Latest News

കുടുംബവിളക്ക് താരം പാര്‍വ്വതി വിജയും ഭര്‍ത്താവ് അരുണും അകല്‍ച്ചയിലോ? ക്യാമറാമാന്‍ കൂടിയായ പാര്‍വ്വതിയുടെ ഭര്‍ത്താവ് അരുണ്‍ രാവണ്‍ പുതിയ പ്രണയത്തിലെന്നും ചര്‍ച്ച; സോഷ്യലിടത്തില്‍ ചര്‍ച്ചയായി സാന്ത്വനം 2 താരം നടി സായ് ലക്ഷ്മിയുടെ പോസ്റ്റുകള്‍

Malayalilife
കുടുംബവിളക്ക് താരം പാര്‍വ്വതി വിജയും ഭര്‍ത്താവ് അരുണും അകല്‍ച്ചയിലോ? ക്യാമറാമാന്‍ കൂടിയായ പാര്‍വ്വതിയുടെ ഭര്‍ത്താവ് അരുണ്‍ രാവണ്‍ പുതിയ പ്രണയത്തിലെന്നും ചര്‍ച്ച; സോഷ്യലിടത്തില്‍ ചര്‍ച്ചയായി സാന്ത്വനം 2 താരം നടി സായ് ലക്ഷ്മിയുടെ പോസ്റ്റുകള്‍

മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഏറെ ചര്‍ച്ചയായ വിവാഹമായിരുന്നു പാര്‍വ്വതി വിജയ് യുടെയും അരുണിന്റെയും. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന സീരിയലില്‍ സുമിത്രയുടെ മകളായി അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു പാര്‍വ്വതിയുടെ വിവാഹം. സീരിയലിന്റെ അണിയറപ്രവര്‍ത്തകന്മാരില്‍ ഒരാളായ അരുണുമായുള്ള ഒളിച്ചോട്ട വിവാഹമായിരുന്നു. അന്നത് വലിയ വാര്‍ത്തയായി.

മൃദുല വിജയ്യുടെ സഹോദരി കൂടെയായ പാര്‍വ്വതിയുടെ പ്രണയ വിവാഹത്തിന് പിന്നാലെ നടി അഭിനയത്തില്‍ നിന്ന് വിട്ടു നില്ക്കുകയും ചെയ്തിരുന്നു. 
എന്നാല്‍ പ്രണയവും വിവാഹവും കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ തികയും മുന്നേ ഇരുവരും അകലുകയും ചെയ്തുവന്നെും വാര്‍ത്തകള്‍ പരുന്നു.അരുണിന്റെ പേര് തന്റെ പേരില്‍ നിന്ന് മാറ്റുകയും, ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തതോടെയാണ് വിവാഹ മോചന ഗോസിപ്പുകള്‍ വന്നത്.  യൂട്യൂബ് വീഡിയോയിലും അരുണിന്റെ അസാന്നിധ്യം ആളുകള്‍ ശ്രദ്ധിച്ചു. മകള്‍ക്കൊപ്പമുള്ള സന്തോഷ ജീവിതത്തെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ പാര്‍വ്വതിയുടെ യൂട്യൂബ് വീഡിയോസ്. അമ്മയ്ക്കും അച്ഛനുമൊപ്പമാണ് താമസം.

അരുണ്‍ എവിടെ, വേര്‍പിരിഞ്ഞോ എന്നീ ചോദ്യങ്ങള്‍ക്ക് പാര്‍വ്വതി വ്യക്തമായ മറുപടി നല്‍കുന്നില്ല. പറയാന്‍ പറ്റിയ സമയം എത്തുമ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കും എന്നാണ് പാര്‍വ്വതി പറഞ്ഞിട്ടുള്ളത്. എന്തായാലും വിവാഹത്തോടെ വിട്ടു നിന്ന് അഭിനയ ലോകത്തേക്ക് നടി തിരിച്ചെത്തി. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലാണ് ഇപ്പോള്‍ പാര്‍വ്വതി വിജയ് അഭിനയിക്കുന്നത്.

എന്നാലിപ്പോള്‍ പാര്‍വ്വതിയുടെ ഭര്‍ത്താവായിരുന്ന അരുണ്‍ പുതിയ പ്രണയത്തിലായെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. നിയമപരമായി വിവാഹമോചനം നേടും മുന്നേ മറ്റൊരു ജീവിതത്തിലേക്ക് പോയിരിക്കുകയാണ് അരുണ്‍. അരുണ്‍ ക്യാമറാമാനായി ജോലി ചെയ്യുന്ന സാന്ത്വനം 2 സീരിയലില്‍ താരം നടി സായ് ലക്ഷ്മിയുമായുള്ള പ്രണയവാര്‍ത്തളാണ് സീരിയല്‍ ലോകത്ത് അടക്കം പരക്കുന്നത്.

അരുണിന്റെ ചിത്രം ഷെയര്‍ ചെയ്തുള്ള സായ് ലക്ഷ്മിയുടെ പോസ്റ്റ് കൂടി എത്തിയതോടെ ഇരുവരുടെ പ്രണയം ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ച് കഴിഞ്ഞു. പിന്നാലെ തന്റെ ബയോയില്‍ 'ഞാന്‍ അത് നിങ്ങള്‍ക്ക് തരുന്നൂ രാവണ്‍'.. എന്നും കുറിക്കുകയായിരുന്നു സായ് ലക്ഷ്മി.

കുടുംബവിളക്കിനു ശേഷം ശ്യാമാംബരം എന്ന സീരിയലിന്റെ ക്യാമാറാമാനായിരുന്നു അരുണ്‍. ഇപ്പോള്‍ സാന്ത്വനം 2വിന്റെ ക്യാമാറാമാനായി പ്രവര്‍ത്തിച്ചു വരികയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്കിന്റെ ക്യാമറാമാനായി അരുണ്‍ ജോലി ചെയ്യവേയാണ് സീരിയല്‍ നടി മൃദുലയുടെ അനിയത്തി പാര്‍വതിയുമായി അരുണ്‍ പ്രണയത്തിലായതും ഇതു വീട്ടിലറിഞ്ഞ് പ്രശ്‌നമായപ്പോള്‍ ആരുമറിയാതെ ഇവര്‍ വിവാഹിതരായതും. പാര്‍വതിയുടെ ആദ്യത്തെ സീരിയലായിരുന്നു കുടുംബവിളക്ക്. 

വെറും മൂന്നുമാസം മാത്രം ശീതളായി അഭിനയിച്ചപ്പോഴാണ് പാര്‍വതി വീട്ടുകാര്‍ അറിയാതെ സീരിയല്‍ ഷൂട്ടിംഗിനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി അരുണിനൊപ്പം പോയത്. തുടര്‍ന്ന് വീട്ടുകാരുമായി പിണക്കത്തിലായെങ്കിലും കുറച്ചു കാലത്തിനു ശേഷം ഇവര്‍ പിണക്കം മറന്ന് ഒന്നാവുകയും ചെയ്തു. 

kudumbavilakku fame parvathy and arun divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES