നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ മുന്‍ ഭാരവാഹിയുമായ ടിനി ടോം കോടതിയെ സമീപിച്ചു. എറണാകുളം സെഷന്‍സ് കോടതിയിലാണ് താരം മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയിന്മേല്‍ കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പോലീസിന്റെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കോടതി ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കുക.
മതസ്പര്‍ദ്ധ വളര്‍ത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കടവന്ത്ര പോലീസ് ടിനി ടോമിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള തുടനടപടികളിലേക്ക് കടക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് അറസ്റ്റ് ഒഴിവാക്കാനായി നടന്‍ കോടതിയെ സമീപിച്ചത്. തന്നെ 'ജിഹാദി' എന്ന് വിളിച്ച് പരസ്യമായി അധിക്ഷേപിച്ചെന്നും, താന്‍ ചില വ്യക്തികളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ ടിനി ടോം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നുമാണ് അന്‍സിബ ഹസന്റെ പരാതിയിലുള്ളത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും മോശം പെരുമാറ്റവും ടിനി ടോമിന്റെ ഭാഗത്തുനിന്നുണ്ടായതായും നടി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
സ്ത്രീകളോടുള്ള മോശം പെരുമാറ്റം(Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമര്‍ശം(Bns 75), സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം(Bns79), മത സ്പര്‍ദ്ധ വളര്‍ത്തല്‍(Bns 299), മതവികാരം വൃണപ്പെടുത്താല്‍(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 30നാണ് അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ എറണാകുളം ജില്ല സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചത്. അന്‍സിബയ്ക്കെതിരെ നടത്തിയ വര്‍?ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിന്റെ നിലപാട്.
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോടതി നിര്‍ദേശപ്രകാരം കേസ് നടിയുടെ പരാതിയില്‍ ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കടവന്ത്ര പോലീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയായ അന്‍സിബ, ടിനി ടോം, നടി നീന കുറുപ്പ് എന്നിവരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസ് എടുക്കാനുള്ള പര്യാപ്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് നടപടികള്‍ അവസാനിപ്പിച്ചു. പോലീസ് നിലപാടിനെതിരെ അന്‍സിബ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് വിലയിരുത്തിയ കോടതി, നടിയുടെ പരാതിയില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചു.
കഴിഞ്ഞ മാസം 30-നാണ് അന്‍സിബയ്ക്കെതിരെ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങളിലും സ്ത്രീത്വത്തെ അപമാനിച്ചതിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് കടവന്ത്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ അഭയം പ്രാപിച്ചിരിക്ക