മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരയാണ് 'ഉപ്പും മുളകും.
ഉപ്പും മുളകിന്റേയും പുതിയ സീസണില്‍ പുതിയ കഥാപാത്രമായി് എത്തിയ ആളായിരുന്നു ഗൗരിയും സിദ്ധാര്‍ത്ഥ് പ്രഭുവും. ഇപ്പോളിതാ ഇരുതാരങ്ങളും സീരിയലില്‍ നിന്ന് മാറുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ്. ഇതോടെ താരങ്ങളുടെ ബിഗ് ബോസ് എന്‍ട്രിയും സോഷ്യലിടത്തില്‍ ചര്‍ച്ചയാവുകയാണ്.
ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ജനമനസ്സുകളില്‍ ഇടംനേടാന്‍ കഴിഞ്ഞ ഗൗരിയെ ഇപ്പോള്‍ എവിടെപ്പോയാലും ആളുകള്‍ 'ഉപ്പും മുളകിലെ ഗൗരിയമ്മായി' എന്നാണ് തിരിച്ചറിയുന്നതും സ്‌നേഹത്തോടെ വിളിക്കുന്നതും. ഇപ്പോഴിതാ താന്‍ പരമ്പരയില്‍ നിന്നും ഔദ്യോഗികമായി പടിയിറങ്ങുകയാണെന്ന വിവരം താരം തന്നെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. തന്റെ കരിയറിലെ അടുത്ത ചുവടുവെപ്പുകള്‍ക്ക് വേണ്ടിയും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് ഗൗരി വ്യക്തമാക്കി. ഇന്നുവരെ പ്രേക്ഷകര്‍ നല്‍കിയ വലിയ പിന്തുണയ്ക്കും സ്‌നേഹത്തിനും താരം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
സ്വന്തം കുടുംബത്തില്‍ നിന്നും യാത്രപറഞ്ഞിറങ്ങുന്ന അത്രയും വലിയ സങ്കടത്തോടെയാണ് താന്‍ ഈ പരമ്പരയോട് വിടപറയുന്നതെന്ന് ഗൗരി വികാരാധീനയായി പറഞ്ഞു. ഒരു ഫാമിലിയില്‍ പോയി യാത്ര പറയുമ്പോള്‍ ഉണ്ടാകുന്ന അതേ മാനസികാവസ്ഥയിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. എങ്കിലും ജീവിതത്തില്‍ മുന്നോട്ട് പോകണമെങ്കില്‍ അടുത്ത സ്റ്റെപ്പ് എടുത്തു വെച്ചല്ലേ പറ്റൂ എന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.
കടുത്ത ടെന്‍ഷനോടെ പങ്കെടുത്ത ഒരു ഓഡീഷനിലൂടെയാണ് ഗൗരി ഈ പരമ്പരയിലേക്ക് എത്തിയത്. പാറമട വീടിന്റെ മുകളില്‍ വെച്ചായിരുന്നു ഓഡിഷനും പ്രമോ ഷൂട്ടും നടന്നത്. തുടക്കത്തില്‍ ഈ സ്ഥലവും ആളുകളും തനിക്ക് ഒട്ടും പരിചയമില്ലാതിരുന്നതിനാല്‍ വലിയ ഭയമുണ്ടായിരുന്നു. എന്നാല്‍ ഓഡീഷന്‍ കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതല്‍ താന്‍ ആ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നെന്നും അതിനുശേഷം തന്റെ ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ വന്നുവെന്നും ഗൗരി ഓര്‍ത്തെടുത്തു.
ഉപ്പും മുളകും പരമ്പര നല്‍കിയ സ്‌നേഹവും സപ്പോര്‍ട്ടും തന്റെ ജീവിതത്തില്‍ ഏറ്റവും സ്‌പെഷ്യലാണെന്ന് ഗൗരി വിഡിയോയില്‍ പറഞ്ഞു. ഈ പരമ്പരയിലേക്ക് വന്നതിന് ശേഷം കേരളക്കരയിലെ പ്രേക്ഷകര്‍ മുഴുവന്‍ തന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് കാണുന്നത്. പുറത്തൊക്കെ പോകുമ്പോള്‍ ആളുകള്‍ അടുത്തുവന്ന് സംസാരിക്കുന്നതും സ്‌നേഹം പ്രകടിപ്പിക്കുന്നതും വലിയ ഭാഗ്യമായി കരുതുന്നുവെന്നും അക്കാര്യത്തില്‍ താന്‍ എപ്പോഴും നന്ദിയുള്ളവളായിരിക്കുമെന്നും താരം വ്യക്തമാക്കി.
തട്ടീം മുട്ടീം എന്ന സീരിയലില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ അഭിനയ ജീവിതത്തിന്റെ ആരംഭം. പിന്നീടാണ് മിനിസ്‌ക്രീനില്‍ ഏറ്റവും പോപ്പുലറായ ഫ്‌ലവേഴ്‌സിലെ ഉപ്പും മുളകും എന്ന സിറ്റ്‌കോമില്‍ താരം പങ്കാളിയാകുന്നത്. ബാലുവും നീലുവുമായി അഭിനയിച്ചിരുന്ന ബിജു സോപാനവും നിഷ സാരം?ഗും ഉപ്പും മുളകില്‍ നിന്നും പിന്മാറിയശേഷം ടിആര്‍പിയില്‍ അടക്കം വളരെ പിന്നിലായിരുന്നു ഉപ്പും മുളകും. അതില്‍ വലിയ മാറ്റം സംഭവിച്ചത് സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വരവോടെയാണ്.
ജൂഹി റുസ്ത?ഗി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായ സിദ്ധുവായാണ് സിദ്ധാര്‍ത്ഥ് പ്രഭു എത്തിയത്. അതിനുശേഷം ഉപ്പും മുളകും എപ്പിസോഡുകള്‍ വീണ്ടും ടിആര്‍പിയില്‍ വലിയ ചലനം സൃഷ്ടിച്ചു. യുട്യൂബില്‍ എപ്പിസോഡുകള്‍ മില്യണ്‍ അടിക്കാന്‍ തുടങ്ങി. പല സീനുകളും വൈറലായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. സിദ്ധു-ലച്ചു കോമ്പോ ??ഹിറ്റായി പോകുന്നതിന് ഇടയിലാണ് മദ്യപിച്ച് വാ?ഹനമോടിച്ച് വഴിയാത്രക്കാരെ ഇടിച്ച് പരിക്കേല്‍പ്പിച്ച് കേസില്‍ സിദ്ധാര്‍ത്ഥ് ഉള്‍പ്പെടുന്നത്.
ആ വഴിയാത്രക്കാരന്‍ ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ കേസും കൂട്ടവുമായി കുറച്ചുനാള്‍ നടന്‍ ഉപ്പും മുകളില്‍ നിന്നും വിട്ടുനിന്നു. പിന്നീട് തിരിച്ച് എത്തിയപ്പോഴും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ വീണ്ടും ഒരു ബ്രേക്ക് ഉപ്പും മുളകില്‍ നിന്ന് എടുക്കുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്.
ഉപ്പും മുളകും എന്ന പരമ്പരയില്‍ നിന്ന് കുറച്ച് കാലത്തേക്ക് ഒരു ചെറിയ ഇടവേള എടുക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഒരു വിടപറയലല്ല ഒരു ചെറിയ ഇടവേള മാത്രമാണ്. ഇനി ഒരിക്കല്‍ തിരികെ വരാന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് ഞാന്‍ തീര്‍ച്ചയായും നിങ്ങളെയെല്ലാം അറിയിക്കും. ഈ യാത്രയില്‍ എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും ഇത്ര മനോഹരമായൊരു അവസരം നല്‍കുകയും ചെയ്ത ഫ്ളവേഴ്സ് ടിവിയോട് ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് നന്ദി അറിയിക്കുന്നു.
ഞങ്ങളുടെ സംവിധായകന്‍, തിരക്കഥാകൃത്തുകള്‍, നിര്‍മാതാക്കള്‍, ടെക്നീഷ്യന്‍മാര്‍, ക്യാമറാസംഘം, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, കോസ്റ്റ്യൂം ടീം, പ്രൊഡക്ഷന്‍ സ്റ്റാഫ്, ക്യാമറയ്ക്ക് പിന്നില്‍ അക്ഷീണം പ്രയത്നിച്ച ഓരോരുത്തര്‍ക്കും എന്റെ പ്രത്യേക നന്ദി. നിങ്ങളാണ് ഈ അനുഭവത്തെ എനിക്ക് ഒരിക്കലും മറക്കാനാകാത്തതാക്കിയത്.
എന്റെ പ്രിയ സഹതാരങ്ങളേ... നിങ്ങള്‍ നല്‍കിയ ചിരികള്‍ക്കും മനോഹരമായ ഓര്‍മ്മകള്‍ക്കും പിന്തുണയ്ക്കും സൗഹൃദത്തിനും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളില്‍ ഓരോരുത്തരോടും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. നമ്മള്‍ ഒരുമിച്ച് പങ്കുവെച്ച ഓരോ നിമിഷവും ഞാന്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കും എന്നാണ് ബ്രേക്ക് എടുക്കുന്നുവെന്ന് അറിയിച്ച് സിദ്ധാര്‍ത്ഥ് കുറിച്ചത്.