Latest News

മാസത്തില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ചിത്രീകരണം; ബാക്കി ദിവസങ്ങളില്‍ ജോലിയില്ലാതെ ഇരിക്കേണ്ടി വന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി;പുതിയ കഥാപാത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിക്കാനും ആഗ്രഹിക്കുന്നു; ഏഷ്യാനെറ്റിലെ പത്തരമാറ്റില്‍ നിന്നും മാറിയതിനെക്കുറിച്ച് ജലജയായി എത്തുന്ന സ്മിത സാമുവലിന് പറയാനുള്ളത്

Malayalilife
മാസത്തില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ചിത്രീകരണം; ബാക്കി ദിവസങ്ങളില്‍ ജോലിയില്ലാതെ ഇരിക്കേണ്ടി വന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി;പുതിയ കഥാപാത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിക്കാനും ആഗ്രഹിക്കുന്നു; ഏഷ്യാനെറ്റിലെ പത്തരമാറ്റില്‍ നിന്നും മാറിയതിനെക്കുറിച്ച് ജലജയായി എത്തുന്ന സ്മിത സാമുവലിന് പറയാനുള്ളത്

ഏഷ്യാനെറ്റില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്ന 'പത്തരമാറ്റ്' പരമ്പരയിലെ ജലജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് സ്മിത സാമുവല്‍. എന്നാല്‍ അടുത്തിടെ സീരിയലില്‍ ജലജയായി മറ്റൊരു നടി എത്തിയതോടെ സ്മിത എന്തുകൊണ്ടാണ് പരമ്പരയില്‍ നിന്ന് പിന്മാറിയതെന്ന ചോദ്യവുമായി നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സ്മിത. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പരമ്പരയില്‍ നിന്ന് മാറേണ്ടി വന്ന സാഹചര്യം നടി വിശദീകരിച്ചത്.മൂന്ന് വര്‍ഷത്തിലേറെയായി താന്‍ ജീവന്‍ നല്‍കി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ജലജയെന്നും, ആ കഥാപാത്രത്തോട് ഇന്നും അതിയായ സ്‌നേഹമുണ്ടെന്നും സ്മിത പറയുന്നു. എന്നാല്‍ ഒരു അഭിനേത്രി എന്ന നിലയില്‍ കൂടുതല്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ തീരുമാനം എടുക്കാന്‍ കാരണമായതെന്നും അവര്‍ വ്യക്തമാക്കി. ഒരു മാസത്തില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ചിത്രീകരണം ഉണ്ടായിരുന്നതെന്നും, ബാക്കി ദിവസങ്ങളില്‍ ജോലിയില്ലാതെ ഇരിക്കേണ്ടി വന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും സ്മിത പറയുന്നു.

അഭിനേത്രിയായി മുന്നോട്ട് പോകാനും പുതിയ കഥാപാത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിക്കാനും ആഗ്രഹിക്കുന്നുവെന്നും, അതിനാലാണ് മറ്റൊരു അവസരം സ്വീകരിച്ചതെന്നും നടി വ്യക്തമാക്കി. പ്രശസ്തിക്കുവേണ്ടി മാത്രമല്ല, ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും സാമ്പത്തികമായി സ്വതന്ത്രയാകാനുമാണ് ജോലി ചെയ്യുന്നതെന്നും സ്മിത തന്റെ കുറിപ്പില്‍ പറയുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് പരമ്പരയുടെ അണിയറ പ്രവര്‍ത്തകരുമായി സംസാരിക്കുകയും തന്റെ സാഹചര്യം പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നുവെന്നും, എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടന്നില്ലെന്നും അവര്‍ വ്യക്തമാക്കി. പിന്നീട് ജലജ എന്ന കഥാപാത്രത്തിലേക്ക് മറ്റൊരു നടി എത്തിയെന്നും, ആ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും സ്മിത പറഞ്ഞു.

എന്നാല്‍ മൂന്ന് വര്‍ഷം അവതരിപ്പിച്ച ഒരു കഥാപാത്രത്തില്‍ നിന്ന് മാറ്റുമ്പോള്‍ അതിനെക്കുറിച്ച് തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ സന്തോഷമുണ്ടായേനെയെന്നാണ് തന്റെ ഏക വിഷമമെന്നും സ്മിത കൂട്ടിച്ചേര്‍ത്തു. ആരെയും കുറ്റപ്പെടുത്താനോ വിമര്‍ശിക്കാനോ അല്ല ഈ കുറിപ്പെന്നും, ആരോടും വ്യക്തിപരമായ പരിഭവമില്ലെന്നും നടി വ്യക്തമാക്കുന്നു. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒടുവില്‍ നല്ലതിനായിരിക്കുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും അവര്‍ പറഞ്ഞു.

ജലജ എന്ന കഥാപാത്രത്തിന് പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി അറിയിച്ച സ്മിത, ഇപ്പോള്‍ മറ്റൊരു പരമ്പരയില്‍ അവതരിപ്പിക്കുന്ന 'സാര' എന്ന കഥാപാത്രത്തെയും അതേ സ്‌നേഹത്തോടെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുറിച്ചു. ഇതുവരെ പിന്തുണച്ച എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ടാണ് സ്മിതയുടെ കുറിപ്പ് അവസാനിക്കുന്നത്.

ഇതിനിടെ മതംമാറ്റവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചര്‍ച്ചകള്‍ക്കും മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. ഇസ്ലാം മതം സ്വീകരിച്ചത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും, അതില്‍ ഭര്‍ത്താവിന്റെയോ മറ്റാരുടെയോ നിര്‍ബന്ധമില്ലായിരുന്നുവെന്നും നടി വ്യക്തമാക്കി. സമീപകാലത്ത് നല്‍കിയ അഭിമുഖത്തിലാണ് സ്മിത ഇക്കാര്യം തുറന്ന് പറഞ്ഞത്. വിവാഹശേഷമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും, എന്നാല്‍ അത് പൂര്‍ണമായും സ്വന്തം വിശ്വാസത്തിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

smitha samuel clarifies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES