സീരിയല്‍ പ്രേക്ഷകര്‍ വളരെ സുപരിചിതനായ താരമാണ് കിഷോര്‍ പീതാംബരന്‍. ഒട്ടനവധി മെഗാ സീരിയലുകളുടെ ഭാ?ഗമായിട്ടുള്ള താരം ഇപ്പോള്‍ മഴ തോരും മുമ്പെ എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയലില്‍ നിന്നും ഇടവേളയെടുത്തപ്പോള്‍ തന്നെ നടന്റെ രോഗാവസ്ഥയെ കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നു. ഇപ്പോള്‍ നടന്‍ നല്കിയ അങിമുഖത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കുകയാണ്.
25 വര്‍ഷത്തോളമായ സീരിയല്‍ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ചുമെല്ലാം മറയില്ലാതെ താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. പതിവായി സെലിബ്രിറ്റി ഇന്റര്‍വ്യൂകളില്‍ കാണാറുള്ള മറുപടികളോ കാട്ടിക്കൂട്ടലുകളോ ഒന്നും കിഷോറിന്റെ അഭിമുഖത്തില്‍ ഉണ്ടായിരുന്നില്ല.
ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് ജീവിതം മുന്നോട്ടുപോകുന്നതെന്ന് താരം പറയുന്നു. ആദ്യം നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ് കണ്ടെത്തിയ കിഷോറിന് പിന്നീട് തലച്ചോറിന്റെ പിന്‍ഭാഗത്തുള്ള പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ സിസ്റ്റും കണ്ടെത്തി. ശരീരത്തിന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഗ്രന്ഥിയായതിനാല്‍ ഇതിന്റെ പ്രശ്‌നങ്ങള്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നും അഭിമുഖത്തില്‍ കിഷോര്‍ പറഞ്ഞു.
തടി വച്ച് സുന്ദരനായല്ലോ എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് കണ്ടാല്‍ രോഗിയാണെന്ന് പലര്‍ക്കും തോന്നാറില്ല. ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഇപ്പോള്‍ ഷൂട്ടിങ്ങിന് പോകുന്നത്. ഇഞ്ചക്ഷനും സ്റ്റീറോയിഡുകളും ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രാവിലെ 6.30 മുതല്‍ രാത്രി 11 വരെ മരുന്ന് കഴിക്കണം. കടുത്ത പ്രമേഹവും കരള്‍ രോഗവും ഉള്ളതിനാല്‍ ശസ്ത്രക്രിയ നടത്താനും കഴിയാത്ത സാഹചര്യമാണ്. 25 വര്‍ഷമായി സീരിയല്‍ രംഗത്തുണ്ടെങ്കിലും കാര്യമായി ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല. വളരെ കുറഞ്ഞ പ്രതിഫലത്തിനാണ് ഞാന്‍ അഭിനയിക്കുന്നത്. അതിനനുസരിച്ചുള്ള വളര്‍ച്ചയേ ഉണ്ടായിട്ടുള്ളൂ. വരുമാനത്തിനു വേണ്ടി മാത്രമാണ് സീരിയല്‍ ചെയ്യുന്നത്. ഇതല്ലാതെ വേറൊരു വഴി എനിക്കില്ല. കുടുംബമുണ്ട്, മക്കളെ വളര്‍ത്തണം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വേറെ ജോലികള്‍ക്കൊന്നും പോകാന്‍ പറ്റുന്നില്ല. മുന്‍പ് ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളില്‍ വണ്ടിയോടിക്കാന്‍ പോകുമായിരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ രോഗിയാണ്. കിടപ്പിലായിരുന്നു. ഇപ്പോഴും അതെ. അത് കഴിഞ്ഞ് വന്നപ്പോള്‍ കിട്ടിയ സീരിയലാണ് മഴതോരും മുന്‍പേ. എനിക്ക് ജോയ്‌സി എന്ന തിരക്കഥാകൃത്തിനെ വിശ്വാസമാണ്. മുമ്പും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്'', കിഷോര്‍ അഭിമുഖത്തില്‍ പറഞ്ഞു.
25 വര്‍ഷമായി സീരിയല്‍ രം?ഗത്തുണ്ടെങ്കിലും കാര്യമായി ഒന്നും സമ്പാ?ദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് താരം പറയുന്നു. സീരിയല്‍ രം?ഗത്ത് 25 വര്‍ഷമായി. എന്നിട്ടും ഇവിടെ തുടരാന്‍ കാരണം ആരൊക്കയോ എന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. അയാള്‍ എന്തോ ചെയ്യുന്നുണ്ടെന്ന തോന്നല്‍ ആള്‍ക്കാര്‍ക്കൊക്കെ ഉണ്ടാകും. നല്ലത് ചെയ്താല്‍ അത് കൊള്ളാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വീണ്ടും വീണ്ടും ചെയ്യുന്നവരാണ് കലാകാരന്മാരും കുഞ്ഞുങ്ങളും
. അതുപോലെ സീരിയല്‍ സ്‌ക്രിപ്റ്റ് ചോദിക്കുകയോ കഥകള്‍ ചോദിക്കുകയോ ചെയ്യാറില്ല. സീരിയലിന് സ്‌ക്രിപ്റ്റ് ഇല്ല. ആദ്യം ഒരു അഞ്ച് എപ്പിസോഡുകളൊക്കെ എടുത്ത് വെച്ചിട്ടുണ്ടാകും. ശേഷമാകും സെലക്ട് ചെയ്യുന്നത്. പിന്നെ ആദ്യത്തെ കഥയാവില്ല മുന്നോട്ട് പോകുന്നത്. അതുകൊണ്ടാണ് ചോദിക്കാത്തത്. മാസത്തില്‍ എത്ര ദിവസം ഷൂട്ട് കാണുമെന്ന് ചോ?ദിക്കും
പ്രതിഫലവും ചോദിക്കും അത്രമാത്രം. ചില കഥാപാത്രങ്ങള്‍ ഒഴിവാക്കും. അതിന് കാരണം പാന്റും ഷര്‍ട്ടും കോട്ടുമൊക്കെ ധരിച്ച് വരുന്ന കഥാപാത്രങ്ങളാണെങ്കിലാണ്. ഞാന്‍ അത്തരം വേഷങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും യോ?ഗ്യനല്ലെന്ന് മനസില്‍ തോന്നാറുണ്ട്. അതുകൊണ്ടാണ് ഒഴിവാക്കുന്നത്. ലുങ്കി ധരിച്ച് നടക്കുന്ന പാവപ്പെട്ട തൊഴിലാളി റോള്‍ ആണെങ്കില്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ രോ?ഗിയായിരുന്നു.
കിടപ്പിലായിരുന്നു. ഇപ്പോഴുമാണ്. അത് കഴിഞ്ഞ് വന്നപ്പോള്‍ കിട്ടിയ സീരിയലാണ് മഴതോരും മുമ്പെ. എനിക്ക് ജോയ്‌സി എന്ന തിരക്കഥാകൃത്തിനെ വിശ്വാസമാണ്. മുമ്പും അദ്ദേഹ?ത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിനു വെള്ളത്തൂവല്‍ ആയിരുന്നു ആദ്യം ഈ സീരിയല്‍ സംവിധാനം ചെയ്തിരുന്നത്. ജോയ്‌സി സാറിന്റെ മകന്‍ മനുവും സംവിധാനത്തില്‍ പങ്കാളിയാണ്. ഇവരെയെല്ലാം എനിക്ക് അറിയാം. മാത്രമല്ല വിശ്വാസവുമാണ്. അതുകൊണ്ട് തന്നെ കഥയൊന്നും ചോദിക്കാന്‍ പോകില്ല.
കഥ ചോദിക്കുന്നത് മണ്ടത്തരമാണ്. തുടക്കത്തിലെ കഥയാവില്ല അവസാനം വരെ ഇടയ്ക്ക് മാറ്റം വരും. പഠിച്ചത് കൊമേഴ്‌സാണ്. ഇം?ഗ്ലീഷും മലയാളവുമെല്ലാം പഠിപ്പിക്കാറുണ്ടായിരുന്നു. പ്രീഡി?ഗ്രിക്ക് പഠിക്കുമ്പോള്‍ മുതല്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുമായിരുന്നു. യൂണീക്ക് അക്കാദമി എന്നൊരു വലിയ കോളേജ് അച്ഛനുണ്ടായിരുന്നു. നാലായിരത്തോളം കുട്ടികള്‍ അവിടെ പഠിച്ചിരുന്നു. അവിടെയാണ് ഞാനും പഠിച്ചത്. അമേച്വര്‍ നാടകങ്ങളിലൂടെയാണ് ഞാന്‍ അഭിനയത്തിലേക്ക് വരുന്നത്. മൂന്നാം ക്ലാസ് മുതല്‍ നാടകത്തില്‍ അഭിനയിക്കുന്നു. കൃഷ്ണകുമാര്‍ എന്നായിരുന്നു എന്റെ പേര്. പിന്നീടാണ് അത് കിഷോറായത്. ബെസ്റ്റ് ആക്ടറായി പലതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ഒരു വീട് വെക്കാന്‍ കഴിഞ്ഞിട്ടില്ല. സീരിയലില്‍ അഭിനയിച്ചാല്‍ പത്തോ അയ്യായിരമോ ശമ്പളം കിട്ടുമായിരിക്കും. ഞാനോ വളരെ കുറച്ച് ശമ്പളത്തില്‍ അഭിനയിക്കുന്നയാളാണ്. അതിന് അനുസരിച്ചുള്ള വളര്‍ച്ചയെ നമുക്ക് ഉണ്ടാകൂ. വരുമാനത്തിന് വേണ്ടി മാത്രമാണ് സീരിയല്‍ ചെയ്യുന്നത്.ഇതല്ലാതെ വേറൊരു വഴി എനിക്കില്ല. കുടുംബമുണ്ട്. മക്കളെ വളര്‍ത്തണം. ആരോഗ്യപ്രശ്‌നമുള്ളതുകൊണ്ട് വേറൊരു ജോലിക്കും പോകാന്‍ പറ്റുന്നില്ലെന്നും താരം പറയുന്നു.