ബിഗ്ബോസ് ഷോയുടെ ഹൈലൈറ്റായ പേളി ശ്രീനി പ്രണയം ഷോ തീരും മുമ്പ് അവസാനിക്കുമോ എന്ന ടെന്‍ഷനിലാണ് ഇപ്പോള്‍ പേളിഷ് ആരാധകര്‍. ഇന്നലെത്തെ എപിസോഡ് കണ്ട പേളിഷ് ആരാധകരുടെ കിളിപോയി എന്നതാണ് സത്യം. എന്തുപറഞ്ഞാലും പേളി ശ്രീനിക്കുള്ളതാണെന്ന് പറഞ്ഞിരുന്ന പേളിഷ് ലൗവേഴ്സ് ഇന്നലെത്തെ പേളിയുടെയും ശ്രീനിയുടെയും കണ്ണീര്‍ രംഗങ്ങളും വഴക്കിടലുമൊക്കെ കണ്ട് ആകെ അങ്കലാപ്പിലായി. അതേസമയം ഈ അവസരം പരമാവധി മുതലെടുത്ത് പേളിഷ് ഹേറ്റേഴ്സ് രംഗത്തെത്തിയിട്ടുണ്ട്. പേളിയുടെത് ചെറിയ തേപ്പ് അല്ലെന്നും കോണ്‍ക്രീറ്റ് തേപ്പ് എന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
കഴിഞ്ഞ ദിവസം പ്രമോ വീഡിയയോയില്‍ പേളി മോതിരം തിരികേ ശ്രീനിക്ക് നല്‍കിയത് കണ്ടത് മുതലാണ് പേളിഷ് ഹേറ്റേഴ്സ് പേളി ശ്രീനിയെ തേച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇന്നലെ കാണിച്ച എപിസോഡില്‍ മോതിരം തിരിച്ചു നല്‍കിയെങ്കിലും പേളി ശ്രീനിയോട് അത് തിരികേ ചോദിക്കുകയും വഴക്കു പറഞ്ഞുതീര്‍ക്കുകയും ചെയ്തിരുന്നു. ഹേറ്റേഴ്സ് മോതിരും ഊരി നല്‍കിയത് ആഘോഷമാക്കുമ്പോള്‍ പ്രണയത്തില്‍ വഴക്കുകള്‍ സ്വാഭാവികമാണെന്നു വിശദീകരിച്ചാണ് പേളിഷ് ആരാധകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
എന്നാല്‍ മോതിരം ഊരികൊടുക്കുന്ന രംഗം വൈറലായതോടെ പേളിയാണ് ബിഗ്‌ബോസിലെ തേപ്പുകാരി എന്ന തരത്തില്‍ പേളിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകളും എത്തിത്തുടങ്ങുകയായിരുന്നു. പിന്നീടു ഇരുവരും പ്രശ്‌നം പറഞ്ഞ് പരിഹരിച്ചെങ്കിലും പേളി ശ്രീനിയെ തേച്ചെന്നു ഉറപ്പിച്ചു പറയുകയാണ് ആരാധകര്‍. ഇതിനോടൊപ്പം പേളിക്കെതിരെ ട്രോളന്മാരും രംഗത്തെത്തിയിട്ടുണ്ട്. സാബു ആര്‍മിക്കാര്‍ ഈ രംഗത്തെ വലിയ രീതിയില്‍ വൈറലാക്കുന്നുണ്ട്.
അതേസമയം പേളിയെ സപ്പോര്‍ട് ചെയ്ത് പേളിഷ് ആരാധകരും സോഷ്യല്‍ മീഡയയില്‍ സജീവമായുണ്ട്. ബിഗ്‌ബോസിലെ അവശേഷിക്കുന്ന ഒരേയൊരു പെണ്‍ സിംഹമാണ് പേളിയെന്നും എപ്പിസോഡു മുഴുവന്‍ കണ്ടാല്‍ സത്യം എന്താണെന്നു മനസ്സിലാകുമെന്നാണ് അവരുടെ വാദം. പ്രണയത്തില്‍ വഴക്കിടുന്നതു സ്വാഭാവികമാണെന്നും എന്നാല്‍ പേളി മോതിരം തിരികെ കൊടുക്കുന്ന വീഡിയോ മാത്രം കാണിച്ചത് ഏഷ്യാനെറ്റിന്റെ തന്ത്രമാണെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഇതൊന്നുമല്ല വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും പേളിയെ സപ്പോര്‍ട്ട് ചെയ്ത് ആരാധകര്‍ പറയുന്നു. അവസാനിക്കാറായതോടെ പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത തരത്തിലുളള ട്വിസ്റ്റുകളാണ് ഓരോ ദിവസവും ബിഗ്‌ബോസില്‍ അരങ്ങേറുന്നത്.