ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണന്‍. സീതാകല്യാണത്തിലെ കല്യാണ്‍ ആയി തിളക്കമാര്‍ന്ന ആഭിനയമാണ് അനൂപ് കാഴ്ചവയ്ക്കുന്നത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. പാലക്കാട് സ്വദേശിയായ അനൂപ് അമ്മമരത്തണലില്‍, ഇഷ്ടി തുടങ്ങിയ സിനിമകളിലൂടെയാണ് സീരിലയിലേക്ക് എത്തിയത്. ഇപ്പോള്‍ താന്‍ നടന്‍ മാത്രമല്ലെന്നും മികച്ചൊരു ഗായകനാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് അനൂപ്.
സീതാകല്യാണം എന്ന സീരിയലിലുടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടനാണ് അനൂപകൃഷ്ണന്‍. സീരിയലില്‍ കല്യാണ്‍ എന്ന നായകകഥാപാത്രത്തെയാണ് അനുപ് അവതരിപ്പിക്കുന്നത്.
സിനിമയിലും നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള അനൂപ് കൃഷ്ണന് ഇപ്പോള്‍ കൈനിറയെ സിനിമാ അവസരങ്ങളുമുണ്ട്. മോഹന്‍ലാല്‍ ചിത്രമാണ് പവിത്രത്തിലെ ശ്രീരാഗമോ എന്ന പാട്ട് അനൂപ് പാടുന്നതാണ് ഇപ്പോള്‍ വൈറലാകുന്നത്. സോഷ്യല്‍മീഡിയയിലൂടെ അനൂപിന്റെ പാട്ട് ആരാധകര്‍ ഏറ്റെടുക്കുകയാണ്.അനൂപിന്റെ പാട്ട് കേള്‍ക്കാം.