തൊണ്ണൂറുകളില്‍ തെന്നിന്ത്യയില്‍ തിളങ്ങി നിന്ന നായികയാണ് അശ്വിനി നമ്പ്യാര്‍. മണിച്ചിത്രത്താഴിലെ അല്ലിയെ മലയാളികള്‍ മറക്കില്ല. അഭിനയത്തില്‍ നിന്ന് അല്‍പം വിട്ട് നില്‍ക്കുന്നുണ്ടെങ്കിലും അശ്വിനി നമ്പ്യാര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ഇല്ലെങ്കിലും അശ്വിനി അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഇന്നും മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്.വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോഴിതാ 17-ാം വയസ്സില്‍ തനിക്ക് സംഭവിച്ച ട്രോമയെക്കുറിച്ച് പങ്ക് വച്ചിരിക്കുകയാണ് താരം
തന്റെ പതിനേഴാം വയസ്സില്‍ നേരിട്ട ഒരു ട്രോമയെ കുറിച്ചാണ് സെല്‍ഫ് അവേര്‍നെസ്സിന്റെ ഭാഗമായി നടക്കുന്ന, 7 ഡെയ്സ് ലൈഫ് ചേഞ്ചിങ് ജേര്‍ണിയില്‍ ആണ് അശ്വിനി തന്റെ അനുഭവം പങ്കുവച്ചത്. 'പതിനേഴാം വയസ്സില്‍ അച്ഛന്റെ പ്രായമുള്ള ഒരാള്‍ എന്നോട് തെറ്റ് ചെയ്തു. അതിന്റെ ട്രോമ എന്നെ മാനസികമായും ശാരീരികമായും തളര്‍ത്തി. 32 വര്‍ഷത്തോളമായി ആ ഓര്‍മകള്‍ എന്നെ വിട്ട് പോയിരുന്നില്ല. അതൊരു ചീത്ത അനുഭവമായി, ട്രോമയായി ഉള്ളില്‍ തന്നെയുണ്ടായിരരുന്നു. എന്നാല്‍ ഈ ലൈഫ് ചേഞ്ചിങ് ജേര്‍ണിയിലൂടെ എനിക്ക് അത് മറക്കാനും പൊറുക്കാനും സാധിക്കുന്നു.
എന്നെ സംബന്ധിച്ച് ഇതൊരു ഇമോഷണല്‍ ജേര്‍ണിയാണ്. എന്റെ ഉള്ളിലുള്ള ആ ബാഗേജ് മുഴുവനായി പുറത്തെടുത്താല്‍ മാത്രമേ, എനിക്ക് ആ ട്രോമയില്‍ നിന്ന് പുറത്തേക്ക് വരാന്‍ സാധിക്കുമായിരുന്നുള്ളൂ. ഈ ക്ലാസിലൂടെ ആ ബാഗേജ് കുറച്ചു കുറച്ചായി പുറത്തേക്ക് വന്നു. എന്റെ ഉള്ളിലെ നെഗറ്റീവുകള്‍ മാറി, എങ്ങനെ പോസിറ്റീവ് വൈബിലേക്ക് കൊണ്ടുവരാം എന്നാണ് നോക്കിയത്. അതിന് സാധിച്ചു. എനിക്കിപ്പോള്‍ അയാള്‍ക്ക് മാപ്പ് കൊടുക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ അനുഭവം മറക്കാനും കഴിയും എന്ന് മനസ്സിലായി. അത് എന്റെ കഴിഞ്ഞ കാലമാണെന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു. ഇനിയൊരിക്കലും ആ കഴിഞ്ഞ കാലത്തേക്ക് തിരിച്ചു പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...'' അശ്വിനി പറഞ്ഞു.
മണിച്ചിത്രത്താഴ്,ധ്രുവം ബട്ടര്‍ഫ്ലൈസ് തുടങ്ങി മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് അശ്വിനി നമ്പ്യാര്‍. തമിഴിലും തെലുങ്കിലും ഒക്കെ നടി സജീവമായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും ചെറിയ ഇടവേള വന്നെങ്കിലും അശ്വിനി സീരിയലിലും സജീവമായിരുന്നു. മണിച്ചിത്രത്താഴില്‍ അഭിനയിച്ചത് തന്റെ കരിയറിലെ അനുഗ്രഹമാണെന്ന് മുന്‍പ് നടി പറഞ്ഞിരുന്നു. സിനിമയില്‍ താന്‍ അവതരിപ്പിച്ച അല്ലി എന്ന കഥാപാത്രവും അല്ലിക്ക് ആഭരണം എടുക്കാന്‍ പോകണ്ടേ എന്ന് ഡയലോഗുകളും ഇന്നും മലയാളികള്‍ക്കിടയില്‍ ഹിറ്റാണ്. പലരും എന്നെ കാണുമ്പോള്‍ അല്ലിയല്ലേ എന്നാണ് ചോദിക്കുന്നത് എന്നും നടി പറഞ്ഞിരുന്നു.