Latest News

വീട്ടുകാരുടെ സമ്മതത്തിന് കാത്തിരുന്നത് 13വര്‍ഷം;പ്രണയം തുടങ്ങിയ നാള്‍ മുതല്‍ കേട്ടത് ഹിന്ദു ചെറുക്കന്‍ അല്ലെ നീ ക്രിസ്റ്റനും എന്ന്;ഇണക്കങ്ങളും പിണകങ്ങളും ഒകെ ആയിട്ടുള്ള നീണ്ട 10,14 വര്‍ഷങ്ങള്‍;ഗീതാഗോവിന്ദത്തിലെ കാഞ്ചനയായി എത്തുന്ന ജോഷിനി തരകന്‍ വിവാഹവിശേഷം പങ്ക് വച്ചതിങ്ങനെ

Malayalilife
 വീട്ടുകാരുടെ സമ്മതത്തിന് കാത്തിരുന്നത് 13വര്‍ഷം;പ്രണയം തുടങ്ങിയ നാള്‍ മുതല്‍ കേട്ടത് ഹിന്ദു ചെറുക്കന്‍ അല്ലെ നീ ക്രിസ്റ്റനും എന്ന്;ഇണക്കങ്ങളും പിണകങ്ങളും ഒകെ ആയിട്ടുള്ള നീണ്ട 10,14 വര്‍ഷങ്ങള്‍;ഗീതാഗോവിന്ദത്തിലെ കാഞ്ചനയായി എത്തുന്ന ജോഷിനി തരകന്‍ വിവാഹവിശേഷം പങ്ക് വച്ചതിങ്ങനെ

ഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് ഗീതാഗോവിന്ദം. പരമ്പരയിലെ കാഞ്ചന എന്ന ഹാസ്യം നിറയ്ക്കുന്ന വീട്ടുജോലിക്കാരിയായും ഫ്ളവേഴ്സിലെ സുസു പരമ്പരയിലെ റോഷ്നിയായും തിളങ്ങുന്ന നടിയാണ് ജോഷിനി തരകന്‍. ഇപ്പോഴിതാ, ജോഷിനി തന്റെ വിവാഹജീവിതത്തിലേക്ക് കടക്കുകയാണ്. 14 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ജോഷ്നി ഇപ്പോള്‍ വിവാഹത്തിലേക്ക് കടക്കുന്നത്. ശ്രീജു സുരേന്ദ്രന്‍ എന്ന ദുബായ്ക്കാരനാണ് ജോഷിനിയെ സ്വന്തമമാക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും പ്രണയ സാഫല്യമായി വിവാഹനിശ്ചയം കഴിഞ്ഞത്. തുടര്‍ന്ന് ആ ചിത്രങ്ങളും പ്രണയകാലത്തെ ആദ്യ ഓര്‍മ്മകളും പങ്കുവച്ചുകൊണ്ട് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്:

ഞങ്ങള്‍.. ?? 13 വര്‍ഷങ്ങളുടെ കാത്തിരിപ്പ് ആയിരുന്നു.. വീട്ടുകാരുടെ സമ്മതത്തിന്.. അങ്ങനെ അവരും സമ്മതം തന്നു..ഇനി എങ്കിലും ഞങ്ങള്‍ ഒന്നിക്കണോ വേണ്ടയോ ??.. പ്രണയം തുടങ്ങിയ നാള്‍ മുതല്‍ കേട്ടത് അയ്യോ.. ഹിന്ദു ചെറുക്കന്‍ അല്ലെ അത്.. നീ ക്രിസ്റ്റ്യനും.. ഹാ നോക്കാം.. എത്ര നാള്‍ പോകുമെന്ന്.. 2012 മുതല്‍ 2024 വരെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയിട്ടുള്ള നീണ്ട 10, 14 വര്‍ഷങ്ങള്‍ എന്നു കുറിച്ചുകൊണ്ട് #loveislove #lovequotes #longrelationship #purelove?? എന്നീ ഹാഷ്ടാഗുകളോടു കൂടിയാണ് തന്റെ പ്രണയം വിവാഹത്തിലേക്ക് കടക്കുകയാണെന്ന സന്തോഷ വാര്‍ത്ത ജോഷിന കുറിച്ചത്.

14 വര്‍ഷത്തോളം നീണ്ട ജോഷിനയുടേയും ശ്രീജുവിന്റെയും പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് കടക്കുന്നത്. പ്രണയം കൂട്ടുകാരും പ്രിയപ്പെട്ടവരും എല്ലാം അറിഞ്ഞ കാലം മുതല്‍ക്കു തന്നെ ഇതു അധികം മുന്നോട്ടു പോകില്ലായെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. എന്നാല്‍, അവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഇവരുടെ പ്രണയം ഇത്രയും കാലം മുന്നോട്ടു പോയതും ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നതും. ജോഷിന ക്രിസ്ത്യന്‍ പെണ്‍കുട്ടിയും ശ്രീജു ഹിന്ദു യുവാവുമാണ്. എങ്കിലും മതത്തിന്റെ വേലിക്കെട്ടുകളൊന്നുമില്ലാതെയാണ് ഇവരുടെ പ്രണയം. ശ്രീജുവിനൊപ്പം ക്ഷേത്രത്തില്‍ പോവുകയും പള്ളിയില്‍ പ്രാര്‍ത്ഥിക്കുകയും എല്ലാം ചെയ്യുന്ന ജോഷിന അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ജോഷിനയുടെ സീരിയല്‍ അഭിനയ കരിയറിന് പൂര്‍ണ പിന്തുണ നല്‍കുന്ന ആള്‍ കൂടിയാണ് ശ്രീജു. രണ്ടു വര്‍ഷം മുമ്പാണ് ഗീതാഗോവിന്ദം സീരിയല്‍ റആആരാധകരിലേക്ക് എത്തിയത്. സാജന്‍ സൂര്യയും ജോസ്ഫിനും ആണ് സീരിയലില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നടന്‍ നൂബിന്റെ ഭാര്യയാണ് ജോസ്ഫിന്‍. നാല്‍പതുകാരനും അവിവാഹിതനും ആയ ഗോവിന്ദ് മാധവന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥയാണ് ഗീതാ ഗോവിന്ദം എന്ന സീരിയല്‍.

 

joshinatharakan wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES