Latest News

രാജു ചേട്ടന്‍ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല; മെസ്സേജ് അയച്ചിട്ട് മറുപടി പോലും തരുന്നില്ല'; മല്ലികയ്്ക്ക് മുന്നില്‍ പരാതിയുമായി നടന്‍ സാഗര്‍ സൂര്യ;  മാസ് മറുപടി നല്കി താരവും

Malayalilife
രാജു ചേട്ടന്‍ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല; മെസ്സേജ് അയച്ചിട്ട് മറുപടി പോലും തരുന്നില്ല'; മല്ലികയ്്ക്ക് മുന്നില്‍ പരാതിയുമായി നടന്‍ സാഗര്‍ സൂര്യ;  മാസ് മറുപടി നല്കി താരവും

ബോക്‌സ്ഓഫിസില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന 'പ്രകമ്പനം' സിനിമയുടെ വിജയാഘോഷ വേളയില്‍ ശ്രദ്ധേയമായി നടന്‍ സാഗര്‍ സൂര്യയും മുതിര്‍ന്ന നടി മല്ലിക സുകുമാരനും തമ്മിലുള്ള സംഭാഷണം. ചിത്രത്തില്‍ മല്ലിക സുകുമാരന്റെ കഥാപാത്രത്തിന്റെ പ്രേതം ബാധിച്ച യുവാവായാണ് സാഗര്‍ സൂര്യ വേഷമിട്ടത്. സാഗറിന്റെ പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ആഘോഷങ്ങള്‍ക്കിടയില്‍ പൃഥ്വിരാജിനെക്കുറിച്ച് സാഗര്‍ സൂര്യ പറഞ്ഞ കാര്യവും അതിന് മല്ലിക സുകുമാരന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രാജു ചേട്ടന്‍ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല, മെസ്സേജ് അയച്ചിട്ട് മറുപടി പോലും തരുന്നില്ല' എന്നായിരുന്നു ചിരിച്ചുകൊണ്ട് സാഗര്‍ സൂര്യ മല്ലിക സുകുമാരനോട് പരാതിപ്പെട്ടത്.  മകന്റെ തിരക്കുകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഒരു അമ്മയുടെ മറുപടിയാണ് മല്ലിക സുകുമാരന്‍ നല്‍കിയത്. പൃഥ്വിരാജ് ഇപ്പോള്‍ പ്രശസ്ത സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലാണെന്ന് മല്ലിക വെളിപ്പെടുത്തി.

രാജു ഇപ്പോള്‍ രാജമൗലി സാറിന്റെ 'വാരാണസി' സെറ്റിലാണ്. ഒരു മലയുടെ മുകളിലാണ് ലൊക്കേഷന്‍. ലിഫ്റ്റിലാണ് അവിടെ മലയുടെ മുകളിലേക്ക് പോകുന്നത്. മോന്‍ പോയി ഒന്ന് കാണണം രാജമൗലി സാറിന്റെ ആ സെറ്റ്. അവര്‍ക്ക് പൈസയ്‌ക്കൊന്നും വലിയ പ്രശ്‌നം കാണില്ലായിരിക്കും, മലയുടെ മുകളിലേക്ക് പോകാന്‍ ലിഫ്റ്റ് ഒക്കെ ഉണ്ടാക്കിയിരിക്കുകയാണ്.''-  മല്ലിക സുകുമാരന്‍ പറഞ്ഞു.

രാജമൗലി ചിത്രത്തിന്റെ ബ്രഹ്മാണ്ഡമായ ലൊക്കേഷനെക്കുറിച്ചും അവിടുത്തെ സൗകര്യങ്ങളെക്കുറിച്ചും മല്ലിക വാചാലയായപ്പോള്‍ വേദിയില്‍ ചിരി പടര്‍ന്നു. പൃഥ്വിരാജിന്റെ വരാനിരിക്കുന്ന വലിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള സൂചന കൂടിയായി ഈ മറുപടി മാറി. എന്തായാലും സിനിമയിലെ 'കഥാപാത്രവും പ്രേതവും' തമ്മിലുള്ള ഈ ഓഫ്-സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
 

sagar surya mallika prithviraj sukumaran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES