ഭാര്യയും പ്രശസ്ത ഫോറന്‍സിക് സര്‍ജനുമായ രമയെക്കുറിച്ച് നടന്‍ ജഗദീഷ പല അഭിമുഖങ്ങളിലും പങ്ക് വക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഭാര്യ ഒരു ഇന്‍സ്പിരേഷനാണെന്നും അഭിനയം കരിയറാക്കാന്‍ തീരുമാനിച്ചപ്പോള്‍ രമയാണ് മുഴുവന്‍ പിന്തുണ നല്‍കിയതെന്നും പറയുകയാണ് ജഗദീഷ്.
ഭാര്യയെ കുറിച്ചുള്ള ഓര്‍മകളെ കുറിച്ചും പെണ്ണുകാണലിന്റെ ഓര്‍മകളും ആണ് നടന്‍ പങ്ക് വച്ചത്.തന്റെ റോള്‍ മോഡലാണ് രമയെന്നും അധ്യാപകനായിട്ടും സിനിമാ രംഗത്തേക്ക് പോകാന്‍ തനിക്ക് ഫുള്‍ കോണ്‍ഫിഡന്‍സ് തന്നത് രമയാണെന്നും പറയുകയാണ് താരം.
'എന്റെ ലൈഫിലെ ഏറ്റവും വലിയ ഇന്‍സ്പിരേഷനാണ് എന്റെ ഭാര്യ രമ. ഞാന്‍ എല്ലായിടത്തും ഇത് പറയുന്നത് കൊണ്ട് ചിലര്‍ക്കെങ്കിലും മുഷിപ്പ് തോന്നാം. എനിക്ക് എന്റെ കരിയറില്‍ കോണ്‍ഫിഡന്‍സ് തന്നത് രമയാണ്. ഞാനൊരു അധ്യാപകനായിട്ടും സിനിമാ രംഗത്തേക്ക് പോകാന്‍ എനിക്ക് ഫുള്‍ കോണ്‍ഫിഡന്‍സ് തന്നത് രമയാണ്. എനിക്ക് റിസ്‌ക്കുണ്ടായിരുന്നു. പക്ഷെ സിനിമയിലേക്ക് പൊയ്‌ക്കോളൂ... ഇഷ്ടമുള്ള ജോലി ചെയ്യൂവെന്ന് പറഞ്ഞത് രമയാണ്.
സിനിമയിലേക്ക് പോയിട്ട് രക്ഷപ്പെട്ടില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. സാരമില്ല എന്റെ ശമ്പളമുണ്ടല്ലോ ആ ശമ്പളത്തില്‍ നമുക്ക് കഴിയാമെന്ന് പറഞ്ഞത് രമയാണ്. ആ വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. നല്ല ക്രിട്ടാക്കായിരുന്നു. വളരെ ഫ്രാങ്കാണ്. എല്ലാം മുഖത്ത് നോക്കി പറയും. അതുപോലെ സ്വന്തം പ്രൊഫഷനില്‍ രമ കാണിച്ചിട്ടുള്ള ആത്മാര്‍ത്ഥതയും ഭയങ്കരമാണ്.
അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങള്‍ മാക്‌സിമം കോപ്പറേറ്റ് ചെയ്തിട്ടുണ്ട്. സാക്രിഫൈസ് ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു മാസത്തെ ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ വരുന്ന ദിവസം രമ തിരക്കിലായിരിക്കും. പോലീസ് ചിലപ്പോള്‍ സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ വന്നിട്ടുണ്ടാകും. അത് മണിക്കൂറുകളോളം നീളും. എന്നാലും ഞാന്‍ അത് സഹിക്കും. മാഡത്തിന്റെ സ്റ്റേറ്റ്‌മെന്റ് കിട്ടി കഴിഞ്ഞാല്‍ കേസ് കൂടുതല്‍ സ്‌ട്രോങ്ങാകും. മാഡം ഞങ്ങള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ഒരു ടീച്ചറാണ്.
എന്നൊക്കെ പോലീസ് ഓഫീസേഴ്‌സ് പറയാറുണ്ട്. രമ പോസ്റ്റ്മാര്‍ട്ടം ചെയ്യാറുണ്ട്. അല്ലാതെ നോക്കി നിന്ന് അറ്റന്റര്‍മാരെ കൊണ്ട് ചെയ്യിപ്പിക്കുന്നയാളല്ല. പ്രൊഫഷന്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുമ്പോഴും വീട്ടുകാര്യങ്ങളും നന്നായി നോക്കുമായിരുന്നു. നാല് മണിക്ക് എഴുന്നേറ്റ് കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കുമായിരുന്നു.
അവര്‍ കൊച്ചുകുട്ടികളായിരുന്ന സമയത്ത് മീനിലെ മുള്ളുകള്‍ വരെ എടുത്ത് മാറ്റിയാണ് അവര്‍ക്ക് വേണ്ട പൊതിച്ചോറ് ആ തിരക്കിട്ട സമയത്തും രമ തയ്യാറാക്കിയിരുന്നത്. ഡ്രൈവറെ പോലും വെക്കാന്‍ സമ്മതിക്കാതെ രമ തന്നെ ഡ്രൈവ് ചെയ്ത് കുട്ടികളെ കൊണ്ട് വിടും. ഇരുപത്തിനാല് മണിക്കൂറൊന്നും രമയ്ക്ക് പോരാ. എന്നെക്കാളും ബിസിയായിരുന്നു. കമ്മിറ്റഡാണ്, ഡെഡിക്കേറ്റഡാണ്, ലവ്വിങ്ങാണ്. രമയാണ് എന്റെ മോഡല്‍.
രമയെപ്പോലെയാകാന്‍ പറ്റിയില്ലെന്നതാണ് എന്റെ പോരായ്മ. അതുകൊണ്ടാണ് ഞാന്‍ പെര്‍ഫെക്ട് ജെന്റില്‍മാനാണെന്ന് ആര് ചോദിച്ചാലും പറയാത്തത്. രമയെ വെച്ച് നോക്കുമ്പോള്‍ ഞാന്‍ ഒന്നും അല്ല. രമ എനിക്ക് ഇന്‍സ്പിരേഷനാണ്. രമയെ ആദ്യം കണ്ടത് ഒരു പെണ്ണ് കാണല്‍ ചടങ്ങില്‍ വെച്ചാണ്. എന്റെ ചേച്ചിയും രമയുടെ അമ്മയും ടീച്ചേഴ്‌സായിരുന്നു. ഒരിക്കല്‍ ചേച്ചി രമയുടെ വീട്ടില്‍ ചെന്നപ്പോള്‍ എംബിബിഎസ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി തേങ്ങ പൊതിക്കുന്നതാണ് കണ്ടത്.
അവര്‍ക്ക് അതൊരു അത്ഭുതമായിരുന്നു. അങ്ങനെയാണ് പ്രപ്പോസലായി മുന്നോട്ട് കൊണ്ടുപോകുന്നത്. ഞങ്ങളുടെ ഫെയ്‌സ് കട്ടില്‍ പോലും സാമ്യമുണ്ട്. എല്ലാം നിമിത്തമാണ്. കുട്ടികള്‍ക്ക് ഞാന്‍ പറഞ്ഞുകൊടുക്കുന്നതെല്ലാം രമയുടെ കാര്യങ്ങളാണ്...'' ജഗദീഷ് പറയുന്നു.
ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ നടന്‍മാരെക്കുറിച്ചും നടന്‍ പങ്ക് വച്ചു.ഞാനും നടന്‍ മുകേഷുമായുളള സൗഹൃദം വര്‍ഷങ്ങളായുളളതാണ്.
നിങ്ങളാരും കരുതുന്നപോലൊരു നടനല്ല മുകേഷ്.
ഞാനും നടന്‍ മുകേഷുമായുളള സൗഹൃദം വര്‍ഷങ്ങളായുളളതാണ്. നിങ്ങളാരും കരുതുന്നപോലൊരു നടനല്ല മുകേഷ്. നല്ല ബുദ്ധിയുളളയാളാണ്. ആര്‍ക്കുംപിടികൊടുക്കാത്ത സ്വഭാവമാണ്. സിനിമയിലുളള അദ്ദേഹത്തിന്റെ കഥാപാത്രവും യഥാര്‍ത്ഥ സ്വഭാവവും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. അതുവലിയ കുഴപ്പമാണ്. ഞാനും മുകേഷും തമ്മില്‍ വലിയ ബന്ധമാണുളളത്. ഞങ്ങള്‍ സീന്‍ കൊഴുപ്പിക്കാന്‍ വേണ്ടി പലതും ചെയ്തിരുന്നു. മുകേഷും നന്നായി തമാശകള്‍ പറയാറുണ്ട്. പക്ഷെ സ്വന്തം അനുഭവങ്ങളില്‍ വെളളം ചേര്‍ത്താണ് മുകേഷ് തമാശകള്‍ പറയാറുളളത്. ബഡായി ഉണ്ട്. ഇപ്പോഴും പലര്‍ക്കും മുകേഷിനെ അറിയില്ല.
എന്റെ അഭിനയം മെച്ചപ്പെടുത്താന്‍ സഹായിച്ചതില്‍ ഒരുപാട് ആളുകളുണ്ട്. നടന്‍ ശ്രീനിവാസന്‍ നിലവാരമില്ലാത്ത തമാശകളൊന്നും പറയാറില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതലും ചോദിക്കുന്നത് മോഹന്‍ലാലാണ്. പക്ഷെ മമ്മൂട്ടി സിനിമാപരമായ കാര്യങ്ങള്‍ മാത്രമേ എന്നോട് ചോദിക്കാറുളളൂ. അതാണ് അവര്‍ തമ്മിലുളള വ്യത്യാസം. അവാര്‍ഡൊക്കെ വാങ്ങണ്ടേയെന്നാണ് മമ്മൂക്ക എപ്പോഴും ചോദിക്കുന്നത്. എല്ലാ ഭാഷയിലെ സിനിമയെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ട്.
തമാശവേഷങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന സിനിമയാണ് ഇന്‍ ഹരിഹര്‍ നഗര്‍. സിനിമയില്‍ മുകേഷിനെയും സിദ്ദിഖിനേയും അശോകനെയുംകാള്‍ കോമഡിയില്‍ കൂടുതല്‍ അഭിനന്ദനം എനിക്കാണ് ലഭിച്ചത്. സിനിമയുടെ സംവിധായകര്‍ക്കും എന്നില്‍ വിശ്വാസമുണ്ടായിരുന്നു. എന്റെ പരിമിതിയും ഗുണങ്ങളും അവര്‍ക്കറിയായിരുന്നു'- ജഗദീഷ്