ഞാന്‍ ഭൂരിഭാഗവും അടുക്കളയില്‍ തന്നെയായിരുന്നു; ആ സമയത്ത് വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം ശാലിനി നായര്‍

Malayalilife
ഞാന്‍ ഭൂരിഭാഗവും അടുക്കളയില്‍ തന്നെയായിരുന്നു; ആ സമയത്ത് വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം  ശാലിനി നായര്‍

ബിഗ് ബോസ് റിയാലിറ്റി ഷോ പ്രേക്ഷകർക്ക് ഏറെ ആകാംഷ നൽകി കൊണ്ട് തന്നെ മുന്നോട്ടു പോകുകയാണ്. വീട്ടിൽ നിന്നും ഒടുവിൽ പുറത്തായത് ശാലിനി നായർ ആണ്.  മറ്റ് മത്സരാര്‍ത്ഥികള്‍ ശാലിനി ഇമോഷണല്‍ വീക്ക് കണ്ടസ്റ്റന്റ് എന്നായിരുന്നു പറഞ്ഞത്. എന്നാൽ  ഇപ്പോള്‍ ഷോയില്‍ നിന്നും പുറത്തെത്തിയ ശേഷം ഒരു അഭിമുഖത്തില്‍ ശാലിന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഞാന്‍ ശരിയ്ക്കും സ്ട്രോങ് ആണെന്നും അത് അവിടെ പോയപ്പോള്‍ എനിക്ക് ചാര്‍ത്തപ്പെട്ട ടാഗ് ആണെന്നും ശാലിനി വെളിപ്പെടുത്തുകയാണ്.

ഞാന്‍ അവിടെ എത്തിയപ്പോള്‍ തന്നെ ബാലാമണി എന്നാണ് വിളിച്ചിരുന്നത്. ഒരു കൃഷ്ണ ഭക്ത ആയതു കൊണ്ടും, നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ എനിക്ക് ഇഷ്ടവും ആയിരുന്നു. അത് കൊണ്ട് ആ പേര് വിളിക്കുന്നതില്‍ എനിക്ക് പ്രശ്നം ഉണ്ടായിരുന്നില്ല. പക്ഷെ അത് നെറ്റിയില്‍ ഒട്ടിച്ച് അവസാനം എനിക്ക് ഇങ്ങനെ ഒരു പണി തരും എന്ന് കരുതിയില്ല. വാസ്തവത്തില്‍ അവിടെ നടക്കുന്ന അടിയും ഇടിയും പൂരവും കഴിഞ്ഞ് പുക വരുന്ന സമയത്ത് ആവും ഞാന്‍ എത്തുന്നത്. അപ്പോള്‍ കാണുന്ന കാര്യങ്ങളോട് ഞാന്‍ പ്രതികരിക്കാറുണ്ട്. പക്ഷെ അത് അധികം പുറത്ത് വന്നില്ല എന്ന് തോന്നുന്നു. അതുകൊണ്ടാണ് ശാലിനി പ്രതികരിച്ചില്ല, നിലപാടില്ല എന്നൊക്കെയുള്ള കമന്റുകള്‍ വന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഇനി ഒരു തിരിച്ച് പോക്കിന് അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ കയറും. പക്ഷെ അത് അഖില്‍ ഏട്ടന്‍ പറഞ്ഞത് പോലെ കുറച്ച് കൂടെ ബോള്‍ഡ് ആയിട്ടായിരിയ്ക്കും. വസ്ത്രധാരണത്തിലും മാറ്റും ഉണ്ടാവും. പക്ഷെ തന്റെ എത്തിക്സിനെ മാറ്റി നിര്‍ത്തി ഗെയിം കളിക്കില്ല. അതിന് എന്നെ കിട്ടില്ല എന്നാണ് ശാലിനി പറയുന്നത്. അടുക്കള പ്രശ്നം മുഴുവനായും ജനങ്ങളില്‍ എത്തിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ലൈവ് ഷോ കണ്ടവര്‍ക്ക് അറിയാന്‍ പറ്റും. ഞാന്‍ ഭൂരിഭാഗവും അടുക്കളയില്‍ തന്നെയായിരുന്നു. ആ സമയത്ത് വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിരുന്നു. കരയിപ്പിക്കുന്ന അവസ്ഥ കൂടെ ഉണ്ടായപ്പോള്‍ ഒരാള്‍ക്ക് വിം കലക്കി കൊടുത്താലോ എന്ന് ചിന്തിയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ആ ആള് ആരാണെന്ന് ഞാന്‍ പറയില്ല- ശാലിനി പറഞ്ഞു.

bigg boss fame shalini words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES