Latest News

ഒരു കാര്യം ഉറപ്പായി; പ്രതി സഹദേവന്‍ തന്നെ; വിധി ഏപ്രില്‍ 3ന് 'ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ടീസര്‍ പ്രേക്ഷകരിലേക്ക്

Malayalilife
 ഒരു കാര്യം ഉറപ്പായി; പ്രതി സഹദേവന്‍ തന്നെ; വിധി ഏപ്രില്‍ 3ന് 'ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ടീസര്‍ പ്രേക്ഷകരിലേക്ക്

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആസിഫ് അലിയുടെ ഫാമിലി എന്റെര്‍റ്റൈനെര്‍ ആഭ്യന്തര കുറ്റവാളിയുടെ ടീസര്‍ റിലീസായി. വിവാഹം കഴിഞ്ഞ ശേഷം സഹദേവന്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളില്‍ കൂടി സഞ്ചരിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളി ഏപ്രില്‍ 3 തിയേറ്ററുകളിലേക്കെത്തും. 

നവാഗതനായ സേതുനാഥ് പത്മകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിക്കുന്നു. ഇന്ത്യയിലെ തിയേറ്റര്‍ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാര്‍സ് ഫിലിംസും ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിര്‍വഹിക്കുന്നു. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്.

തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു.

ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്.സിനിമാട്ടോഗ്രാഫര്‍: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍: സോബിന്‍ സോമന്‍, മ്യൂസിക് : ബിജിബാല്‍, ക്രിസ്റ്റി ജോബി,ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ : രാഹുല്‍ രാജ്, ആര്‍ട്ട്  ഡയറക്ടര്‍: സാബു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, ലൈന്‍ പ്രൊഡ്യൂസര്‍: ടെസ്സ് ബിജോയ്,ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനര്‍ : നവീന്‍ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം : മഞ്ജുഷാ രാധാകൃഷ്ണന്‍, ലിറിക്‌സ് : മനു മന്‍ജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രേംനാഥ്, സൗണ്ട് ഡിസൈന്‍ : ധനുഷ് നയനാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടര്‍: സാന്‍വിന്‍ സന്തോഷ്, അരുണ്‍ ദേവ്, സിഫാസ് അഷ്‌റഫ്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര,അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈന്‍: മാമി ജോ, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.


 

bhyanthara Kuttavali Teaser Asif Ali Sethunath Padmakumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES