വിജയരാഘവന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഔസേപ്പിന്റെ ഒസ്യത്തി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ശരത്ചന്ദ്രന്‍ ആര്‍.ജെ സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കന്‍മലമുകളില്‍ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയും എണ്‍പതുകാരനുമായ ഔസേപ്പിന്റേയും മൂന്നാണ്മക്കളുടെയും കഥയാണ് പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
മാര്‍ച്ച് 7നാണ് ചിത്രം റിലീസ് ചെയ്യുക. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ എന്നിവരാണ് ഔസേപ്പിന്റെ മക്കളായെത്തുന്നത്. ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണന്‍, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോര്‍ഡി പൂഞ്ഞാര്‍, സെറിന്‍ ഷിഹാബ്, ബ്രിട്ടോ ഡേവീസ്, അജീഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.
മെയ്ഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്‌വേര്‍ഡ് അന്തോണിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രചന ഫസല്‍ ഹസന്‍, ഛായാഗ്രഹണം അരവിന്ദ് കണ്ണാ ബിരന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ അബ്രഹാം ചെറിയാന്‍, എക്‌സി.പ്രൊഡ്യൂസേഴ്‌സ് സുശീല്‍ തോമസ്, സ്ലീബ വര്‍ഗ്ഗീസ്, എഡിറ്റര്‍ ബി അജിത് കുമാര്‍, സംഗീതം സുമേഷ് പരമേശ്വര്‍, അക്ഷയ് മേനോന്‍, ബിജിഎം അക്ഷയ് മേനോന്‍ എന്നിവരാണ്.