പ്രേക്ഷകപ്രീതി നിര്‍ണയിക്കുന്ന ടിആര്‍പി റേറ്റിങ്ങില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ചാനല്‍ ഏഷ്യാനെറ്റാണ്. ഏഷ്യാനെറ്റിലെ സീരിയലുകള്‍ ഒന്നിനൊന്ന് മികച്ചതായി എപ്പോഴും ടിആര്‍പിയില്‍ ഇടം പിടിക്കാറാണ് പതിവ്. ഇപ്പോള്‍ കഴിഞ്ഞ വാരത്തെ ടിആര്‍പി റേറ്റിങ്ങ് എത്തിയിരിക്കുകയാണ്. ടിആര്‍പി റേറ്റിങ്ങില്‍ മിക്കപ്പോഴും ഒന്നാം സ്ഥാനത്ത് നിന്നിരുന്ന വാനമ്പാടിയെ പിന്തളളി സീതാ കല്യാണം ഒന്നാം സ്ഥാനം കീഴടക്കിയിരിക്കയാണ്.
മാസങ്ങളായി ഒന്നാം സ്ഥാനത്താണ് വാനമ്പാടി നിലനിന്നിരുന്നത്. എന്നാല്‍ സീരിയലില്‍ ഉണ്ടായ ലാഗ്ഗും പുതിയ കഥാപാത്രങ്ങളുടെ വരവുമാണ് സീരിയലിനെ പിന്നോട്ടാക്കിയതെന്നാണ് സൂചന. ടിആര്‍പിയില്‍ നാലാം സ്ഥാനത്തേക്ക് തളളപ്പെട്ടിരിക്കയാണ് വാനമ്പാടി. തുടക്കം മുതല്‍ മുന്നില്‍ നിന്ന പരമ്പരയെ പിന്തള്ളി സീതാ കല്യാണമാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. നവംബര്‍ 30 മുതല്‍ ഡസംബര്‍ ആറ് വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.സീതാ കല്യാണത്തിലെ അര്‍ച്ചന സൂശീലന്റെ കഥാപാത്രമായ ശ്രാവണിയുടെ കടന്നുവരവും മഹാ എപ്പിസോഡുമാണ് സീതാ കല്യാണത്തിന് പുതിയ റേറ്റിങ്ങ് നല്‍കിയതെന്നാണ് സൂചന.
റബേക്ക സന്തോഷും ശ്രീറാം രാമചന്ദ്രനും തകര്‍ത്തഭിനയിക്കുന്ന കസ്തൂരിമാനാണ് ടിആര്‍പിയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഇടയ്ക്ക് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സീരിയല്‍ ഇടയ്ക്ക് താഴേക്ക് പോയിരുന്നു. . രണ്ടാം സ്ഥാനത്ത് നിന്നിരുന്ന നീലക്കുയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഒന്നാം സ്ഖാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട വാനമ്പാടിയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. പുതിയ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാനുള്ള സമയമാണ് പരമ്പരയുടെ റേറ്റിങ് കുറയാനിടയാക്കിയതെന്നാണ് സൂചന.അതേസമയം അടുത്തിടെ ആരംഭിച്ച സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന ഷോ വീണ്ടും അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ബഡായ് ബംഗ്ലാവ് താരം ആര്യ നയിക്കുന്ന ഷോയില്‍ നിരവധി സീരിയല്‍ താരങ്ങളാണ് പങ്കെടുക്കുന്നത്. തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ ഷോ ആദ്യ അഞ്ചില്‍ ഇടം പിടിച്ചിരുന്നു. വലിയ ആരാധകരാണ് ഷോയ്ക്ക ഉളളത്.