ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍ പുത്തന്‍ റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമാക്കി. കുടുംബത്തോടൊപ്പം ഷോറൂമിലെത്തി കാര്‍ ഏറ്റുവാങ്ങുന്ന വീഡിയോ ആണ് വൈറലാകുന്നത്.
പുത്തന്‍ റേഞ്ച് റോവറാണ് അഖില്‍ സ്വന്തമാക്കിയത്. ബ്ലാക്ക് നിറത്തിലുള്ള റേഞ്ച് റോവര്‍ വെലാര്‍ ആണ് അഖില്‍ തിരഞ്ഞെടുത്തത്. ഇതിന്റെ കൊച്ചി ഷോറൂം വില 1.11 കോടി മുതല്‍ 1.15 കോടി വരെയാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ വിജയിയായിരുന്നു സംവിധായകന്‍ അഖില്‍ മാരാര്‍. അഖിലും ഭാര്യ രാജലക്ഷ്മിയും മക്കളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതരാണ്. ഇപ്പോഴിതാ, പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അഖില്‍ മാരാര്‍. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം എത്തിയാണ് അഖില്‍ കാര്‍ ഏറ്റുവാങ്ങിയത്.
കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ അഖില്‍ ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിലെത്തിയത്. 2021ല്‍ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയതും അഖിലായിരുന്നു. ജോജു ജോര്‍ജ്, നിരരഞ്ജ്, ഷമ്മി തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ലിഫ്റ്റ്, ബിസൈഡ്സ് എന്നിങ്ങനെ രണ്ട് ഷോര്‍ട്ട് ഫിലിമികളും അഖില്‍ സംവിധാനം ചെയ്തിട്ടുണ്ട്. അവശേഷിപ്പുകള്‍ എന്നൊരു പുസ്തകവും അഖിലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.