നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നാലുമക്കളും ഭാര്യയും രാധികയും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് താരത്തിന്. താരത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. മികച്ച ഒരു ഗായിക കൂടിയാണ് രാധിക. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇതോടെ സിനിമയില്‍ നിന്നും അദ്ദേഹം അപ്രത്യക്ഷനാവുകയായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം ഇടവേള അവസാനിപ്പിച്ചത്. ലേലം 2 മുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. രാഷ്ട്രീയക്കാരനും നടനുമെന്നതിലുപരി മികച്ചൊരു മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം. നിരവധി ആലംബഹീനര്‍ക്ക് അദ്ദേഹം സഹായമായിട്ടുണ്ട്.
ഇപ്പോള്‍ മരിച്ചുപോയ മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്കായി സുരേഷ് ഗോപി എംപി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു വാര്‍ഡില്‍ ആവശ്യമായ പ്രാണവായു നല്‍കിയിരിക്കയാണ്. മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്കു പ്രാണവായു നല്‍കുന്ന പ്രാണാ പദ്ധതിയുടെ ഭാഗമായി വാര്‍ഡ് 11ലേക്ക് എല്ലാ ഓക്‌സിജന്‍ സംവിധാനവും സുരേഷ് ഗോപി നല്‍കും.
64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണു ചെലവ്. വാഹനാപകടത്തില്‍ മരിച്ചുപോയ മകള്‍ ലക്ഷ്മിയുടെ ഓര്‍മയില്‍ സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. എംപി ഫണ്ട് അടക്കം ഒന്നും ഇതിനായി ഉപയോഗിക്കുന്നില്ല. എല്ലാ കിടക്കയിലേക്കും പൈപ്പു വഴി ഓക്‌സിജന്‍ എത്തിക്കുന്ന സംവിധാനമാണ് പ്രാണ.
ഇനി ഒരു കോവിഡ് രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുതെന്ന ആഗ്രഹത്താലാണ് സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്നു 11 നു മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോ.എം.എ.ആന്‍ഡ്രൂസിന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌കുമാര്‍ ചെക്കു കൈമാറും.