Latest News

അദ്ദേഹത്തിന് മുന്നില്‍ ഒക്കെ ഇരിക്കുമ്പോള്‍ ഒരു ഓറ നമുക്കും അനുഭവപ്പെടും; സ്റ്റേജിലും ടിവിയിലും കാണുന്നതുപോലെയല്ല;ആ ഓറ യാഥാര്‍ഥ്യമാണ്;അദ്ദേഹത്തില്‍ മാജിക്കലായി എന്തോ ഉണ്ട്;ഓമിക്ക് നല്‍കിയ സമ്മാനം നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്; കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ  കണ്ട അനുഭവം പങ്കുവെച്ച് സിന്ധു കൃഷ്ണ 

Malayalilife
 അദ്ദേഹത്തിന് മുന്നില്‍ ഒക്കെ ഇരിക്കുമ്പോള്‍ ഒരു ഓറ നമുക്കും അനുഭവപ്പെടും; സ്റ്റേജിലും ടിവിയിലും കാണുന്നതുപോലെയല്ല;ആ ഓറ യാഥാര്‍ഥ്യമാണ്;അദ്ദേഹത്തില്‍ മാജിക്കലായി എന്തോ ഉണ്ട്;ഓമിക്ക് നല്‍കിയ സമ്മാനം നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്; കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ  കണ്ട അനുഭവം പങ്കുവെച്ച് സിന്ധു കൃഷ്ണ 

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ കുടുംബത്തിലെ ഓരോ വിശേഷവും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഏറ്റവുമൊടുവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോ ആയിരുന്നു കൃഷ്ണ കുമാറിനും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍. അതില്‍ തന്നെ, എന്റെ കുഞ്ഞ് സുഹൃത്ത് എന്ന് പറഞ്ഞുകൊണ്ട് ഓമി ബേബിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ വ്ളോഗില്‍ ദില്ലിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ട വിശേഷങ്ങള്‍ സിന്ധു കൃഷ്ണ പങ്ക് വച്ചിരിക്കുകയാണ്.

സിന്ധു കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ... ''പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചത് വലിയ അനുഭവമായിരുന്നു. എനിക്കും മക്കള്‍ക്കും അദ്ദേഹത്തെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ഏതെങ്കിലും ഫംങ്ഷന്‍ ഒക്കെ നടക്കുമ്പോള്‍ ആയിരക്കണക്കിന് ആളുകളുടെ കൂട്ടത്തില്‍ ഒരാളായി കാണാന്‍ താല്‍പര്യമില്ലായിരുന്നു. കൃഷ്ണകുമാര്‍ പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. നേരിട്ട് ഒന്ന് കാണാന്‍ പറ്റുമെങ്കില്‍ കാണണം, അടുത്ത് സംസാരിക്കണം എന്നൊക്കെ കിച്ചുവിനോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ കാത്തിരുന്നു കാത്തിരുന്നാണ് ആ സ്വപ്നം യാഥാര്‍ത്ഥ്യമായത്. 

കുടുംബം മുഴുവന്‍ വലിയ എക്സൈറ്റ്മെന്റില്‍ ആയിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒക്കെ കുട്ടികളായിരുന്നപ്പോള്‍ ഓടിക്കളിച്ചിട്ടുണ്ടാകും എന്നും അവിടെ എത്തിയപ്പോള്‍ ഞാന്‍ കുട്ടികളോട് പറയുന്നുണ്ടായിരുന്നു. വളരെ മനോഹരമായിരുന്നു ആ സ്ഥലം അവിടെ ചെന്നപ്പോള്‍, എന്താണ് പറയേണ്ടത് എന്നൊക്കെയോര്‍ത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു മിനിറ്റ് പോലും എടുത്തില്ല ആ ടെന്‍ഷന്‍ മാറാന്‍. അദ്ദേഹത്തെ നേരിട്ടു കാണുമ്പോള്‍ ടിവിയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ചൈതന്യം ഉണ്ട്. എല്ലാവരെയും നേരത്തെ അറിയാവുന്ന പോലെയാണ് അദ്ദേഹം സംസാരിച്ചത്. 

ഇപ്പോള്‍ നമ്മുടെ മുന്നില്‍ ഇരിക്കുന്നത് ലോകത്തിലെ തന്നെ പ്രശസ്തനായ നേതാവ് ആണ്. അദ്ദേഹത്തിന് മുന്നില്‍ ഒക്കെ ഇരിക്കുമ്പോള്‍, പുള്ളിയുടെ ഒരു ഓറ നമുക്കും അനുഭവപ്പെടും. സ്റ്റേജിലും ടിവിയിലും കാണുന്നതുപോലെയല്ല, ആ ഓറ യാഥാര്‍ഥ്യമാണ്. അദ്ദേഹത്തില്‍ മാജിക്കലായി എന്തോ ഉണ്ട്. നമ്മുടെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ പോകുന്ന പോലെ, എല്ലാവരെയും അറിയാവുന്ന പോെലയാണ് അദ്ദേഹം സംസാരിച്ചത്. ആ വികാരം പറഞ്ഞറിയിക്കാന്‍ വയ്യ, ഓമി അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ ഉറങ്ങിപ്പോയിരുന്നു. നല്ല കാലാവസ്ഥയായിരുന്നു ആ സമയത്ത് അവിടെ. ഓമി എണീറ്റ സമയത്താണ് അദ്ദേഹത്തെ കാണാന്‍ പോയത്.

ഓമി നല്ല മൂഡിലല്ലായിരുന്നു. വലുതാകുമ്പോള്‍ അവന്‍ ചിന്തിക്കുമായിരിക്കും പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോസില്‍ കുറച്ചുകൂടി ചിരിക്കേണ്ടതായിരുന്നു എന്ന്. അദ്ദേഹം ഞങ്ങളോട് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഓമിക്ക് പ്രൈം മിനിസ്റ്റര്‍ ഒരു ചോക്ലേറ്റ് കൊടുത്തു അത് നിധി പോലെ ഇഷാനി സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഞങ്ങള്‍ കുടുംബം മുഴുവന്‍ ഇപ്പോഴും വലിയ എക്സൈറ്റ്മെന്റിലാണ്'', സിന്ധു കൃഷ്ണ വ്‌ളോഗില്‍ പറഞ്ഞു.

ഞങ്ങളുടെ ആ അനുഭവം എങ്ങനെ വിവരിച്ചു തരണമെന്ന് അറിയില്ല. ഞങ്ങളെല്ലാവരും അദ്ദേഹത്തോട് സംസാരിച്ചു. ഇനി വീണ്ടും എന്നു കാണാന്‍ പറ്റും എന്ന വിചാരത്തോടെയാണ് അവിടെ നിന്നിറങ്ങിയത്. ഇതുപോലെ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് അമിതാഭ് ബച്ചന്‍. 96ല്‍ 'അമ്മ' ഷോയുടെ സമയത്ത് അമിതാഭ് ബച്ചന്‍ അതിഥായി വന്നിരുന്നു. പക്ഷേ അങ്ങനെയല്ല പേഴ്‌സനലി അദ്ദേഹത്തെ കാണണം, എന്നെങ്കിലും അത് സംഭവിക്കുമായിരിക്കും.''-സിന്ധു കൃഷ്ണയുടെ വാക്കുകള്‍.
 

sindhu krishna meet prime minister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES