Latest News

സില്‍വര്‍ നിറത്തിലുള്ള ലഹങ്കയില്‍ രശ്മികയും റോയല്‍ ബ്ലൂ ഷെര്‍വാണിയില്‍ വിജയ്യും; കാലു വേദനിക്കും വരെ ഡാന്‍സ്'; സില്‍വര്‍ ലഹങ്കയില്‍ രശ്മിക മന്ദാന, വൈറലായി 'സംഗീത്' ആഘോഷത്തിന്റെ ചിത്രങ്ങള്‍

Malayalilife
സില്‍വര്‍ നിറത്തിലുള്ള ലഹങ്കയില്‍ രശ്മികയും റോയല്‍ ബ്ലൂ ഷെര്‍വാണിയില്‍ വിജയ്യും; കാലു വേദനിക്കും വരെ ഡാന്‍സ്'; സില്‍വര്‍ ലഹങ്കയില്‍ രശ്മിക മന്ദാന, വൈറലായി 'സംഗീത്' ആഘോഷത്തിന്റെ ചിത്രങ്ങള്‍

ആരാധകര്‍ ഏറെ കാത്തിരുന്ന വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹത്തിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഫെബ്രുവരി 26-ന് ഉദയ്പൂരില്‍ നടന്ന രാജകീയ വിവാഹത്തിന് മുന്നോടിയായുള്ള 'സംഗീത്' ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാകുന്നത്. സില്‍വര്‍ നിറത്തിലുള്ള ലഹങ്കയില്‍ രശ്മികയും റോയല്‍ ബ്ലൂ ഷെര്‍വാണിയില്‍ വിജയ്യും തിളങ്ങിയ ചടങ്ങിനെ 'മാന്ത്രികം' എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 

പ്രശസ്ത ഡിസൈന്‍ ബ്രാന്‍ഡായ ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്ക് ഒരുക്കിയ വസ്ത്രങ്ങളാണ് സംഗീത് നൈറ്റിനായി ഇരുവരും തിരഞ്ഞെടുത്തത്. തിളങ്ങുന്ന സില്‍വര്‍ ലഹങ്കയ്‌ക്കൊപ്പം റോയല്‍ ലുക്ക് നല്‍കുന്ന കേപ്പ് കൂടി ചേര്‍ന്നപ്പോള്‍ രശ്മിക അതിമനോഹാരിയായി. സില്‍വര്‍ ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്ത റോയല്‍ ബ്ലൂ ഷെര്‍വാണിയായിരുന്നു വിജയ്യുടെ വേഷം. പരമ്പരാഗത ലുക്കിന് മോഡേണ്‍ ടച്ച് നല്‍കാനായി വിജയ് അണിഞ്ഞ എമറാള്‍ഡ് നെക്ലേസും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

ഫെബ്രുവരി 24-നായിരുന്നു സംഗീത് ചടങ്ങുകള്‍. ആഘോഷം പുലര്‍ച്ചെ 4 മണി വരെ നീണ്ടുവെന്ന് വിജയ് പറയുന്നു. 'ചിരിച്ചു ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വന്ന രാത്രിയായിരുന്നു അത്. കാലുകള്‍ വേദനിക്കുന്നത് വരെ ഞങ്ങള്‍ നൃത്തം ചെയ്തു,' വിജയ് കുറിച്ചു. പരസ്പരം സര്‍പ്രൈസ് നല്‍കാനായിരുന്നു തങ്ങളുടെ പദ്ധതിയെന്നും എന്നാല്‍ കുടുംബാംഗങ്ങളുടെ നൃത്തം കണ്ടപ്പോള്‍ തങ്ങള്‍ ശരിക്കും സര്‍പ്രൈസ് ആയെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു. 

ദേവരകൊണ്ടയും രശ്മികയുടെ അനിയത്തി ഷിമാന്‍ മന്ദാനയും അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും ചിത്രങ്ങളിലുണ്ട്. വിവാഹദിവസം അനാമിക ഖന്ന ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലായിരുന്നു താരജോഡികള്‍ എത്തിയത്. ഉദയ്പൂരിലെ സ്വകാര്യ ചടങ്ങുകള്‍ക്ക് ശേഷം മാര്‍ച്ച് 4-ന് ഹൈദരാബാദില്‍ വെച്ചാണ് വിവാഹ റിസപ്ഷന്‍ നടക്കുന്നത്. സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിരുന്നിനായി കാത്തിരിക്കുകയാണ് ആരാധകര്‍

rashmika and vijay devarakonda sangeeth night

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES