Latest News

മയക്കുമരുന്നിന്റെ ലഹരിയില്‍ ആശുപത്രിയില്‍ പരാക്രമം നടത്തിയത് നടി അശ്വതി ബാബു; ജീവനക്കാരോടും രോഗികളോടും തട്ടിക്കയറി സീരിയല്‍ നടിയുടെ പരാക്രമം; പോലീസിന് നേര്‍ക്കും ചാടിക്കയറ്റം; യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി 

Malayalilife
 മയക്കുമരുന്നിന്റെ ലഹരിയില്‍ ആശുപത്രിയില്‍ പരാക്രമം നടത്തിയത് നടി അശ്വതി ബാബു; ജീവനക്കാരോടും രോഗികളോടും തട്ടിക്കയറി സീരിയല്‍ നടിയുടെ പരാക്രമം; പോലീസിന് നേര്‍ക്കും ചാടിക്കയറ്റം; യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി 

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം. ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മട്ടന്നൂര്‍ പോലീസിനോടും ഇവര്‍ തട്ടിക്കയറി. നടി മയക്കുമരുന്ന് ലഹരിയിലായിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. മുമ്പും മയക്ക് മരുന്ന് കേസില്‍ വിവാദം സൃഷ്ടിച്ച് അശ്വതി ബാബുവാണ് ഇത്തവണയും വിവാദത്തില്‍ പെട്ടിരിക്കുന്നത്.

മട്ടന്നൂര്‍ ലോഡ്ജില്‍ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് കൂടെയുള്ളവര്‍ ആസ്പത്രിയിലെത്തിച്ചത്. ആസ്പത്രിയില്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും അവിടെയുള്ള ജീവനക്കാരുടെയും രോഗികളുടെയും നേരേ അവര്‍ തട്ടിക്കയറി. പരാക്രമം തുടര്‍ന്നതോടെ ആസ്പത്രി അധികൃതര്‍ മട്ടന്നൂര്‍ പോലീസില്‍ വിവരമറിയിച്ചു. 

താന്‍ തുടര്‍ച്ചയായി ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുവരികയാണെന്നും ആസ്പത്രിയിലെത്തിച്ചവരുടെ ഒപ്പം പോകില്ലെന്നും പോലീസിന്റെ സംരക്ഷണം ആവശ്യമാണെന്നും നടി പറഞ്ഞതായി ആസ്പത്രി ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷം ഇവരെ ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.

Read more topics: # അശ്വതി ബാബു
actress create problem in hospital

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES