ബിഗ്ബോസ് പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന എലിമിനേഷന്‍ പ്രക്രിയയായിരുന്നു ഇന്നലെ ബിഗ്ബോസില്‍ നടന്നത്. ബിഗ്ബോസ് സീസണ്‍ ഒന്നിലെ അവസാനത്തെ എലിമിനേഷന്‍ എന്നതിനൊപ്പം നോമിനേഷന്‍ ലഭിച്ച എല്ലാവരും ശക്തരായിരുന്നു എന്നതും ഈ എലിമിഷന്റെ പ്രത്യേകതയായി. എന്നാല്‍ ട്വിസ്റ്റുകള്‍ക്കൊടുവില്‍ ശക്തയായ മത്സരാര്‍ഥിയായ അര്‍ച്ചനയെ പുറത്താക്കിയതോടെ ബിഗ്ബോസിന് നേരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
ഇത്തവണത്തെ എവിക്ഷനില്‍ സാബു, പേളി, ഷിയാസ്, അര്‍ച്ചന എന്നിവരാണ് ഏറ്റുമുട്ടിയത്. വോട്ടിന്റെ കുറവ് കാരണം അര്‍ച്ചന പുറത്താകുമെന്ന് തുടക്കത്തില്‍ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും കരുത്തുറ്റ മത്സരാര്‍ത്ഥിയായ അര്‍ച്ചനയുടെ പുറത്താകലില്‍ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ടാസ്‌കുകള്‍ മികച്ച രീതിയില്‍ കളിക്കുകയും വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുകയും ചെയ്ത അര്‍ച്ചനയെ വോട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ പുറത്താക്കിയത് ശരിയായില്ലെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. അര്‍ച്ചനയെക്കാള്‍ വീക്ക് മത്സരാര്‍ഥികളായ അതിഥിയെയും സുരേഷിനെയുമൊക്കെ നിലനിര്‍ത്തി അര്‍ച്ചനയെ പുറത്താക്കിയതിനും പ്രേക്ഷകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. അര്‍ച്ചനയെ തിരികേ കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ഗ്രാന്റ് ഫിനാലെയില്‍ സുരേഷ്, ശ്രീനിഷ്, അദിതി എന്നിവര്‍ നേരിട്ട എത്തിയതിനെതിരെയും പ്രേക്ഷകര്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ശക്തരായ നന്നായി ഗെയിം കളിക്കുന്ന മത്സരാര്‍ത്ഥികളെ എവിക്ഷനില്‍ എത്തിച്ച് കൂട്ടത്തിലെ ദുര്‍ബലരായ ആള്‍ക്കാരെ ഗ്രാന്റ് ഫിനാലെയില്‍ എത്തിച്ചതിനാലാണ് പ്രതിഷേധം. അതേസമയം ശക്തരായ മത്സരാര്‍ത്ഥികള്‍ ഓരോന്നായി പുറത്താകുന്നതോടെ ബിഗ്‌ബോസ് പുതിയ വഴിത്തരിവിലാണ്. അര്‍ച്ചന കൂടി ഔട്ടായതോടെ ഇനി ആറു മത്സരാര്‍ത്ഥികളാണ് ഉളളത്. ജയിക്കാനായി എന്തു കളിയും കളിക്കുമെന്ന രീതിയിലാണ് മത്സരാര്‍ത്ഥികള്‍. ആരാകും വിജയിക്കുക എന്ന ആകാംഷയിലാണ് പ്രേക്ഷകരും. തങ്ങളുടെ ഇഷ്ട മത്സരാര്‍ത്ഥിക്കായി ആരാധകര്‍ സാഷ്യല്‍ മീഡിയയില്‍ ഐക്യദാര്‍ഥ്യം പ്രഖ്യാപിക്കലും പോര്‍വിളികളും ആരംഭിച്ചു കഴിഞ്ഞു.