ബിഗ് ബോസ് താരവും ബിജെപി പ്രവര്‍ത്തകനുമായ റോബിന്‍ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു. കാന്‍സര്‍ ബാധിതയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോ?ഗമൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബീന ചികിത്സയിലായിരുന്നുവെന്നാണ് വിവരം. അമ്മയുടെ വിയോ?ഗ വിവരം റോബിന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
2026 മാര്‍ച്ച് 25നാണ് എന്‍ഡോമെട്രിയല്‍ കാര്‍സിനോമ കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയതെന്ന് റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു. പിന്നീട് അങ്ങോട്ട് ആശുപത്രി സന്ദര്‍ശനവും ചികിത്സയും വേദയും പ്രാര്‍ത്ഥനകളുമായിരുന്നു ജീവിതമെന്ന് റോബിന്‍ പറയുന്നു. അമ്മ രോഗത്തോട് സധൈര്യം തന്നെ പോരാടിയെന്നും ആ ഘട്ടത്തിലും മറ്റുള്ളവര്‍ക്കവര്‍ പ്രചോദനമായി നിന്നുവെന്നും റോബിന്‍ പറയുന്നു.
''2026 മാര്‍ച്ച് 25നാണ് അമ്മയ്ക്ക് സ്റ്റേജ് 4 എന്‍ഡോമെട്രിയല്‍ കാര്‍സിനോമ ഉണ്ടെന്ന് കണ്ടെത്തുന്നത്. ആ ദിവസം മുതല്‍ പിന്നീട് അങ്ങോട്ട് ജീവിതം എണ്ണമറ്റ ആശുപത്രി സന്ദര്‍ശനങ്ങള്‍, ചികിത്സകള്‍, വേദന, അനിശ്ചിതത്വം, പ്രാര്‍ത്ഥനകള്‍ എന്നിവയാല്‍ നിറഞ്ഞ യാത്രയായി മാറി. എന്നിട്ടും എല്ലാ വെല്ലുവിളികളിലൂടെയും അമ്മ അസാധാരണമായ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചു. ഈ പോരാട്ടത്തില്‍ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ തന്നെ പോരാടി. അവരുടെ പ്രതിരോധശേഷി ചുറ്റുമുള്ള എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതായിരുന്നു.
ഏറ്റവും പ്രയാസകരമായ ദിവസങ്ങളില്‍ പോലും അമ്മ ഓരോ നിമിഷത്തെയും പ്രതീക്ഷയോടെയും സ്‌നേഹത്തോടെയുമാണ് നേരിട്ടത്. ധൈര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു. ധീരമായ പോരാട്ടത്തിനൊടുവില്‍, 2026 ജൂലൈ 3ന് പുലര്‍ച്ചെ ഒരു മണിയോടെ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. കാന്‍സര്‍ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ കരുത്തിനെയോ സ്‌നേഹത്തെയോ കീഴടക്കാന്‍ അതിന് ഒരിക്കലും കഴിഞ്ഞില്ല. അമ്മ എന്നെന്നേക്കുമായി ഞങ്ങളുടെ മനസില്‍ നിലകൊള്ളും. അമ്മയുടെ ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് വഴികാട്ടിയാവുകയും, ആ സ്‌നേഹം ജീവിതകാലം മുഴുവന്‍ ഞങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യും.അമ്മ.. സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയെ ഞാന്‍ ഏറെ സ്‌നേഹിക്കും, എന്നും ഓര്‍മ്മിക്കും, ഒരിക്കലും മറക്കില്ല'', എന്നായിരുന്നു റോബിന്റെ വാക്കുകള്‍.
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വ്യക്തിയായിരുന്നു ഡോക്ടറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സറും മോട്ടിവേഷന്‍ സ്പീക്കറുമെല്ലാമായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണന്‍.
റോബിന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഇടയ്ക്കിടെ അമ്മ ബീനയുടെ ഫോട്ടോ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ റോബിന്‍ ആരാധകര്‍ക്ക് സുപരിചിതയാകുന്നത്. നിരവധി പേരാണ് റോബിനേയും കുടുംബത്തേയും ആശ്വസിപ്പിച്ചും അമ്മയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നും എത്തിയത്.