Latest News

ഭാര്യക്ക് തടി കൂടുതലെന്ന് അതിരുവിട്ട കമന്റുകള്‍ക്ക് കിടിലന്‍ മറുപടി നല്‍കി ബ്ലോഗര്‍ സുജിത് ഭക്തന്‍

Malayalilife
 ഭാര്യക്ക് തടി കൂടുതലെന്ന് അതിരുവിട്ട കമന്റുകള്‍ക്ക് കിടിലന്‍ മറുപടി നല്‍കി ബ്ലോഗര്‍ സുജിത് ഭക്തന്‍

ഭാര്യക്ക് തടി കൂടുതലാണെന്ന കമന്റുകള്‍ക്ക് മറുപടി നല്‍കി ബ്ലോഗര്‍ സുജിത് ഭക്തന്‍. തടിയിലല്ല, മനസ്സിലാണ് കാര്യമെന്ന സുജിത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാര്യ ശ്വേതക്കൊപ്പം മൂന്നാറില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണ് സുജിത് അതിനിടെയാണ് ഫെയ്‌സ്ബുക്കില്‍ ലൈവ് വന്നിരിക്കുന്നത്. ശ്വേതയെയും ഒപ്പം നിര്‍ത്തിയാണ് സുജിത് സംസാരിക്കുന്നത്. 

എല്ലാവരും പറയുന്നു, ശ്വേതക്ക് തടി കൂടുതലാണെന്ന്. എനിക്ക് തടിയില്ലേ? തടി മാത്രമെ ഉള്ളൂ, ഈ ഹൃദയം വളരെ ചെറുതാണ്. ഈ മനസ്സ് വളരെ ശുദ്ധമാണ്. എനിക്ക് തടിയുള്ളവരെ ഇഷ്ടമാണ്. തടിയുള്ളവര്‍ക്കും ഇവിടെ ജീവിക്കണ്ടേ?
ചിലര്‍ വളരെ മോശമായാണ് കമന്റിടുന്നത്. അങ്ങനെയൊന്നും ചെയ്യരുത്. എല്ലാവര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ട്. ബാഹ്യസൗന്ദര്യത്തിലല്ല കാര്യം, മനസ്സിലാണ്'', സുജിത് പറയുന്നു.വിഡിയോക്കിടയില്‍ ഞാന്‍ ഇതിനെയെല്ലാം പൊസിറ്റീവ് ആയാണ് എടുക്കുന്നതെന്ന് ശ്വേത പറയുന്നുണ്ട്. 

Read more topics: # sujith bhakthan,# viral video
sujith bhakthan,viral video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക