Latest News

ഡിവോഴ്സിന് സോമദാസ് തന്നെയാണ് കേസ് കൊടുത്തത്! എന്നാല്‍ താന്‍ അതിനു ആദ്യം തയ്യാറായിരുന്നില്ലെന്നും സോമദാസിന്റെ ഭാര്യ സൂര്യ

Malayalilife
ഡിവോഴ്സിന് സോമദാസ് തന്നെയാണ് കേസ് കൊടുത്തത്! എന്നാല്‍ താന്‍ അതിനു ആദ്യം തയ്യാറായിരുന്നില്ലെന്നും സോമദാസിന്റെ ഭാര്യ സൂര്യ



ഇത്തവണത്തെ ബിഗ്‌ബോസ് എപ്പിസോഡുകള്‍ പാട്ടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുമെന്നാണ് പ്രേക്ഷകരുടെയും പ്രതീക്ഷ. തങ്ങളുടെ പ്രിയപ്പെട്ട ഗായകന്‍ സോമദാസിന്റെ ജീവിത കഥ  കേട്ട് ആരാധകര്‍ ഞെട്ടിയിരുന്നു. തനിക്ക് നാലുമക്കളാണ് ഉളളതെന്ന് താരം പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു്. സ്റ്റാര്‍ സിംഗറില്‍ എത്തുന്നതിന് മുന്‍പ് ഓട്ടോറിക്ഷ തൊഴിലാളിയും അതേസമയം ഗാനമേളകളില്‍ പാടുന്നയാളുമായിരുന്നു സോമദാസ്. സ്റ്റാര്‍ സിംഗറില്‍ വന്നതിന് ശേഷം പരിപാടികള്‍ കുറഞ്ഞുതുടങ്ങുന്നു എന്ന തോന്നലുണ്ടായി. ആ സമയത്ത് അമേരിക്കയിലേക്ക് ജോലിക്ക് പോകാന്‍ ഒരു അവസരം തന്നെ തേടിയെത്തി. എന്നാല്‍ അഞ്ച് വര്‍ഷം അവിടെ നിന്നിട്ടും വലിയ മെച്ചമൊന്നും ഉണ്ടാകാത്ത ജോലിയായിരുന്നു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം കുടുംബപ്രശ്‌നങ്ങള്‍ കാരണം തിരികെ നാട്ടിലേക്ക് എത്തുകയായിരുന്നുവെന്നും സോമദാസ് പറഞ്ഞിരുന്നു.

'അച്ഛനുമമ്മയുമായി ഭാര്യ രസത്തിലായിരുന്നില്ലെന്നും താന്‍ തിരികെയെത്തിയ ദിവസം തന്നെ ഭാര്യ അവളുടെ വീട്ടിലേക്ക് പോയെന്നും സോമദാസ് പറഞ്ഞു.
പിന്നീട് ദിവസങ്ങളോളം വിവരമൊന്നുമുണ്ടായില്ല. അവളെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി പൊലീസില്‍ പരാതി കൊടുത്തു. ഒത്തുതീര്‍പ്പിനായി വിളിപ്പിച്ചപ്പോള്‍ പേപ്പറുകളൊക്ക വലിച്ചുകീറിയെറിഞ്ഞ് ഭാര്യ കുട്ടികളുമായി വീണ്ടും പോയെന്നും സോമദാസ് പറഞ്ഞിരുന്നു. അങ്ങനെ അഞ്ചരലക്ഷം രൂപ കൊടുത്ത് എന്റെ രണ്ട് മക്കളെയും ഞാന്‍ വാങ്ങിച്ചുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് സോമദാസ് പറഞ്ഞു.അമ്മ നിര്‍ബന്ധിച്ചതുകൊണ്ടാണ് രണ്ടാമതൊരു വിവാഹം കഴിച്ചതെന്നും ഇപ്പോള്‍ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നുവെന്നും സോമദാസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് സോമദാസിന്റെ ഭാര്യ സൂര്യ രംഗത്തത്തെയിരിക്കയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സൂര്യ പ്രതികരിച്ചിരിക്കുന്നത്.

ഏത് അമ്മയ്ക്കാണ് മക്കളെ കൊടുത്ത് കാശ് വാങ്ങാന്‍ കഴിയുന്നതെന്നാണ് വീഡിയോയിലൂടെ സൂര്യ ചോദിക്കുന്നത്. സോമദാസ് അമേരിക്കയില്‍ പോയത് അഞ്ച് വര്‍ഷമാണെന്ന് പറഞ്ഞത് കളളമാണെന്നും സൂര്യ പറയുന്നു. വിവാഹം കഴിഞ്ഞത് 2005ലാണ്. ഏഴുവര്‍ഷമാണ് സോമദാസുമായി വീട്ടില്‍ ഒരുമിച്ച് ജീവിച്ചത്. അഞ്ച് വര്‍ഷം അമേരിക്കയില്‍ ജീവിച്ചിരുന്നുവെങ്കില്‍ എങ്ങിനെയാണ് തനിക്ക് രണ്ട് കുട്ടികള്‍ ഉണ്ടാകുന്നത്. രണ്ടര വയസ്സാണ് കുട്ടികള്‍ തമ്മിലുളളത്. അമേരിക്കയില്‍ രണ്ട് വര്‍ഷം തികച്ചിട്ടില്ലെന്നും സൂര്യ പറയുന്നു. സോമദാസ് കുഞ്ഞുങ്ങളെ അഞ്ചരലക്ഷം രൂപ തന്ന് വാങ്ങിയെന്ന് പറയുന്നു. എന്നാല്‍ തങ്ങള്‍ തമ്മിലുളള പ്രശ്‌നം സോമദാസിന്റെ പരസ്ത്രീ ബന്ധമാണെന്ന് ഭാര്യ സൂര്യ പറയുന്നു.  സ്റ്റാര്‍ സിംഗറില്‍ എത്തിയ ശേഷമാണ് സോമദാസിന് മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായി പ്രോഗ്രാമുകള്‍ കിട്ടാന്‍ തുടങ്ങി. പണം കിട്ടിത്തുടങ്ങി. നിരവധി രാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി ആകപ്പാടെ തിരക്കായതോടെ സ്വഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങി. ഒരുപാട് റിലേഷനുകള്‍ ഉണ്ടായി. തങ്ങള്‍  തമ്മില്‍ ശാരീരികമായും മാനസീകമായും ഒരുപാട്  അകന്നുവെന്നും പിന്നീട് സോമദാസിന്റെ ഫോണില്‍ കാണാന്‍ പാടില്ലാത്ത പല മെസ്സേജുകളും കണ്ടു. പിന്നീട് പല പ്രശ്‌നങ്ങളും ഉണ്ടായി. സോമദാസിന് സ്വയം തീരുമാനം എടുക്കാന്‍ അറിയില്ലെന്നും അമേരിക്കയില്‍ നിന്നും തിരിച്ച് വന്ന ശേഷം ഉത്സവം കാണാന്‍ പോകണം എന്ന് പറയുകയായിരുന്നു. എന്നാല്‍ സോമദാസിന്റെ അച്ഛനും അമ്മയും അക്കാര്യത്തില്‍  വഴക്കിട്ടെന്നും അങ്ങനെ സ്വന്തം വീട്ടിലേക്ക് താന്‍ പോവുകയായിരുന്നു

എന്നാല്‍ ഇതിനിടെ തന്നെ തട്ടിക്കൊണ്ട് പോയി എന്ന് സോമദാസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി കീറിക്കളഞ്ഞുവെന്ന് സോമദാസ് പറഞ്ഞു എന്നാല്‍ അങ്ങിനെ സംഭവിച്ചിട്ടില്ല. പിന്നീട് മോളെ കാണാന്‍ സോമദാസ് വന്നപ്പോള്‍ തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ വണ്ടിയില്‍ എടുത്തിട്ട് കൊണ്ടു പോയീ എന്നും സൂര്യ പറയുന്നു. തുടര്‍ന്ന പോലീസില്‍ പരാതി നല്‍കി. പോലീസ് പറഞ്ഞതനുസരിച്ച് കുഞ്ഞ് സോമദാസിന്റെ കൂടെ നില്‍ക്കട്ടെ എന്ന് കരുതി. എന്നാല്‍ പിന്നീട് രണ്ട് കുട്ടികളും സോമദാസിന്റെ ഒപ്പം ആയിരുന്നിട്ടും കുഞ്ഞിനെ വിട്ടു കിട്ടാന്‍ സോമദാസ് പോലീസില്‍ കേസ്‌കൊടുത്തു. എന്നാല്‍ കുഞ്ഞ് സോമദാസിന്റെ ഒപ്പമായിരുന്നിട്ടും എന്തിന് സോമദാസ് കേസ് കൊടുത്തുവെന്ന് സൂര്യ ചോദിക്കുന്നു,  കുട്ടികള്‍ ഒപ്പമുളളപ്പോഴാണ് കുഞ്ഞിനെക്കിട്ടാന്‍ പണം നല്‍കിയെന്ന് പറയുന്നത്. പിന്നീട്  ഡിവോഴ്‌സിനും സോമദാസ് തന്നെയാണ്  കേസ് കൊടുത്തത്. എന്നാല്‍ താന്‍ അതിനു ആദ്യം തയ്യാറായിരുന്നില്ലെന്നും പിന്നീട് സോമദാസിന് തന്നെ വേണ്ടെങ്കില്‍ എന്തിന് നില്‍ക്കണം എന്ന് കരുതി. പിന്നീട് ജോലിക്ക് കയറി. ആദ്യ ശമ്പളം കിട്ടിയപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുളളതൊക്കെ വാങ്ങി കുഞ്ഞിനെ കാണാന്‍ ചെന്നെങ്കിലും കുഞ്ഞിനെ കാണാന്‍ അനുവദിച്ചില്ല. സോമദാസ് പറഞ്ഞതനുസരിച്ചാണ് കുഞ്ഞുങ്ങളെ കാണാന്‍ അനുവദിക്കാത്തതെന്നും സൂര്യ വ്യക്തമാക്കുന്നു. ബിഗ്‌ബോസില്‍ പറഞ്ഞ സോമദാസിന്റെ വാക്കുകള്‍ക്ക് പിന്നാലെ മുന്‍ഭാര്യയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കയാണ് ആരാധകര്‍.

Read more topics: # somadas ,# wife soorya
somadas wife soorya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES