ചെറിയ ചെറിയ റോളുകളിലാണെങ്കിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി സിനിമകളില്‍ തിളങ്ങുന്ന ആളാണ് അസീസ് നെടുമങ്ങാട്. ആക്ഷന്‍ ഹീറോ ബിജുവിലെ ഒറ്റ രംഗം കൊണ്ട് തന്നെ അസീസിനെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നു. മിമിക്രി പരിപാടികളിലൂടെയാണ് അസീസ് ഇപ്പോള്‍ സിനിമകളില്‍ തിളങ്ങുന്നത്. ഇപ്പോള്‍ സുരേഷ് ഗോപിക്കൊപ്പമുള്ള മറക്കാനാകാത്ത ഒരു അനുഭവം അസീസ് വെളിപ്പെടുത്തിയിരിക്കയാണ്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് അസീസ്. കോമഡി സ്റ്റാര്‍സിലൂടെയാണ് അസീസ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. പിന്നാലെ നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. പല മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും സൗഹൃദം പങ്കിടാനുമുള്ള അവസരവും അസീസിനുണ്ടായി. ഇപ്പോള്‍ സുരേഷ് ഗോപിക്കൊപ്പമുള്ള ഒരു അനുഭവമാണ് താരം വെളിപ്പെടുത്തിയത്. മരണം വരെ മറക്കാനാകാത്ത ആ സംഭവം അസീസ് പറഞ്ഞത് മനോരമയോടാണ്. അസീസിന്റെ ചെറുപ്പകാലത്ത് കമ്മീഷണര്‍ സിനിമയുടെ ഷൂട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. സുരേഷ് ഗോപി നായകനായ ചിത്രത്തില്‍ താരത്തെ കാണാന്‍ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു, ഒരു വീട്ടില്‍ ഷൂട്ടിങ്ങ് നടക്കവേ സുരേഷ് ഗോപിയെ കാണാന്‍ അസീസ് മതിലിനു മുകളില്‍ കയറിയിരുന്നു. മതിലില്‍ നിറയെ കമ്പിവച്ചിരുന്നു. ബ്രേക്ക് സമയത്ത് പുറത്തേക്ക് ഇറങ്ങിയ സുരേഷ് ഗോപിയെ നോക്കി മിസ്റ്റര്‍ സുരേഷ് ഗോപി എന്ന് അസീസ് നീട്ടി വിളിച്ചു. സുരേഷ് ഗോപി തിരിഞ്ഞുനോക്കുന്ന സമയം കൊണ്ട് പുറകില്‍ നിന്നവര്‍ തള്ളി അസീസിന്റെ കൈയില്‍ മുമ്പില്‍ നിന്ന കമ്പി കുത്തിക്കയറി പരിക്കേറ്റു.
സംഭവം നടന്ന വര്‍ഷങ്ങള്‍ കഴിഞ്ഞ് താരമായി മാറിയപ്പോള്‍ അസീസിന് സുരേഷ് ഗോപിക്കൊപ്പം ഒരു അമേരിക്കന്‍ ഷോ നടത്താന്‍ ഭാഗ്യം ലഭിച്ചു. വിമാനയാത്രയില്‍ നടനും അസീസും ഒരുമിച്ചാണ് ഇരുന്നത്. ഈ യാത്രയില്‍ പണ്ടത്തെ കഥ അസീസ് പറഞ്ഞു. അപ്പോള്‍ സുരേഷേട്ടന്റെ കണ്ണുനിറയുന്നത് താന്‍ കണ്ടു എന്ന് അസീസ് പറയുന്നു. അന്നുണ്ടായ എന്റെ കൈയിലെ മുറിവിന്റെ പാടുകള്‍ ഇന്നുമുണ്ട്. എന്റെ കൈ പിടിച്ച് സുരേഷേട്ടന്‍ പറഞ്ഞു ഇപ്പോള്‍ നിനക്ക് ഉറപ്പായോടാ ദൈവം ഉണ്ടെന്ന്, ദൈവം എന്നൊരു വ്യക്തിയുണ്ട് അതാണ് ഇപ്പോള്‍ നീ എന്റെ അടുത്തിരിക്കുന്നത്. അതുകൊണ്ടാണ് എന്റെ സഹപ്രവര്‍ത്തകനായി ഒരുമിച്ച് പരിപാടികളു ചെയ്യുന്നത്. സുരേഷേട്ടന്റെ ആ വാക്കുകള്‍ കേട്ട് തന്റെയും മനസ്സ് വല്ലാതെയായി, ഒരുപാട് സന്തോഷവും അതിലേറെ സ്നേഹവും തോന്നിയെന്നും ജീവിതത്തില്‍ അത് മറക്കാന്‍ ആകിലെന്നും താരം വെളിപ്പെടുത്തുന്നു.