സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റെ അഭിമുഖങ്ങള്‍ക്ക് ആരാധകര്‍ ഏറെയുമാണ്. കൂടാതെ ധ്യാന്‍ പറയുന്ന പല കാര്യങ്ങളും ഏറെ ശ്രദ്ധനേടാറുമുണ്ട്. കുട്ടിക്കാലത്ത് തനിക്ക് നവ്യയെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ പറഞ്ഞ വീഡിയോ ഏറെ വൈറലായിരുന്നു. ഇപ്പോളിതാ ഇരുവരും ഒരുമിച്ചെത്തിയ ഒരു വേദിയുടെ വീഡിയോയാണ് വൈറലാകുന്നത്.
കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു ധ്യാനും നവ്യയും. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. ധ്യാനിന്റെ വാക്കുകള്‍ ഇങ്ങനെ: ഇവിടെ വച്ച്, 'പറയുന്നത് കള്ളമായിട്ട് തോന്നും. പക്ഷേ സത്യമാണ്. സംഘാടകരില്‍ ഒരാളായ കൂട്ടുകാരന്‍ മെസിയെ കാണാന്‍ ഒരവസരം തരാമെന്ന്. ഞാന്‍ പറഞ്ഞു വരാന്‍ പറ്റില്ല കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയെക്കാള്‍ വലുതാണോ നിനക്ക് നവ്യ എന്ന് അവന്‍ ചോദിച്ചു. അതേന്ന് ഞാനും പറഞ്ഞു. എന്റെ പഴയൊരു ഇന്റര്‍വ്യു ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടയാണ് ഇന്റര്‍വ്യു കരിയര്‍ ആരംഭിക്കുന്നത്.
ആ അഭിമുഖത്തില്‍ കല്യാണം കഴിക്കാന്‍ ഒരുപാട് ആ?ഗ്രഹിച്ച ആളാണ് നവ്യ നായര്‍ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്നത്തെക്കാലത്ത് നവ്യ നായര്‍, കാവ്യ മാധവന്‍ അല്ലെങ്കില്‍ മീര ജാസ്മിന്‍. ഇവരില്‍ മൂന്ന് പേരില്‍ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാള്‍ അല്ലെങ്കില്‍ മറ്റാരെക്കാളും വലുത് നവ്യയാണ്', എന്നായിരുന്നു ധ്യാന്‍ രസകരമായി പറഞ്ഞത്.
നവ്യ അടക്കം വേദിയിലുള്ള ഏവരും ചിരിയോടെയാണ് ധ്യാനിന്റെ രസകരമായ വാക്കുകളെ എതിരേറ്റത്.