Latest News

ദൈവം എനിക്ക് തന്ന എന്റെ അമ്മ..!! അമ്മായിഅമ്മയുടെ പിറന്നാള്‍ ആഘോഷിച്ച് പേളിഷ്..! സ്‌നേഹത്തോടെ അമ്മ പേളിയെ വിളിക്കുന്നത് എന്താണെന്ന് കേട്ടോ? ശ്രീനിഷിന്റെ അമ്മ പേളിയെ വിളിക്കുന്ന പേര് കേട്ടോ?

Malayalilife
ദൈവം എനിക്ക് തന്ന എന്റെ അമ്മ..!! അമ്മായിഅമ്മയുടെ പിറന്നാള്‍ ആഘോഷിച്ച് പേളിഷ്..! സ്‌നേഹത്തോടെ അമ്മ പേളിയെ വിളിക്കുന്നത് എന്താണെന്ന് കേട്ടോ?  ശ്രീനിഷിന്റെ അമ്മ പേളിയെ വിളിക്കുന്ന പേര് കേട്ടോ?

ബിഗ്‌ബോസ് പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ താര ജോഡികളാണ് പേളിയും ശ്രീനിഷും. പരിപാടിയില്‍ പങ്കെടുത്ത ശേഷം പ്രണയത്തിലായ ഇവര്‍ വിവഹിതരാവുകയും ചെയ്തു. ഹിന്ദു ആചാര പ്രകാരവും ക്രിസത്യന്‍ ആചാരപ്രകാരവും വിവാഹം നടന്നിരുന്നു. വിവാഹശേഷം ശ്രീനിഷിന്റെ വീട്ടുകാരോടും വലിയ അടുപ്പത്തിലാണ് പേളി. വിവാഹശേഷമുള്ള ആദ്യ ഓണം ശ്രീനിയുടെ കുടുംബത്തൊടൊപ്പമാണ് പേളി ആഘോഷിച്ചത്. നല്ല അടുപ്പമാണ് ശ്രീനിയുടെ കുടുംബാംഗങ്ങളുമായി പേളിക്ക് ഉള്ളത്. ഇപ്പോള്‍ അമ്മായിയമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള പേളിയുടെ പോസ്റ്റാണ് വൈറലാകുന്നത്.

ബിഗ്‌ബോസിലെ ശ്രീനിഷ് പേളി പ്രണയം അറിഞ്ഞവര്‍ ആദ്യം തിരക്കിയത് ഇരുവരുടെയും കുടുംബങ്ങള്‍ ഈ ബന്ധം സമ്മതിക്കുമോ എന്നതായിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വാ അടപ്പിച്ച് വീട്ടുകാരുടെ സമ്മതതോടെ തന്നെ ഇരുവരും വിവാഹിതരായി. പിന്നാലെ പേളി ഹേറ്റ്‌ഴേസ് പറഞ്ഞത് പേളി ശ്രീനിയുടെ കുടുബത്തെ സ്‌നേഹിക്കില്ലെന്നും അവരുമായി അഡ്ജസ്റ്റ് ചെയ്യില്ലെന്നുമായിരുന്നു. എന്നാല്‍ വിവാഹശേഷം ആകെ മാറിയ പേളിയെയാണ് എല്ലാവരും കണ്ടത്. ശ്രീനിഷിന്റെ കുടുംബത്തെ സ്വന്തം കുടുംബമായി കണ്ടാണ് പേളി സ്‌നേഹിക്കുന്നത്. ചെന്നൈയിലെ ശ്രീനിയുടെ വീട്ടില്‍ എന്ത് ആഘോഷമുണ്ടെങ്കിലും പേളിയും ശ്രീനിയുമെത്താറുണ്ട്.

നേരത്തെ മേക്കപ്പ് എന്തെന്ന് അറിയാത്ത അമ്മായിയമ്മയ്ക്ക് കിടിലന്‍ മേക്കോവര്‍ നടത്തിയ ചിത്രങ്ങള്‍ പേളി പോസ്റ്റ് ചെയ്തിരുന്നു. 58 വര്‍ഷത്തില്‍ ആദ്യമായിട്ടാണ് അമ്മ മേക്കപ്പ് ചെയ്യുന്നതും പുരികം ത്രെഡ് ചെയ്യുന്നതും എന്ന് പറഞ്ഞ് ശ്രീനിയും ചിത്രങ്ങള്‍ പങ്കുവച്ചു. ഇപ്പോള്‍ അമ്മയുടെ പിറന്നാളിന് മുന്നോടിയായും ശ്രീനിഷും പേളിയും ചെന്നൈയിലെത്തിയിരുന്നു. അമ്മായിയമ്മയ്‌ക്കൊപ്പം ഷോപ്പിങ്ങിന് പോകുന്ന വീഡിയോയും പേളി പങ്കുവച്ചിരുന്നു. ഇപ്പോള്‍ അമ്മായിയമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത പേളി കുറിച്ച വരികളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഞാന്‍ അമ്മ എന്ന് മനസ്സറിഞ്ഞു വിളിക്കുന്ന അമ്മായിയമ്മയെ ദൈവം എനിക്ക് തന്നതാണ്. ഒരു അഞ്ചുവയസ്സുകാരിയെ കൊഞ്ചിക്കുന്നപോലെയാണ് അമ്മ എന്നെ നോക്കുന്നത്. ഞാന്‍ അമ്മയുടെ കുട്ടനാണ്. അമ്മയ്ക്ക് കുട്ടന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍', ഇങ്ങനെയായിരുന്നു പേളിയുടെ വാക്കുകള്‍. ശ്രീനിഷാണ് ഇരുവരുടെയും ചിത്രം പകര്‍ത്തിയത്. ഇത് പേളിയുടെ വെറും വാക്കുകള്‍ എല്ലെന്ന് ആരാധകര്‍ക്ക് അറിയാം. പാചകത്തില്‍ എക്‌സ്‌പെര്‍ട്ട് അല്ലാത്ത പേളിക്കായി കാട ഫ്രൈ ഉണ്ടാക്കി നല്‍കുന്ന ശ്രീനിഷിന്റെ അമ്മയുടെ വീഡിയോ വൈറലായിരുന്നു.

അവതാരകയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു അഭിനയത്തിലും ആലാപനത്തിലും പേളി മികവ് തെളിയിച്ചത്. ചാനല്‍ പരിപാടികളില്‍ സജീവമായ താരം ബിഗ് ബോസിലേക്കെത്തിയതോടെയാണ് ജീവിതം തന്നെ മാറി മറിഞ്ഞത്. പ്രണയമെന്ന പരമ്പരയിലൂടെ സീരിയല്‍ പ്രേമികളുടെ പ്രിയതാരമായി മാറിയ നടനാണ് ശ്രീനിഷ് അരവിന്ദ്

Read more topics: # perly mani ,# sreenish
perly mani sreenish

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES