മലയാള സിനിമയില്‍ ഒരു കാലത്ത് ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു നടി മായൂരി.കുറച്ച് സിനിമകളിലാണ്താരം അഭിനയിച്ചിട്ടുള്ളത്. മയൂരി എന്ന പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് പരിചയം 'ആകാശ ഗംഗ'യിലെ ഗംഗയെ ആണ്. ആകാശ ഗംഗയെ അതിസുന്ദരിയായ യക്ഷി. 'സമ്മര്‍ ഇന്‍ ബത്ലഹേം' എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ താരം ആത്മഹത്യ ചെയ്യുകയായിരുന്നു.
അടുത്തിടെ സംവിധായകന്‍ സിബി മലയില്‍ നടിയെക്കുറിച്ച് പങ്ക് വച്ചത് ഇങ്ങനെയാണ്. സമ്മര്‍ ഇന്‍ ബത്ലഹേം' റീറിലീസ് സമയത്ത് വേദനയോടെ ഓര്‍ത്തുപോകുന്ന മുഖമാണ് നടി മയൂരിയുടേതെന്ന് പറയുകയാണ് സംവിധായകന്‍ .മയൂരിയുടെ മരണം ഞങ്ങളെയെല്ലാം വളരെയധികം ഞെട്ടിച്ചിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. വളരെ പാവം കുട്ടിയായിരുന്നു മയൂരി. ഒരു പ്രശ്‌നങ്ങള്‍ക്കുമില്ല. വളരെ സൈലന്റായ കുട്ടി''.-സിബി മലയില്‍ പറയുന്നു.
ബാലതാരമായാണ് മയൂരി കരിയര്‍ ആരംഭിക്കുന്നത്. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മയൂരിയ്ക്ക് എട്ട് വയസ്സായിരുന്നു. പിന്നീട് 'സമ്മര്‍ ഇന്‍ ബത്ലഹേ'മിലൂടെയാണ് മലയാളത്തിലെത്തുന്നത്. 'ആകാശഗംഗ', 'അരയന്നങ്ങളുടെ വീട്' തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 2005ലായിരുന്നു മയൂരിയുടെ മരണം. തന്റെ 22ാം വയസിലാണ് മയൂരി ലോകത്തോട് വിട പറഞ്ഞത്.
നടി വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മരിക്കുന്നതിനു മുന്‍പ് നടി സഹോദരന് അയച്ച കത്തും ഏറെ ചര്‍ച്ചയായിരുന്നു. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് താന്‍ പോകുന്നതെന്നുമാണ് കത്തില്‍ എഴുതിയിരുന്നത്.