സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന് സ്നേഹസമ്മാനവുമായി നിര്‍മാതാവും മോഹന്‍ലാലിന്റെ ഭാര്യയുമായ സുചിത്ര മോഹന്‍ലാല്‍. മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് സുചിത്രയുടെ സമ്മാനം. സ്നേഹസമ്മാനത്തിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ജൂഡ്.
തുടക്കം സെറ്റില്‍നിന്നുളള സുചിത്രയ്ക്കും വിസ്മയയ്ക്കുമൊപ്പമുളള ചിത്രവും സുചിത്ര സമ്മാനിച്ച വാച്ചിന്റെ ചിത്രവും ജൂഡ് പങ്കുവച്ചിട്ടുണ്ട്.
അവര്‍ മറ്റുളളവര്‍ക്ക് അമ്മയും മകളുമായിരിക്കാം, എന്നാല്‍ എനിക്കെന്നും ചേച്ചിയും അനിയത്തിയുമായിരിക്കും. രണ്ടാമത്തെ ഫോട്ടോ, തുടക്കം കണ്ട സുചിച്ചേച്ചി എനിക്ക് സമ്മാനിച്ചതാണ്. ഞാനെന്നും ഇത് നിധിയായി കൊണ്ടുനടക്കും. സ്നേഹത്തിനും പ്രോത്സാഹത്തിനും അവിസ്മരണീയമായ ഓര്‍മയ്ക്കും പ്രിയപ്പെട്ട ചേച്ചിക്ക് നന്ദി' ,എന്നാണ് ജൂഡ് കുറിച്ചത്.
സ്വിസ് വാച്ച് നിര്‍മാണക്കമ്പനിയായ ബൗം ആന്‍ഡ് മേഴ്‌സിയറിന്റെ ഓട്ടോമാറ്റിക് വാച്ചിന്റെ ചിത്രമാണ് ജൂഡ് പങ്കുവച്ചത്. റിവേര മോഡലിലുളളതാണ് വാച്ച്. ഈ മോഡലിന് ഇന്ത്യന്‍ രൂപയില്‍ മൂന്നര ലക്ഷത്തോളം വിലവരും.
വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' വെള്ളിയാഴ്ച തീയേറ്ററിലെത്തും. ബുക്കിങ് ബുധനാഴ്ച ആരംഭിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറിറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആന്റണിയുടെ മകന്‍ ആശിഷ് ജോ ആന്റണി ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.