ഉപ്പും മുളകും എന്ന പ്രേക്ഷക പ്രീതി നേടിയ മിനിസ്ക്രീൻ പരമ്പരക്ക് ശേഷം ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു പരമ്പരയാണ് ചക്കപ്പഴം. എസ് പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, അര്‍ജുന്‍ സോമശേഖരന്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, സബീറ്റ ജോര്‍ജ് തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്. 2020 ഓഗസ്റ്റ് മുതൽ ഫ്ലവേർസ് ടീവിയിൽ സംപ്രേക്ഷണം ആരംഭിച്ച ചക്കപ്പഴം, വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായി മാറുകയായിരുന്നു. ഉപ്പും മുളകും പോലെ തന്നെ ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കിയാണ് ചക്കപ്പഴവും പ്രേക്ഷകരുയുടെ കാഴ്ചമുറിയിൽ എത്തുന്നത്. 100 എപ്പിസോഡുകൾ പൂർത്തിയായ സമയം പുതിയൊരു കഥാപാത്രമായി കെപിഎസി ലളിതയും എത്തിയിരുന്നു.
തന്റെ മകനെ കുറിച്ചാണ് സബിറ്റ കുറിച്ചിരിക്കുന്നത്. 'എന്റെ ചെക്കന്‍ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാല് വര്‍ഷം. അമ്മയുടെ കണ്ണീര്‍ തോര്‍ന്നിട്ടും' എന്നാണ് മകന്‍ മാക്‌സിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് സബിറ്റ കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുകയാണ് സബിറ്റയുടെ വാക്കുകള്‍. നമ്മുടെ സൃഷ്ടാവ് നിനക്ക് അരികിലെത്താന്‍ ഈ നിമിഷം ഒരു അവസരം തരികെയാണെങ്കില്‍ ഞാന്‍ ഒരു നിമിഷം പോലും മടിക്കില്ലെന്നും സബിറ്റ പറയുന്നു. കാരണം എന്റെ ഹൃദയത്തില്‍ നിന്നും പകരംവെക്കാനില്ലാത്തൊരു ഭാഗം നീ കൂടെ കൊണ്ടു പോയിട്ടുണ്ട് എന്റെ മാലാഖേ. കണ്ണ് നിറഞ്ഞ് കണ്ണുകള്‍ മങ്ങുന്നതിനാല്‍ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാനാകുന്നില്ല എന്നും താരം കുറിച്ചു.
കേരളത്തില്‍ ജനിച്ച് വളര്‍ന്ന അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് സബിറ്റ. 20 വര്‍ഷത്തോളമായി അമേരിക്കയിലായിരുന്നു. അമേരിക്കന്‍ പൗരയാണ് സബിറ്റ. മൂത്തമകന്‍ മാക്‌സ്വെല്‍ ജനനസമയത്തുണ്ടായ ഹെഡ് ഇഞ്ചുറി മൂലം ഭിന്നശേഷിക്കാരനായി മാറുകയായിരുന്നു. 2017 ലാണ് തന്റെ പന്ത്രണ്ടാം വയസിലാണ് മൂത്തമകന്‍ മരിക്കുന്നത്. സാഷയാണ് ഇളയമകള്‍.