Latest News

അര്‍ച്ചന പുറത്തായത് ബിഗ് ബോസിലെ വ്യത്യസ്ത എലിമിനേഷനില്‍ വിജയിച്ച്; താരം ജയിച്ചത് അംഗങ്ങളെല്ലാം തുറക്കാന്‍ പരാജയപ്പെട്ട വാതില്‍ വലിച്ച് തുറന്ന്; പ്രിയ മത്സരാര്‍ത്ഥി ഔട്ടായതും വിജയിയായി തന്നെയെന്ന് ആശ്വസിച്ച് സോഷ്യല്‍ മീഡിയ ആരാധകര്‍

Malayalilife
 അര്‍ച്ചന പുറത്തായത് ബിഗ് ബോസിലെ വ്യത്യസ്ത എലിമിനേഷനില്‍ വിജയിച്ച്; താരം ജയിച്ചത് അംഗങ്ങളെല്ലാം തുറക്കാന്‍ പരാജയപ്പെട്ട വാതില്‍ വലിച്ച് തുറന്ന്; പ്രിയ മത്സരാര്‍ത്ഥി ഔട്ടായതും വിജയിയായി തന്നെയെന്ന് ആശ്വസിച്ച് സോഷ്യല്‍ മീഡിയ ആരാധകര്‍

എല്ലാ തവണത്തെയും പോലെ ഈ വാരവും ബിഗ്ബോസ് എലിമിനേഷന്‍ ട്വിസ്റ്റുകള്‍ കൊണ്ട് സമ്പന്നമായിരുന്നു. പുറത്തേക്കുള്ള വാതില്‍ വലിച്ച് തുറന്ന് പുറത്തേക്ക് വരാനായിരുന്നു എലിമിനേഷനിലെ മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സാബുവും പേളിയും വാതില്‍തുറക്കാന്‍ പരാജയപ്പെട്ടപ്പോള്‍ അര്‍ച്ചന വാതില്‍ വലിച്ച് തുറക്കുന്നതില്‍ വിജയിച്ചാണ് പുറത്തേക്ക് പോയത്.

എല്ലാവട്ടവും എതെങ്കിലും തരത്തിലുള്ള ട്വിസ്റ്റ് എലിമിനേഷനില്‍ ബിഗ്ബോസ് ഒളിപ്പിച്ചുവയ്ക്കാറുണ്ട്. മുമ്പ് പുറത്തായെന്ന് പ്രഖ്യാപിച്ച അതിഥിയെ തിരികെയെത്തിച്ച് ഹിമയെ പുറത്താക്കിയതും ബഷീറിനെ പുറത്താക്കിയ പെട്ടി നിരത്തിവച്ച് പെട്ടിപൊക്കിയുള്ള എലിമിനേഷനിലും ഒക്കെ ഈ ട്വിസ്റ്റ് പ്രേക്ഷകര്‍ കണ്ടിരുന്നു. ഇക്കുറി വാതില്‍ വലിച്ചു തുറക്കുന്നതായിരുന്നു എലിമിനേഷന്‍ പ്രക്രിയ. ആദ്യം സാബുവിനോട് എല്ലാവരോടും യാത്രപറഞ്ഞ് പെട്ടിയെടുത്ത് വാതില്‍ തുറന്ന് തന്റെ അടുത്തേക്ക് എത്താന്‍ മോഹന്‍ലാല്‍ പറയുകയായിരുന്നു. എന്നാല്‍ പെട്ടിയെടുത്ത് വാതില്‍ക്കലെത്തിയെങ്കിലും വാതില്‍ തുറക്കുന്നതില്‍ സാബു പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് മോഹന്‍ലാല്‍ സാബുവിനെ വീട്ടിനുള്ളിലേക്ക് തിരികേ വിളിച്ചു. വാതില്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ സാബു പുറത്ത് പോകേണ്ടതില്ലെന്നും മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. 

തുടര്‍ന്ന് പേളിയോടും പെട്ടിയെടുത്ത് വന്ന് വാതില്‍ തുറക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ പേളിയും വാതില്‍ തുറക്കുന്നതില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് പേളി സുരക്ഷിതയാണെന്നും വീട്ടിലേക്ക് തിരികേ പോകാമെന്നും ബിഗ്‌ബോസിന്റെ അറിയിപ്പെത്തി. തുടര്‍ന്ന് അര്‍ച്ചനയോടും എല്ലാവരൊടും യാത്രപറഞ്ഞ് പെട്ടിയുമെടുത്ത് വരാന്‍ ലാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെട്ടിയുമായി എത്തിയ അര്‍ച്ചന വാതില്‍ തുറക്കുന്നതില്‍ വിജയിച്ചു. തുടര്‍ന്ന് അര്‍ച്ചന പുറത്തായെന്നും ഷിയാസ് സുരക്ഷിതനാണെന്നും മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. സാബുവും പേളിയും പരാജയപ്പെട്ടിടത്ത് വിജയിച്ചാണ് അര്‍ച്ചന പുറത്തേക്ക് എത്തിയതെന്ന് പറഞ്ഞാണ് ഇപ്പോള്‍ അര്‍ച്ചന ഫാന്‍സുകാര്‍ ആശ്വസിക്കുന്നത്. 

Read more topics: # Archana Bigboss
Archana got eliminated after winning

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES