Latest News

കൂട്ടുകാര്‍ക്കൊപ്പം വിശേഷങ്ങള്‍ പങ്ക് വച്ച് മമ്മൂട്ടി; എല്‍എല്‍ബി ബാച്ചിലെ ചങ്കുകളെ കാണാനെത്തി മെഗാ താരം; എറണാകുളം ലോ കോളേജിലെ സ്‌നേഹ സംഗമം വാര്‍ഷികത്തില്‍ തിളങ്ങി താരം 

Malayalilife
കൂട്ടുകാര്‍ക്കൊപ്പം വിശേഷങ്ങള്‍ പങ്ക് വച്ച് മമ്മൂട്ടി; എല്‍എല്‍ബി ബാച്ചിലെ ചങ്കുകളെ കാണാനെത്തി മെഗാ താരം; എറണാകുളം ലോ കോളേജിലെ സ്‌നേഹ സംഗമം വാര്‍ഷികത്തില്‍ തിളങ്ങി താരം 

സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോകളും വൈറലാകുന്നു. ലോ കോളേജില്‍ തനിക്കൊപ്പം പഠിച്ചവരെ വീണ്ടും കാണാനെത്തിയ മമ്മൂട്ടിയുടെ വിഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടി പഠിച്ച 1973-76 ബാച്ചിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി. ഭാര്യ സുല്‍ഫത്തും ഒപ്പമുണ്ടായിരുന്നു.

റീയൂണിയന്‍ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടുന്ന മമ്മൂട്ടിയുടെ സന്തോഷവും സൗഹൃദബന്ധത്തിന്റെ ദീര്‍ഘകാല തുടര്‍ച്ചയുമാണ് ദൃശ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

1973 മുതല്‍ 1976 വരെയാണ് മമ്മൂട്ടി എറണാകുളം ലോ കോളജില്‍ നിയമപഠനം നടത്തിയത്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ശേഷം ഏകദേശം രണ്ട് വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത മമ്മൂട്ടി പിന്നീട് സിനിമയിലേക്ക് തിരിയുകയായിരുന്നു. മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരം പിന്നീട് രാജ്യത്തെ തന്നെ ശ്രദ്ധേയരായ നടന്മാരില്‍ ഒരാളായി മാറി.

Read more topics: # മമ്മൂട്ടി
mammootty IN law college

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES