Latest News

തെങ്കാശിപ്പട്ടണത്തിന് ശേഷം വീണ്ടും സുരേഷ് ഗോപി- ലാല്‍ കൂട്ടുകെട്ട്; നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ആക്ഷന്‍ കിങ്ങിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്ത് ആരാധകരും 

Malayalilife
തെങ്കാശിപ്പട്ടണത്തിന് ശേഷം വീണ്ടും സുരേഷ് ഗോപി- ലാല്‍ കൂട്ടുകെട്ട്; നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ആക്ഷന്‍ കിങ്ങിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്ത് ആരാധകരും 

ലയാളികള്‍ക്ക് ചിരിപ്പൂരം സമ്മാനിച്ച തെങ്കാശിപ്പട്ടണത്തിന് ശേഷം സുരേഷ് ഗോപി ലാല്‍ കൂട്ടകെട്ട് വീണ്ടും ഒന്നിക്കുന്നു. കസബയ്ക്ക് ശേഷം നിഥിന്‍ രഞ്ജീപണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രഞ്ജീപണിക്കരാണ്. ഇടവേളയ്ക്ക ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് നായകറോളിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് കാവല്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. 

ഹൈറേഞ്ചില്‍ നടക്കുന്ന ഈ ചിത്രം രണ്ടു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.അതുകൊണ്ടു തന്നെ രണ്ടു വ്യത്യസ്ത ഗെറ്റപ്പില്‍ ആവും സുരേഷ് ഗോപി ഈ ചിത്രത്തില്‍ എത്തുക. സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ തന്നെ തിരക്കഥയും ഒരുക്കിയ ഈ ചിത്രം ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുക. 

സുരേഷ് ഗോപിയെ പ്രേക്ഷകര്‍ കാണാന്‍ ഇഷ്ട്ടപെടുന്ന രീതിയില്‍ ആവും ഈ ചിത്രത്തില്‍ അവതരിപ്പിക്കുക എന്നും നിതിന്‍ രഞ്ജി പണിക്കര്‍ പറയുന്നു. ലേലം രണ്ടാം ഭാഗം ആണ് ചെയ്യാനിരുന്നത് എങ്കിലും തിരക്കഥ എഴുതുന്ന രഞ്ജി പണിക്കരുടെ തിരക്കുകള്‍ മൂലം അത് നീണ്ടു പോയപ്പോള്‍ ആണ് ഈ പ്രോജെക്ടിലേക്കു എത്തിയത് എന്നും നിതിന്‍ പറഞ്ഞു.

സായ ഡേവിഡ്, ഐ എം വിജയന്‍, അലെന്‍സിയര്‍, പദ്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴ്ക്കാട്ടൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം നല്‍കുന്നത് രെഞ്ജിന്‍ രാജ് ആണ്. മന്‍സൂര്‍ മൂത്തൂട്ടി ആണ് ഇതിന്റെ എഡിറ്റര്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം സുരേഷ് ഗോപി കാവലില്‍ ജോയിന്‍ ചെയ്യും.

Read more topics: # suresh gopi,# nithin renji paniker,#
kaval movie first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക