഷ്മി. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണില്‍ മത്സരാര്‍ഥിയായും ലക്ഷ്മി എത്തിയിരുന്നു. ലക്ഷ്മിയുടെ വ്യക്തി ജീവിതം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ഈ ഷോയ്ക്ക് ശേഷം ആയിരുന്നു. ഇപ്പോളിതാ വിവാഹമോചനത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലക്ഷ്മി

'നീ എന്റെ ജീവിതത്തില്‍ നിന്നും പോയാല്‍ എനിക്കൊരു നല്ല ജീവിതം കിട്ടുമെന്നാണ് ഭര്‍ത്താവ് എന്നോട് പറഞ്ഞത്. ഞാന്‍ ആ സാഹചര്യത്തെക്കുറിച്ച് തിരിച്ചു ചിന്തിച്ചു നോക്കി. ഞാന്‍ ഇതേ കാര്യം ഭര്‍ത്താവിനോടാണ് പറയുന്നതെങ്കിലോ? എനിക്ക് അയാളെ ഇനി വേണ്ട എന്നുണ്ടെങ്കില്‍, അയാള്‍ എന്റെ മുന്നില്‍ വന്ന് യാചിച്ചാലോ കരഞ്ഞു നിലവിളിച്ചാലോ എനിക്ക്  'എന്തൊരു കഷ്ടമാണിത്' എന്ന ചിന്ത മാത്രമേ വരൂ. ഒരാളോട് ഒരിക്കല്‍ ഇഷ്ടം പോയിക്കഴിഞ്ഞാല്‍ പിന്നെ അവരെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കാന്‍ കഴിയില്ല.

ഇവിടെ അയാള്‍ക്ക് എന്നെ ഇഷ്ടമില്ല. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ അയാളുടെ മുന്നില്‍ ഇരുന്ന് കരഞ്ഞിട്ടോ കാല് പിടിച്ചിട്ടോ എന്തുകാര്യം? സ്‌നേഹമുള്ളപ്പോള്‍ മാത്രമേ നമ്മുടെ കണ്ണുനീരിനും സ്‌നേഹത്തിനുമൊക്കെ വിലയുണ്ടാവുകയുള്ളൂ. അയാള്‍ക്ക് എന്നോടുള്ള സ്‌നേഹം എവിടെയോ വെച്ച് നഷ്ടപ്പെട്ടു. അതിന് ആരെയും കുറ്റം പറയാന്‍ കഴിയില്ല. ഒരാളോട് പ്രണയം തോന്നുന്നതും അത് നഷ്ടപ്പെടുന്നതുമെല്ലാം പെട്ടെന്ന് സംഭവിക്കുന്ന കാര്യങ്ങളാണ്. ചിലപ്പോള്‍ എന്റെ കുഴപ്പങ്ങള്‍ കൊണ്ടുതന്നെയാവാം. അയാള്‍ക്ക് എന്നെ ഇഷ്ടമല്ലെങ്കില്‍ ഞാന്‍ കരയുന്നത് പോലും വെറും അരോചകമായി മാത്രമേ തോന്നൂ. അങ്ങനെയാണ് ആ ബന്ധം അവസാനിപ്പിച്ച് ഡിവോഴ്‌സ് നല്‍കാമെന്ന് ഞാന്‍ തീരുമാനിച്ചത്.'

തനിക്ക് താല്പര്യമില്ലാത്ത ഒരാളെ സ്വന്തം കണ്ണീര് കൊണ്ടോ യാചന കൊണ്ടോ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത് ആത്മാഭിമാനത്തിന് ചേര്‍ന്നതല്ലെന്ന തിരിച്ചറിവിലാണ് ലക്ഷ്മി പിന്മാറിയത്. സ്വന്തം വ്യക്തിത്വം മുറുകെപ്പിടിച്ച്, പൂര്‍ണ്ണ പക്വതയോടെയാണ് ലക്ഷ്മി ആ വേര്‍പിരിയലിനെ നേരിട്ടത്. 

lakshmi jayan life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES