Latest News

'ആ സീന്‍ ചിത്രീകരിക്കാന്‍ ആയിരത്തോളം മുട്ടകളാണ് പൊട്ടിച്ചത്'; ക്ലീന്‍ ചെയ്തിട്ടും ഭയങ്കര മണം ആയിരുന്നു; ആ പാവങ്ങള്‍ വേറെ എവിടെയോ ആണ് കിടന്നത്; 'പറക്കും തളിക'യിലെ ആ രംഗത്തെക്കുറിച്ച് ഹരിശ്രീ അശോകന്‍ പറഞ്ഞത് ഇങ്ങനെ 

Malayalilife
 'ആ സീന്‍ ചിത്രീകരിക്കാന്‍ ആയിരത്തോളം മുട്ടകളാണ് പൊട്ടിച്ചത്'; ക്ലീന്‍ ചെയ്തിട്ടും ഭയങ്കര മണം ആയിരുന്നു; ആ പാവങ്ങള്‍ വേറെ എവിടെയോ ആണ് കിടന്നത്; 'പറക്കും തളിക'യിലെ ആ രംഗത്തെക്കുറിച്ച് ഹരിശ്രീ അശോകന്‍ പറഞ്ഞത് ഇങ്ങനെ 

'ഈ പറക്കും തളിക' എന്ന ചിത്രത്തില്‍ മലയാളികളെ ചിരിപ്പിച്ച ഒരു രംഗത്തെക്കുറിച്ച് ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. മലയാളികള്‍ റിപ്പീറ്റടിച്ച് കണ്ട് പൊട്ടിച്ചിരിക്കുന്ന കോമഡി ചിത്രമാണ് താഹയുടെ സംവിധാനത്തില്‍ 2001-ല്‍ പുറത്തിറങ്ങിയ 'ഈ പറക്കും തളിക'. ഉണ്ണികൃഷ്ണനായി ദിലീപ് എത്തിയപ്പോള്‍ സുന്ദരന്‍ എന്ന പ്രമുഖ കഥാപാത്രമായാണ് ചിത്രത്തില്‍ ഹരിശ്രീ അശോകനെത്തിയത്. ചിത്രത്തിലെ നിരവധി രംഗങ്ങള്‍ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. 

 ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫയുടെ വീടിന്റെ മതില്‍ ചാടി, വീടിനുള്ളില്‍ കയറിയുള്ള ഉണ്ണിയുടെയും സുന്ദരന്റെയും അടി ശരിക്കും സിനിമ പ്രേക്ഷകര്‍ ആസ്വദിച്ച ഓന്നായിരുന്നു. ഇപ്പോഴിതാ ഈ രംഗത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകന്‍. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഷൂട്ടിങ് വിശേഷങ്ങള്‍ വ്യക്തമാക്കിയത്. ഈ രംഗം ചിത്രീകരിച്ചപ്പോള്‍ ആയിരത്തിന് മുകളില്‍ മുട്ടകള്‍ പൊട്ടിയിട്ടുണ്ടെന്നാണ് ഹരിശ്രീ അശോകന്‍ പറഞ്ഞത്. 

അത് ആ യൂണിറ്റുകാര്‍ താമസിക്കുന്ന ഒരു വീടായിരുന്നു. അവര്‍ക്ക് പിന്നെ ഒരു നാലഞ്ച് ദിവസത്തേക്ക് അവിടെ താമസിക്കാനേ പറ്റിയില്ല. കാരണം അവിടെ ക്ലീന്‍ ചെയ്ത് തുടച്ചിട്ടും അവിടെ ഭയങ്കര മണം ആയിരുന്നു. എന്നിട്ട് അവര്‍ വേറെ എവിടെയോ ആണ് പോയി കിടന്നത്, പാവങ്ങള്‍. വലിയൊരു വീടാ. എനിക്ക് തോന്നുന്നു ഒരു ആയിരത്തിന് മുകളില്‍ മുട്ട അന്ന് പൊട്ടിയിട്ടുണ്ട്. ഷോട്ട് റെഡിയാകണ്ടേ. എറിഞ്ഞ ആ ഷോട്ട് റെഡി ആയെങ്കില്‍ അല്ലേ ഉള്ളൂ. നമുക്ക് കാണുമ്പോള്‍ തോന്നില്ല അത്. പടം കണ്ടാല്‍ തന്നെ അറിയാലോ എത്രയോ മുട്ടകളാണ് അതില്‍ എറിഞ്ഞിരിക്കുന്നത് എന്ന്. രണ്ട് മൂന്ന് ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്.'' - ഹരിശ്രീ അശോകന്‍ പറഞ്ഞു. 

കാരണം അത് പുറത്തുനിന്ന് വന്ന് മതില്‍ ചാടി കയറി, അകത്ത് കയറി അതിനുള്ളില്‍ കുറേ ആക്ടിവിറ്റികളുണ്ട്. അതുകഴിഞ്ഞ് അതിന്റെ കിച്ചണില്‍ ചെന്ന് എറിഞ്ഞ് പടി കയറി വന്ന് കുറേ കഴിഞ്ഞിട്ടാണ് ആ അടി വരുന്നത്. ദിലീപിന്റെ കൂടെയും മണിയുടെ കൂടെയുമൊക്കെ ചെയ്യുന്ന പടങ്ങള്‍ ഒരു പിക്കിനിക് പോലെയാണ്.' ചിത്രീകരണ അനുഭവങ്ങള്‍ക്കൊപ്പം അന്നത്തെ ആ രസകരമായ നിമിഷങ്ങളും പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ഹരിശ്രീ അശോകന്റെ ഈ വെളിപ്പെടുത്തല്‍ വലിയ തോതില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

harisree ashokan about parakkumthalika

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES