Latest News

ബിഗ് ബോസില്‍ നിന്നും 50 ദിവസം കൊണ്ട് ലഭിച്ചത് 22 ലക്ഷം; ആ പൈസ് സ്ഥലം മേടിച്ചു; ബാക്കി ജോലി ചയ്തു, ലോണ്‍ എടുത്തു, അങ്ങനെയൊക്കെയാണ് വീട് വെച്ചത്';എല്ലാ ചാനലിലും ഓടി നടന്ന് ചെയ്യുമ്പോള്‍ അവരുടെ സ്‌പെഷ്യാലിറ്റി നഷ്ടപ്പെടുകയാണ്; സൈബര്‍ പോലീസില്‍ നിന്നും നേരിട്ടത് ദുരനുഭവങ്ങള്‍; മഞ്ജു പത്രോസ്‌ വക്കുമ്പോള്‍

Malayalilife
 ബിഗ് ബോസില്‍ നിന്നും 50 ദിവസം കൊണ്ട് ലഭിച്ചത് 22 ലക്ഷം; ആ പൈസ് സ്ഥലം മേടിച്ചു; ബാക്കി ജോലി ചയ്തു, ലോണ്‍ എടുത്തു, അങ്ങനെയൊക്കെയാണ് വീട് വെച്ചത്';എല്ലാ ചാനലിലും ഓടി നടന്ന് ചെയ്യുമ്പോള്‍ അവരുടെ സ്‌പെഷ്യാലിറ്റി നഷ്ടപ്പെടുകയാണ്; സൈബര്‍ പോലീസില്‍ നിന്നും നേരിട്ടത് ദുരനുഭവങ്ങള്‍; മഞ്ജു പത്രോസ്‌ വക്കുമ്പോള്‍

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി, പിന്നീട് സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളിക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തനിക്ക് നേരിടേണ്ടി വന്ന കടുത്ത സൈബര്‍ അധിക്ഷേപങ്ങളെക്കുറിച്ചും തുടര്‍ന്ന് സൈബര്‍ സെല്ലിനെയും നിയമസംവിധാനങ്ങളെയും സമീപിച്ചപ്പോഴുണ്ടായ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ്.

തന്റെ ഒരു വീഡിയോയ്ക്ക് താഴെ വന്ന അങ്ങേയറ്റം അപകീര്‍ത്തികരമായ കമന്റാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് മഞ്ജു പറയുന്നു. 'കെഎസ്ആര്‍ടിസി വെടി' എന്ന രീതിയിലുള്ള ആ കമന്റ് കേട്ടപ്പോള്‍ ശരീരത്തില്‍ ചെളിവെള്ളം കോരിയൊഴിച്ച സുഖമില്ലായ്മയാണ് അനുഭവപ്പെട്ടത്. ആ വ്യക്തിയോട് ക്ഷമിക്കാന്‍ തയാറാകാതിരുന്ന താരം, ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു.

മദ്യപിച്ച ലഹരിയിലാണ് ഇത്തരമൊരു കമന്റ് ഇട്ടതെന്നും ക്ഷമിക്കണമെന്നും പ്രതി അപേക്ഷിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ തന്നെ മഞ്ജു തീരുമാനിച്ചു. കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോടതി കയറിയ കേസില്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അടുത്തിടെ വിളി വന്നത്. കാലമേറെ കഴിഞ്ഞതിനാല്‍ പരാതിക്കാരന്റെ പേരടക്കം താന്‍ മറന്നുപോയെന്നും, ഇനിയൊരുപക്ഷേ താന്‍ മരിച്ചു കഴിയുമ്പോഴായിരിക്കും കേസിലെ വിധി വരികയെന്നും മഞ്ജു നിരാശയോടെയും പരിഹാസത്തോടെയും കൂട്ടിച്ചേര്‍ത്തു.

മറ്റൊരു സംഭവത്തില്‍, തന്റെ ശരീരഭാഗങ്ങള്‍ വികലമായി കാണിച്ച് സ്ലോമോഷന്‍ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ മഞ്ജു വീണ്ടും സൈബര്‍ സെല്ലിനെ സമീപിക്കുകയുണ്ടായി. എന്നാല്‍ കേസ് അന്വേഷണത്തില്‍ തനിക്ക് നേരിടേണ്ടി വന്നത് തികച്ചും നിരാശാജനകമായ പ്രതികരണമാണ്. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലുള്ള ഐപി അഡ്രസാണ് സംഭവത്തിന് പിന്നിലെന്നും, അത്രയും ദൂരം പോയി ആളെ പിടികൂടണമെങ്കില്‍ അതിന്റേതായ ചെലവുകളുണ്ടെന്നുമായിരുന്നു അധികൃതരുടെ മറുപടി. സാധാരണക്കാര്‍ക്ക് നീതി ലഭിക്കാനുള്ള ബുദ്ധിമുട്ടിനെയാണ് മഞ്ജു പത്രോസ് ഈ അനുഭവങ്ങളിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

ആര്‍ക്കും ആരെയും എന്തുമാകാം എന്ന അവസ്ഥയാണുള്ളതെന്നും, സൈബര്‍ സെല്ലിന് ചെലവിനുള്ള പണമില്ലാത്തതുകൊണ്ട് കുറ്റവാളികള്‍ രക്ഷപ്പെടുകയാണെന്നും അല്ലെങ്കില്‍ വലിയ സ്വാധീനം വേണമെന്നും താരം ആരോപിക്കുന്നു. സാധാരണക്കാര്‍ ഇതെല്ലാം സഹിച്ച് ജീവിക്കേണ്ട അവസ്ഥയാണെന്നും 'സൈബര്‍ സെല്‍' എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരിയാണ് വരുന്നതെന്നും പറഞ്ഞാണ് നടി അഭിമുഖത്തില്‍ പറയുന്നു.

ബിഗ് ബോസില്‍ നിന്ന് ലഭിച്ച പ്രതിഫലത്തെകുറിച്ചും ഇങ്ങനെ പറഞ്ഞു.
ദിവസവും 45000 രൂപയാണ് മഞ്ജുവിന് പ്രതിഫലമായി ലഭിച്ചത്. അങ്ങനെ 50 ദിവസം നിന്നപ്പോള്‍ 22 ലക്ഷം കിട്ടി. അതെല്ലാം കൊണ്ടൊക്കെ തന്നെയാണ് ഞാന്‍ വിട് വെച്ചത്. സത്യമാണത്. അതിനകത്ത് കള്ളത്തരം ഒന്നുമില്ല.ഇപ്പോഴും പറയുന്നു ബിഗ് ബോസില്‍ പോയതുകൊണ്ടാണ് ഞാന്‍ സെറ്റില്‍ ആയത്. കടങ്ങള്‍ തീര്‍ത്തു, വീട് വെച്ചത് അത്രയും പൈസ കൊണ്ടൊന്നും അല്ല, ആ പൈസ് കൊണ്ട് വീട് വെക്കാന്‍ പറ്റില്ല .പക്ഷേ സ്ഥലം മേടിച്ചു, പിന്നെ ബാക്കി നമ്മള്‍ ജോലി ചെയ്യുകയല്ലേ, ജോലി ചെയ്തു,  ലോണ്‍ എടുത്തു, അങ്ങനെയൊക്കെ തന്നെയാണ് വീട് വെച്ചത് .

ഇന്നിപ്പോള്‍ ബിഗ് ബോസില്‍ പോകുമോയെന്ന് ചോദിച്ചാല്‍ അറിയില്ല. എന്റെ ആവശ്യം പോലെ ഇരിക്കും. കാരണം ഇന്ന് ബിഗ് ബോസ് പോലൊരു ഷോ എനിക്ക് അത്യാവശ്യം ആയിരുന്നു. ബിഗ് ബോസ് വീട്ടില്‍ പോയാല്‍ നമ്മള്‍ കുറച്ചുകൂടി സ്‌ട്രോങ് ആയി. ബിഗ് ബോസ് എന്ന ഷോയോട് ഇപ്പോഴും എനിക്ക് കൌതുകം ഉണ്ട്. എന്നിരുന്നാലും ഇപ്പോഴും ഗെയിം എന്താണെന്ന് അറിഞ്ഞു കൂടാ. ഒരു കാര്യവുമില്ലാതെ ആളുകളോട് ഹാര്‍ഷ് ആയിട്ട് ഒക്കെ പെരുമാറാന്‍ അറിയില്ല. ഒരു പര്‍പ്പസ് ഇല്ലാതെ ഒരാളോട് അങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് എനിക്ക് അറിയാന്‍ പാടില്ല. 

വര്‍ത്താനം ഒക്കെ പറഞ്ഞ് അവിടെയൊക്കെ ഇരിക്കുമായിരിക്കും. കുറച്ചു ദിവസം കഴിയുമ്പോള്‍ ഔട്ടായി പോരുമായിരിക്കും എന്നുള്ളതൊക്കെ തന്നെയാണ്. ഞാന്‍ പുതിയ ബിഗ് ബോസ് ഷോ കാണാറുണ്ട്. ആദ്യത്തെ മത്സരാര്‍ത്ഥികള്‍ക്ക് നല്ല വരുമാനം കിട്ടാന്‍ കാരണം ആ സമയത്ത് ഷോയിലേക്ക് പോകാന്‍ ആളെ കിട്ടുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇടിയാണ്. അതിനകത്ത് കേറി പറ്റിയാല്‍ മതി എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍. അതിന്റെ വ്യത്യാസം ആയിരിക്കും ഇപ്പോഴത്തെ ആളുകള്‍ക്ക് കുറഞ്ഞ പേമെന്റ് കിട്ടുന്നതിന് കാരണം.

ബിഗ് ബോസിലേക്ക് സുഹൃത്തായ സിമിയെ വിടാന്‍ പേടിയാണ്. വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത ആളാണ് സിമി.പക്ഷേ ഫിനാന്‍ഷ്യലി അവള്‍ അവളുടെ സ്വന്തം കാലില്‍ നില്‍ക്കണം എന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട് .പക്ഷേ എനിക്ക് ഇവളെ ബിഗ് ബോസിലോട്ട് വിട്ടിട്ട് അവിടുത്തെ പ്രശ്‌നങ്ങളുടെ ഭാഗമാക്കണം എന്ന് ആഗ്രഹമില്ല.ഇതൊക്കെ കിട്ടികിട്ടി എനിക്ക് തഴമ്പ് ആയി. കടുത്ത സൈബര്‍ അധിക്ഷേപം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.ഇത് നേരിടുന്നുണ്ട് ഞാന്‍. 

ഇത് നേരിടാനുള്ള ശക്തി എനിക്ക് കിട്ടിയത് ഒറ്റദിവസം കൊണ്ടല്ല. എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരൊക്കെ ഇതിലൂടെ കടന്നു പോകുന്ന ആള്‍ക്കാരാണ്. എനിക്ക് അത് താങ്ങാനുള്ള ഒരു ശേഷി എനിക്ക് ഉണ്ട്. ചിലതൊക്കെ വായിക്കാന്‍ പറ്റില്ല. ഇതൊക്കെ സിമിയും കൂടി അനുഭവിക്കുന്നത് കാണാന്‍ എനിക്ക് വയ്യ. ഒരാള്‍ മാത്രം അനുഭവിച്ചാല്‍ മതിയല്ലോ. അത് ഇഷ്ടമല്ലാത്തത് കൊണ്ടാണ് സിമിയെ ബിഗ് ബോസിലേക്ക് അയക്കാന്‍ എനിക്ക് താത്പര്യമില്ലാത്തത്.

ഇതൊരു നൂലാണ്, അതിന്റെ അപ്പുറത്തോട്ടാണോ ഇപ്പുറത്തോട്ടാണോ വീണു പോണത് എന്ന് അറിയില്ല. ഞാന്‍ ഭാഗ്യത്തിന് ഇപ്പുറത്തോട്ട് വീണത് കാരണം രക്ഷപ്പെട്ടതാണ്. അപ്പുറത്താണ് വീണതെങ്കില്‍ ഇപ്പോള്‍ എവിടെയെങ്കിലും പോയി കിടപ്പുണ്ടാവും. ഭയങ്കര പാടാണ് ഇത്. എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഇത്', മഞ്ജു പറഞ്ഞു.

കഴിഞ്ഞ 8-9 വര്‍ഷമായി ഞാന്‍ അളിയന്‍സില്‍ വര്‍ക്ക് ചെയ്യുന്നു. വേറെ ചാനലില്‍ നിന്ന് എന്നെ സിറ്റ്‌കോമിനൊക്കെ വിളിച്ചിട്ടുണ്ട്. പോകാതിരിക്കേണ്ടത് എന്റെ ധാര്‍മിക ബോധമാണ്. ഞാന്‍ പോയാല്‍ മഞ്ജു, അത് ശരിയാകില്ലെന്ന് ചിലപ്പോള്‍ ചാനല്‍ പറയുമായിരിക്കും. പക്ഷെ ഞാന്‍ ആ അവസ്ഥയിലേക്ക് എത്തിക്കില്ല. കാരണം ഞാനൊരു സിറ്റ്‌കോം ചെയ്യുകയാണ്. ഉടനെ വേറൊരു ചാനലില്‍ പോയി സിറ്റ് കോം ചെയ്താല്‍ ശരിയാകില്ല.

വീട്ടമ്മ റോള്‍ തന്നെയായിരിക്കും അവിടെ. അപ്പോള്‍ രണ്ടിന്റെയും അതുല്യത പോകും. എല്ലാ ചാനലിലും ഓടി നടന്ന് ചെയ്യുമ്പോള്‍ അവരുടെ സ്‌പെഷ്യാലിറ്റി നഷ്ടപ്പെടുകയാണ്. സിറ്റ് കോമിലേക്കാണെങ്കിലോ പോകാതിരിക്കൂ. വേറെ എന്തെങ്കിലും ക്യാരക്ടറാണെങ്കില്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചാല്‍ ചെയ്‌തോ എന്നെ ചാനല്‍ പറയൂ. സിറ്റ്‌കോമിന് നിയന്ത്രണം ഉണ്ടാകും. അത് ചാനലിനോട് ചോദിക്കുന്നത് മോശമാണെന്നാണ് എനിക്ക് തോന്നുന്നത്. അതിനത്രയും വാല്യു ഉണ്ട്. അത്ര ഈസിയായി കിട്ടുന്നതല്ല. എനിക്ക് പേടിയാണ് അങ്ങനെ ചിന്തിക്കാന്‍. എനിക്കിത് എന്നും വേണം എന്ന് മഞ്ജു പത്രോസ് പറഞ്ഞു
 

manju pathrose about cyber cell

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES