ദാരിദ്രത്തില്‍ നിന്നും മോഡലിങ്ങിലേക്ക്; തന്റെ ജീവിത യാത്രകളെക്കുറിച്ച് ഷിയാസ് മനസ് തുറക്കുന്നു

Malayalilife
ദാരിദ്രത്തില്‍ നിന്നും മോഡലിങ്ങിലേക്ക്;  തന്റെ  ജീവിത യാത്രകളെക്കുറിച്ച് ഷിയാസ് മനസ് തുറക്കുന്നു

ബിഗ്ബോസ് മത്സരാര്‍ഥികളില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥിയാണ് ഷിയാസ് കരീം. ഇടയ്ക്ക് വച്ചാണ് ബിഗ്ബോസില്‍ ഷിയാസ് എത്തിയതെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഷിയാസ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.  പെരുമ്പാവൂര്‍ എന്ന ഒരു കൊച്ചു ഗ്രാമത്തിന്‍ ജനിച്ചു വളര്‍ന്ന  സാധാരണക്കാരന്‍, ഒരു സിനിമാക്കാരെയും പരിചയമില്ല സിനിമയുടെതായ യാതൊരു കുടുംബപശ്ചാത്തലവുമില്ല പക്ഷേ ആഗ്രഹം അറിയപ്പെടുന്ന മോഡലാകണം, നടനാവണം എന്നത് മാത്രം. ഷിയാസ് ഇതുവരെ എഴുപതിലതികം ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.  സെലക്റ്റായി എന്നു പറഞ്ഞു വിളിക്കും പിന്നീട് സിനിമ വരുമ്പോള്‍ വേറൊരാള്‍ പ്രത്യഷപ്പെടുന്നത് കാണാം. പലരും പറയുന്നത് തനിക്ക് അവസരങ്ങള്‍ കുറയുന്നതിനു കാരണം മലയാളി ലുക്ക് കുറവായതുകൊണ്ടാണ്. ഓഡിഷനുമായി ബന്ധപ്പെട്ടുണ്ടായ നിരാശ പലപ്പോഴും ഇതൊക്കെ അവസാനിപ്പിച്ചു പോയാലോ എന്ന ചിന്തയും ഉണ്ടാക്കിയിട്ടുണ്ട്. സാമ്പത്തികം എന്നും പ്രശ്നമായിരുന്നു. പെരുമ്പാവൂരില്‍ നിന്നു കൊച്ചി ടൗണ്‍ എത്താനുള്ള വണ്ടികാശ്  പോലുമില്ലായിരുന്ന ഒരു ഭൂതകാലമായിരുന്നു ഷിയാസിന് ഉണ്ടായിരുന്നു. മോഡലിങ് ചെയ്യുമ്പോഴും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടില്‍ ആയിരുന്നു, എന്നാലും തന്റെ മൂലധനം തന്റെ ആഗ്രഹമാണ് എന്ന് ഷിയാസ് വിശ്വസിച്ചു. കേരളകൗമുദിക്ക് വേണ്ടി അപ്പുസ് എന്ന ലേഖകനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങല്‍ വെളിപ്പെടുത്തിയത്.


 കൊച്ചിയിലെ ഒരു മെന്‍സ് വെയര്‍ ഷോപ്പില്‍ ഷിയാസ് ജോലിക്ക് കേറിയ ഷിയാസിന്റെ തലവര മാറിയത് ഫാഷന്‍ കൊറിയോഗ്രാഫറായ ഡാലു കൃഷ്ണദാസിനെ പരിചയപ്പെട്ടത് മുതലാണ്. ഡാലുവാണ് ഷിയാസിന്റെ കഴിവ് തിരിച്ചറിഞ്ഞ് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഷിയാസിന് നല്‍കിയത്. കരിയര്‍ തുടങ്ങാനും ഡാലു സഹായിച്ചതോടെ പിന്നീട് ഷിയാസിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ച ഷിയാസിനെ തേടി സിനിമാ അവസരവും എത്തി.  2016 ല്‍ ജയരാജ് സംവിധാനം ചെയ്ത 'വീരം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്തുവെച്ചു. പിന്നീട് 'ക്യാപ്റ്റന്‍' സിനിമയില്‍ ജയസൂര്യയോടപ്പം എത്തി. ഇപ്പോള്‍ ബിഗ് ബോസ് വരെ എത്തിനില്‍ക്കുമ്പോഴും ഷിയാസിന് ഒരു മാറ്റവുമില്ലെന്നും പഴയ പെരുമ്പാവൂരുകാരന്‍ തന്നെയാണെന്നും സുഹൃത്തുകള്‍ പറയുന്നു. നാട്യങ്ങളില്ലാതെ വളരെ യാഥാര്‍ത്യമായിട്ട് ബിഗ്ബോസില്‍ ഇടപെടുന്ന ഷിയാസ് തന്നെ വിജയിക്കണമെന്നുമാണ് ഇവരുടെ ആഗ്രഹം.

 മോഡലിം അക്കാഡമിലെ ട്രയിനര്‍ ആയും ഷിയാസ് പ്രവര്‍ത്തിച്ചിണ്ടുണ്ട്. അക്കാലത്ത് ഒരുപാട് യുവാക്കളോട് മോഡലിങ് സാധ്യതകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഒരു പാട് കാര്യങ്ങള്‍ ആഗ്രഹിക്കാന്‍ സാധിക്കും എന്നാല്‍ അതില്‍ പലതും സാധ്യമായെന്നും വരും ചിലത് സാധ്യമാകാതെ നമ്മെ നിരാശപ്പെടുത്തും. ഭാവിയെ സന്തോഷകരമാകുന്ന ഒരു ആഗ്രഹത്തിനാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്. കുറുക്കു വഴികളിലൂടെ ഒരിക്കലും ഉയരാന്‍ സാധിക്കില്ല. അത് കൊണ്ട് കഷ്ടപ്പെടാന്‍ നമ്മള്‍ തയ്യാറാകണം.പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടണം. ഷിയാസിന്‍ ഈ വാക്കുകളിലുള്ള അടിയുറച്ച ആത്മവിശ്വാസം തന്നെയാണ്  ഷിയാസ് എന്ന വ്യക്തിയെ ഒരു ഇന്റര്‍നാഷ്ണല്‍ മോഡലായി ലോകം അറിയപ്പെടാന്‍ കാരണമാക്കിയത്. പല ഇന്റര്‍നാഷ്ണല്‍ ഷോകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ഷിയാസ് മത്സരിച്ചിട്ടുണ്ട്. സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്ന ലേഖകന്റെ ചോദ്യത്തിനു  ഇതൊക്കെ ഒരു സൗന്ദര്യമാണോ എന്നതായിരുന്നു ഉത്തരം. പ്രേമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഷിയാലിന്റെ മുഖത്ത് ചിരിയാണ്. മനുഷ്യനു തന്നിരിക്കിന്ന ഒരു കഴിവാണല്ലോ അത് എന്നാണ് അഭിപ്രായം, താനുംപ്രണയിച്ചിട്ടുണ്ട് ഇപ്പോള്‍ അഭിനയത്തോടാണ്  തനിക്ക് പ്രണയം. ഒഴിവുവേളകളില്‍ ഷിയാസിന്റെ ഹോബി സിനിമകള്‍ കാണുന്നതാണ്. തിയേറ്ററുകളില്‍ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും റിലീസിന്റെ അന്ന് തന്നെ കാണുക എന്നതാണ് ഇഷ്ടം. സിനിമ കഴിഞ്ഞാല്‍ യാത്രകളും ഡ്രൈവിംഗുമാണ് താല്‍പര്യം. വസ്ത്രധാരണയില്‍ പുതുമ നിലനിര്‍ത്തുന്നതിനെക്കുറിച്ചും തന്റെതായ കാഴ്ചപാടുണ്ട് .ചെറുപ്പം മുതല്‍ വസ്ത്രധാരണയില്‍ തനിക്ക് നല്ല ശ്രദ്ധയായിരുന്നു. തനിക്ക് മനസ്സിനു പിടിക്കാത്ത ഒന്നും ധരിക്കാറില്ല. സിനിമകള്‍ കാണുമ്പോള്‍ നായകന്റെ വസ്ത്രധാരണ രീതി എല്ലാം ശ്രദ്ധിക്കാറുണ്ട്.

Read more topics: # shiyas,# life story,# bigg boss
shiyas, life story, bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES