സ്‌നേഹത്തിന്റെ തീവ്രത വിളിച്ചോതി ബിഗ്‌ബോസിലെ എലിമിനേഷന്‍ എപ്പിസോഡ്. പേളിയുടേയും ശ്രീനിഷിന്റേയും പ്രണയത്തിന്റെ തീവ്രത വ്യക്തമാക്കുന്ന രംഗങ്ങള്‍ക്കാണ് ഇന്നലത്തെ ബിഗ്‌ബോസ് എലിമിനേഷന്‍ റൗണ്ട് സാക്ഷ്യം വഹിച്ചത്. എലിമിനേഷന് മുന്നോടിയായി സങ്കടപെടുന്ന പേളിയെ ശ്രീനി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നു. പിന്നീട് എലിമിനേഷനില്‍ നിന്നും സേഫായി തിരികെ എത്തിയ പേളി തന്റെ പ്രണയം സത്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞതായി മോഹന്‍ലാലിനോട് പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്.
എലിമിനേഷനില്‍ പേളിയോട് ലാലേട്ടന്‍ ശ്രീനിഷ് സമ്മാനിച്ച മോതിരം തിരികെ നല്‍കുമോ എന്ന്് ചോദിച്ചിരുന്നു. എന്നാല്‍ ഇല്ലെന്നായിരുന്നു പേളിയുടെ മറുപടി. തുടര്‍ന്ന് നോമിനേഷനിലുണ്ടായിരുന്ന പേളിയോട് പുറത്തേക്ക് വരാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ടു. ശ്രീനിഷിനു പേളിക്കൊപ്പം വാതില്‍ വരെ പോകാനും ലാലേട്ടന്‍ അനുമതി നല്‍കി പുറത്തേക്ക് പോകാന്‍ പെട്ടി തയ്യാറാക്കിയ പേളിയെ സങ്കടത്തോടെ ശ്രീനി കെട്ടിപ്പിടിച്ചു. വാതില്‍ വരെയെത്തിയ ശേഷം തന്റെ അവസനാത്തെ പ്രണയ ചുംബനം പേളി ശ്രീനിഷിന് സമ്മാനിക്കുകയും ചെയ്തു. ഇനി ഒരു മടങ്ങി വരവ് ഉണ്ടാകില്ലെന്നായിരുന്നു ഇരുവരും കരുതിയത്. കണ്ണുനിറഞ്ഞാണ് ശ്രീനി പേളിയെ യാത്രയാക്കിയത്.
എന്നാല്‍ പേളി വാതില്‍ തുറന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പേളിക്ക് തിരികെ പോകാമെന്ന് ബിഗ്ബോസ് അറിയിച്ചു. എലിമിനേഷനില്‍ നിന്ന് പേളി ഒഴിവായ സന്തോഷത്തില്‍ ശ്രീനിഷ് ആഹ്ലാദിച്ച് പേളിയെ വീണ്ടും കെട്ടിപ്പിടിച്ച് വട്ടം കറക്കി. പിന്നീട് തിരിച്ച് ഹൗസിലേക്ക് തിരിച്ചെത്തിയപ്പോള്‍ തന്റെ പ്രണയത്തിന്റെ കാഴ്ചപ്പാട് തന്നെ മാറിയതായി പേളി പറഞ്ഞു. തുടര്‍ന്ന് ലാലേട്ടന്‍ പ്രണയത്തേക്കുറിച്ചും സംശയത്തെക്കുറിച്ചും ചോദിച്ചു. തനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത പ്രവണതയാണ് സംശയ രോഗമെന്നും അത് തന്റെ ജീവിതത്തില്‍ ഒരിക്കലുമുണ്ടാകില്ലെന്നും പേളി ലാലേട്ടനോട് പറഞ്ഞു. പ്രേമിക്കുന്നവര്‍ ആരും പറയുന്നത് കേട്ട് സ്‌നേഹക്കുന്ന ആളെ സംശയിക്കരുതെന്നും താന്‍ ശ്രീനിയെ സംശയിച്ചതില്‍ കുറ്റബോധം തോന്നുന്നുവെന്നും പേളി കൂട്ടിച്ചേര്‍ത്തു.