Latest News

മോളെ..നീ മോശമായൊന്നും ചെയ്തിട്ടില്ല; അത് നിന്റെ ചുറ്റുമുള്ളവര്‍ക്ക് അറിയാം; പറയുന്നവര്‍ എന്ത് വേണമെങ്കിലും പറയട്ടെ; എന്നെ രക്ഷിക്കാന്‍ ശ്രമിച്ചത് കൊണ്ടല്ലേ നീ ഇത്രയും കേട്ടത്; സോഷ്യല്‍മീഡിയയില്‍ അടക്കം കുടുംബ പ്രശ്നങ്ങള്‍ അതിരുവിട്ടതോടെ ആകെ നാണം കെട്ട അവസ്ഥ; ഒടുവില്‍ മകളോട് മാപ്പ് പറഞ്ഞ് സിന്ധു കൃഷ്ണ 

Malayalilife
 മോളെ..നീ മോശമായൊന്നും ചെയ്തിട്ടില്ല; അത് നിന്റെ ചുറ്റുമുള്ളവര്‍ക്ക് അറിയാം; പറയുന്നവര്‍ എന്ത് വേണമെങ്കിലും പറയട്ടെ; എന്നെ രക്ഷിക്കാന്‍ ശ്രമിച്ചത് കൊണ്ടല്ലേ നീ ഇത്രയും കേട്ടത്; സോഷ്യല്‍മീഡിയയില്‍ അടക്കം കുടുംബ പ്രശ്നങ്ങള്‍ അതിരുവിട്ടതോടെ ആകെ നാണം കെട്ട അവസ്ഥ; ഒടുവില്‍ മകളോട് മാപ്പ് പറഞ്ഞ് സിന്ധു കൃഷ്ണ 

പ്രമുഖ ചലച്ചിത്ര താരം അഹാന കൃഷ്ണയും കുടുംബവും സമൂഹമാധ്യമങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണവും വിമര്‍ശനങ്ങളും നേരിടുന്ന പശ്ചാത്തലത്തില്‍, മകള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി മാതാവ് സിന്ധു കൃഷ്ണ രംഗത്തെത്തി. അഹാനയുടെ അമ്മൂമ്മയും നടിയുടെ ബന്ധുവായ തന്‍വിയും പങ്കുവെച്ച വ്‌ലോഗുകളെച്ചൊല്ലി ഉടലെടുത്ത കുടുംബ തര്‍ക്കങ്ങളാണ് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. വ്യക്തിപരമായ ലാഭത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നവരില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് മകള്‍ക്ക് ഇത്രയും വലിയ നെഗറ്റീവ് കേള്‍ക്കേണ്ടി വന്നതെന്ന് സിന്ധു കൃഷ്ണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു. 

അഹാനയുടെ അമ്മയുടെ സഹോദരീപുത്രിയായ തന്‍വിയുടെ വ്‌ലോഗിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. അപ്പൂപ്പന്റെ മരണശേഷം അമ്മൂമ്മ നാട്ടില്‍ ഒറ്റപ്പെട്ടുവെന്നും, നിരന്തരമായി വിളിച്ചതിനെത്തുടര്‍ന്നാണ് താന്‍ നാട്ടിലേക്ക് മടങ്ങിയെത്തിയതെന്നും തന്‍വി വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വീഡിയോ വൈറലായതോടെ, സിന്ധു കൃഷ്ണയും മക്കളും അമ്മൂമ്മയെ സംരക്ഷിക്കുന്നില്ലേ എന്ന തരത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിന് മറുപടിയുമായി അഹാന കൃഷ്ണ രംഗത്തെത്തിയതോടെയാണ് തര്‍ക്കം പരസ്യമായത്. 

അമ്മൂമ്മയുടെ പെരുമാറ്റദൂഷ്യം കാരണമാണ് തങ്ങള്‍ അങ്ങോട്ട് പോകാത്തതെന്നായിരുന്നു അഹാനയുടെ മറുപടി. ഹോം നഴ്‌സുമാരോടും ജോലിക്കാരോടും വഴക്കിടുന്ന സ്വഭാവമാണ് അമ്മൂമ്മയുടേതെന്നും, ഒസിഡി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വീട് വൃത്തിയാക്കാന്‍ പോലും അവര്‍ സമ്മതിക്കാറില്ലെന്നും അഹാന ആരോപിച്ചു. എന്നാല്‍ ഇതിന് പിന്നാലെ അഹാനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മൂമ്മ നേരിട്ട് രംഗത്തെത്തി. അഹാന തനിക്ക് അയച്ച മോശം സന്ദേശങ്ങള്‍ പുറത്തുവിട്ട അവര്‍, നടി തന്നോട് അങ്ങേയറ്റം ആദരവില്ലാതെയാണ് പെരുമാറിയതെന്നും മാനസികമായി ബുദ്ധിമുട്ടിച്ചുവെന്നും ആരോപിച്ചു. 

പ്രായമായ അമ്മൂമ്മയോട് ഒരു കൊച്ചുമകള്‍ കാണിക്കേണ്ട മര്യാദ അഹാന ലംഘിച്ചു എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സിന്ധു കൃഷ്ണ മകള്‍ക്ക് പ്രതിരോധവുമായി എത്തിയത്. 'നീ മോശമായി ഒന്നും ചെയ്തിട്ടില്ല. എന്നെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് നിനക്ക് ഈ അവസ്ഥ വന്നത്, സോറി അമ്മൂ,' എന്നാണ് സിന്ധു കുറിച്ചത്. വിവാദം ശക്തമായതോടെ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തുകയും ചര്‍ച്ചകള്‍ക്ക് വഴിവെച്ച വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ahana krishna mother support

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES