ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ട്രക്ക് ഡ്രൈവറും സഹായികളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവം വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. യുവതിയെ കൊന്ന് മൃതദേഹം കത്തിക്കുന്നതിന് മുമ്പ് ലോറി ഡ്രൈവര്‍മാരും സഹായികളും ചേര്‍ന്ന് അതിക്രൂരമായി യുവതിയെ ബലാത്സംഗത്തിനിരയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം തെലങ്കാനയിലെ ഷംസാബാദില്‍ അരങ്ങേറിയത്.സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം കനക്കുകയാണ്.
ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഇരുപത്തിയാറുകാരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. പ്രതികളെ തൂക്കി കൊല്ലണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തമാണ്. സ്ത്രീകള്‍ക്കെതിരെ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടക്കുമ്പോള്‍ സമൂഹത്തിന്റെ ചിന്തകളെക്കുറിച്ചും നാടിന്റെ വ്യവസ്ഥിതിയെക്കുറിച്ചും ഓര്‍മ്മപ്പെടുകയാണ് ഗായിക സയനോര.
തങ്ങള്‍ പീഡിപ്പിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം,എന്തൊക്കെ ഡ്രസ്സുകള്‍ ഇടാതിരിക്കണം,ഏതു സമയത് യാത്രകള്‍ ചെയ്യരുത്, സിനിമ തീയേറ്ററില്‍ എങ്ങനെ പെരുമാറണം എന്നിങ്ങനെ ഒരു കൂട്ടം പെണ്‍കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ പറഞ്ഞു കൊടുത്തു കൊണ്ടേ ഇരിക്കുന്നുണ്ട് .. പക്ഷെ ഒരു പെണ്ണിനെ എങ്ങനെ ആണ് കാണേണ്ടത് എന്ന് നമ്മള്‍ നമ്മുടെ ആണ്‍കുട്ടികള്‍ക്ക് കൊടുത്ത ക്ലാസുകള്‍ എവിടെയെന്നും സയനോര ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു .