നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥന് ദിവസങ്ങള്‍ക്ക് മുമ്പാണ് മരണമടഞ്ഞത്.ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെക്കാലമായി ഇദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. നിരവധി പേരാണ് സിന്ധു കൃഷ്ണയ്ക്കും കുടുംബത്തിനും ആശ്വാസ വാക്കുകള്‍ അയച്ചത്. അവസാന നാളുകളില്‍ സിന്ധു അച്ഛന് എല്ലാ വിധ പരിചരണങ്ങളും നല്‍കി ഒപ്പമുണ്ടായിരുന്നു. അച്ഛന്റെ മരണ ശേഷം സിന്ധു ആദ്യമായി പങ്കുവെച്ച വ്‌ലോ?ഗ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അച്ഛന്‍ മരിച്ച് കുറച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സിന്ധു കൃഷ്ണ വ്‌ലോ?ഗ് പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോള്‍ ഈ വ്‌ളോഗ് പങ്കുവെയ്ക്കാന്‍ കാരണമുണ്ടെന്നും ആരും ഇതിനു താഴെ വന്ന് നെഗറ്റീവ് കമന്റുകള്‍ പറയരുതെന്നും സിന്ധു പറയുന്നു.
'അച്ഛന്റെ അവസാന നിമിഷങ്ങളുള്ള വിഷ്വലുകള്‍ ഉള്ളത് കൊണ്ടാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. അനാവശ്യമായ നെഗറ്റീവ് കമന്റുകള്‍ ഒഴിവാക്കണം. അപ്രതീക്ഷിതമായി കുറേ കാര്യങ്ങള്‍ സംഭവിച്ചു. ശനിയാഴ്ച ഡാഡിയെയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോള്‍ ഇസിജിയെല്ലാം എടുത്തിരുന്നു. ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു.
ഞായറാഴ്ച ഡാഡി മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും സിനിമ കണ്ട് ആസ്വദിക്കുന്ന വിഷ്വല്‍സ് ഡാഡിയുടെ ഹോം നേഴ്‌സ് ആദി അയച്ച് തന്നു. ഡാഡിയുടെ വിവരങ്ങളെല്ലാം പുള്ളി ഫോട്ടോയും വീഡിയോയുമായി അയച്ചുതരാറുണ്ട്. നല്ലൊരു സ്വീറ്റ് ബോയ് ആണ്.
ഡാഡി വീണെന്ന് ആദി വിളിച്ച് പറഞ്ഞപ്പോഴും ആംബുലന്‍സ് വിളിക്കുമ്പോഴും ഡ്രൈവര്‍ വന്നപ്പോഴുമെല്ലാം ഡാഡിക്ക് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. ക്ഷീണവും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഡാഡിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. സ്‌ട്രോക്ക് വന്നതിന്റേതായ കുഴപ്പങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്ത് ടെസ്റ്റ് ചെയ്താലും നോര്‍മല്‍ ആയിരുന്നു. അങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ഇനിയങ്ങോട്ട് ഡാഡിയുടെ ക്ലിപ്പുകള്‍ എന്റെ വ്‌ളോഗില്‍ ഉണ്ടാകില്ലല്ലോ. എന്റെ വീട്ടിലിരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒന്നും ഉണ്ടാകില്ല. ഡാഡി ജീവിച്ചിരുന്നപ്പോള്‍ എടുത്ത അവസാനത്തെ വിഷ്വല്‍സ് ആണ് ഈ വ്‌ളോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്'', സിന്ധു കൃഷ്ണ വ്‌ളോഗില്‍ പറഞ്ഞു.
ഡാഡി വീണപ്പോഴും ഡ്രൈവര്‍ വന്നപ്പോഴുമെല്ലാം ഡാഡി മരണപ്പെടുമെന്ന് കരുതിയില്ല. ഡാഡിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ഇനിയങ്ങോട്ട് ഡാഡിയുടെ ക്ലിപ്പുകള്‍ അധികം കാണില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു.