Latest News

വരനെ സസപെന്‍സ് ആക്കി വച്ച് നടി മാന്‍വി സുരേന്ദ്രനും;  സ്റ്റാര്‍ മാജിക് താരവും ചേച്ചിയമ്മ സീരിയല്‍ താരവുമായി നടിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പുറത്ത്;വിവാഹത്തിനൊരുങ്ങി നടി

Malayalilife
 വരനെ സസപെന്‍സ് ആക്കി വച്ച് നടി മാന്‍വി സുരേന്ദ്രനും;  സ്റ്റാര്‍ മാജിക് താരവും ചേച്ചിയമ്മ സീരിയല്‍ താരവുമായി നടിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പുറത്ത്;വിവാഹത്തിനൊരുങ്ങി നടി

നടിയും ബിഗ് ബോസ് വിന്നറുമായി അനുമോളുടെ വിവാഹവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു നടി കൂടി തന്റെ വിവാഹ വിശേഷം പങ്ക് വച്ചെത്തുകയാണ്.മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി മാന്‍വി സുരേന്ദ്രന്‍ ആണ് വിവാഹത്തിനായി ഒരുങ്ങുന്നത്. തന്റെ ബ്രൈഡല്‍ ഷവര്‍ ചടങ്ങില്‍ നിന്നുളള ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചു.

ആരാണ് മാന്‍വിയുടെ വരനെന്നോ എപ്പോഴാണ് വിവാഹമെന്നോ ഇതുവരെ മാന്‍വി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചിത്രങ്ങള്‍ക്ക് താഴെ നിരവധിപേര്‍ മാന്‍വിയ്ക്ക് ആശംസകളുമായി എത്തി.

' ചേച്ചിയമ്മ' എന്ന സീരിയലിലൂടെയാണ് മാന്‍വി അഭിനയത്തിലേക്ക് എത്തുന്നത്. പാലക്കാട്കാരിയായ മാന്‍വിയുടെ യഥാര്‍ത്ഥ പേര് ശ്രുതി എന്നാണ്. സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് മാന്‍വി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. അഭിനേത്രി എന്നതിന് അപ്പുറം നല്ലൊരു നര്‍ത്തകി കൂടിയാണ് മാന്‍വി.

manvi surendran marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES