രേണു സുധിയ്ക്ക് എതിരെ കിച്ചു സുധി ചെയ്ത വീഡിയോ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെ രേണു നടത്തിയ വിമര്‍ശനവും ഏറെ വിവാദമായി. ഇതിനിടയില്‍ ബിഷപ്പ് നോബിള്‍ ഫിലിപ്പ് കിച്ചുവിനെതിരെ രം?ഗത്ത് എത്തിയിരുന്നു. രേണു സുധിക്കെതിരെ ഇനിയും വീഡിയോ ഇടുകയാണെങ്കില്‍ നിയമപരമായി പോകുമെന്നും, കിച്ചുവിന്റെ കയ്യില്‍ ഒരുവെടിക്കുള്ളതുണ്ടെന്നും പറഞ്ഞ ബിഷപ്പ്, കിച്ചുവിന് അഹങ്കാരമാണെന്നും പറഞ്ഞിരുന്നു. ബിഷപ് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കിച്ചുവിനെതിരെ പ്രതികരിച്ചത്.
'നേരത്തെ രേണുവിന്റെ രോഗവിവരത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് ഞാന്‍ അറിഞ്ഞത്. അല്ലാതെ എന്നോട് ആരും തന്നെ പറഞ്ഞിരുന്നില്ല. പിന്നീട് വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് പോയപ്പോഴാണ് ആളുകള്‍ ഇക്കാര്യം പറയുന്നത്. അത് കേട്ടപ്പോള്‍ വലിയ ദുഃഖമാണ് തോന്നിയത്. കാരണം എന്റെ പിതാവ് കാന്‍സര്‍ ബാധിച്ച് മരിച്ചയാളാണ്. അതുകൊണ്ട് തന്നെ ആ രോഗത്തിന്റെ തീവ്രമായ വേദനകളും അനുഭവങ്ങളും എനിക്ക് നന്നായി അറിയാം. ആര്‍ക്കും വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരു രോഗമാണല്ലോ അത്. വേഗം സുഖമാകണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.
വാസ്തവത്തില്‍ ഞാനും രേണു സുധിയും തമ്മില്‍ വ്യക്തിപരമായി ഇന്നുവരെ ഒരു സംസാരവും ഉണ്ടായിട്ടില്ല. മുഖാമുഖം കണ്ട് ഞങ്ങള്‍ ഒന്നും സംസാരിച്ചിട്ടില്ല. യുട്യൂബ് ചാനലുകള്‍ വന്നെടുക്കുന്ന അഭിമുഖങ്ങളില്‍ നല്‍കുന്ന ഉത്തരങ്ങളിലൂടെയാണ് രേണുവും ഞാനും തമ്മില്‍ ഒരു ശത്രുതയുടെ സാഹചര്യം ഉണ്ടായത്. എങ്കിലും അവസരം ലഭിക്കുമ്പോഴൊക്കെ ഇപ്പോള്‍ രേണുവിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ പോകാറുണ്ട്. അവര്‍ക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ബുളളിയിംഗാണ് സോഷ്യല്‍ മീഡിയയിലും നാട്ടിലും നടക്കുന്നത്. കൊല്ലം സുധി മരിച്ചപ്പോള്‍ അവര്‍ക്ക് കുടുംബം പുലര്‍ത്താന്‍ ജോലി ചെയ്യണമായിരുന്നു. അങ്ങനെ അവര്‍ പല ജോലികള്‍ ചെയ്ത് ജീവിച്ചു. അതിനിടയ്ക്കാണ് അവര്‍ക്ക് വലിയൊരു രോഗം ബാധിച്ചത്. അവര്‍ എത്രയും വേഗം സുഖം പ്രാപിച്ച് ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ എന്ന് മാത്രമാണ് എന്റെ ആഗ്രഹം. മരണത്തെ മുഖാമുഖം കണ്ട ഒരു സന്ദര്‍ഭത്തിലൂടെയാണ് രേണു ഇപ്പോള്‍ കടന്നുപോകുന്നത്. അവര്‍ ഐ.സി.യുവില്‍ ഒക്കെയായിരുന്നു. ആ സന്ദര്‍ഭത്തില്‍ എന്തെങ്കിലും പ്രയാസങ്ങളോ കുറ്റങ്ങളോ ഉണ്ടെങ്കില്‍ പോലും അവരെ കുറ്റപ്പെടുത്താന്‍ നമ്മള്‍ നില്‍ക്കരുത്. അവര്‍ സുഖം പ്രാപിച്ചു വന്ന ശേഷം, ഒരു അമ്മയും മകനുമാണെങ്കില്‍ വീട്ടില്‍ വെച്ച് പരസ്പരം പറഞ്ഞു തീര്‍ക്കാവുന്ന കാര്യങ്ങളേ ഉള്ളൂ. അതിന് പകരം സോഷ്യല്‍ മീഡിയയില്‍ വന്ന് കാര്യങ്ങള്‍ പറയുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് വിമര്‍ശിക്കാനുള്ള ഒരു അവസരമായി മാറുകയാണ് ചെയ്യുന്നത്. രേണുവിന് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. തങ്ങളെ ചേര്‍ത്തുപിടിക്കുന്നവ രോടായി അവര്‍ തന്റെ രോഗവിവരങ്ങള്‍ പങ്കുവെക്കാറുമുണ്ട്.
പക്ഷേ, സ്വന്തം മകനായി വളര്‍ത്തിക്കൊണ്ടുവന്ന കുട്ടി അവര്‍ക്കെതിരെ സംസാരിക്കുമ്പോള്‍, അത് മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെയുള്ള ഒരു അനുഭവമാണ്. ആ കൊച്ചുപയ്യന്‍ കാണിച്ചുവെച്ചിരിക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. എനിക്ക് അതിനോട് യോജിക്കാന്‍ കഴിയില്ല. ഇപ്പോള്‍ അത് പറയേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. അഥവാ അങ്ങനെ എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ പോലും അവന്‍ ഫോണില്‍ വിളിച്ച് സംസാരിക്കണമായിരുന്നു. അവിടെക്കൊണ്ട് അത് തീര്‍ക്കാമായിരുന്നു. നമ്മുടെ വീടുകളിലൊക്കെ എന്തെങ്കിലും പ്രയാസങ്ങളുണ്ടായാല്‍ നമ്മളത് സോഷ്യല്‍ മീഡിയയില്‍ പറയാറുണ്ടോ? അതുപോലെ അവരും ഒരു അമ്മയും മകനുമായി അത് സംസാരിച്ച് തീര്‍ക്കണമായിരുന്നു. ഇതിപ്പോള്‍ മറ്റുള്ളവര്‍ക്ക് രേണു സുധിയെ എറിയാനായി കല്ല് എടുത്തു കൊടുത്തതുപോലെയായി. ഇപ്പോള്‍ എല്ലാവരും അവരെ എറിഞ്ഞുകൊണ്ടേയിരിക്കുകയാണ്. രേണു സുധി ഒരു സമ്പന്ന കുടുംബത്തിലെ യുവതി ആയിരുന്നെങ്കില്‍ ഇത്രയും ആളുകള്‍ അവരെ വേട്ടയാടാന്‍ നില്‍ക്കില്ലായിരുന്നു. ഈ രാഹുല്‍ ദാസ് എന്ന് പറയുന്ന വ്യക്തിയോട് എനിക്ക് പറയാനുള്ളത് ഇതാണ്: 'നീ സഹായിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല, നീ സഹായിക്കുകയും വേണ്ട. അനേകം ആളുകള്‍ സഹായിച്ചിട്ടാണ് നീ ഈ നിലയിലൊക്കെ എത്തിയിരിക്കുന്നത്. അതുകൊണ്ട് ദൈവത്തെ വിളിച്ച് ശാന്തമായി ജീവിക്കാന്‍ നോക്കുക
' അത് പറയാനുള്ള അധികാരം എനിക്കുണ്ട്. മാടപ്പള്ളിയിലോ പ്ലാന്തോട്ടത്തിലോ വന്ന് അഹങ്കാരം കാണിക്കാന്‍ നില്‍ക്കേണ്ട. അതുകൂടെ എനിക്ക് പറയാനുണ്ട്. കാരണം, ഈ വസ്തുവിന്റെ ഉടമസ്ഥനായിട്ടാണ് ഞാന്‍ ഇവിടെ ജീവിക്കുന്നത്. ഇവിടെ വന്ന് ബഹളം വെയ്ക്കാനോ ശല്യമുണ്ടാക്കാനോ ഒന്നും വരേണ്ടതില്ല. രേണു സുധി ഒരു രോഗിയാണ്. ഇനി ആ പെണ്‍കുട്ടിയെ ആക്ഷേപിച്ച് അവന്‍ വീഡിയോ ഇടുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഈ രാഹുല്‍ ദാസിന്റെ വിവരങ്ങളെല്ലാം നാട്ടുകാര്‍ക്ക് നന്നായി അറിയാം. ഞാന്‍ ഈ നാട്ടില്‍ ജീവിക്കുന്ന ആളാണ്. രാഹുല്‍ ദാസ് കൂടുതല്‍ നല്ലവനാകാന്‍ ശ്രമിക്കേണ്ട, കാര്യങ്ങളെല്ലാം ഞങ്ങള്‍ക്ക് നന്നായി അറിയാം',അദ്ദേഹം പറഞ്ഞു.
ബിഷപ്പിന്റെ വാക്കുകള്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്,. ക്വട്ടേഷന്‍ ഗുണ്ടകളേ പോലെ കിച്ചുവിനെ ഭീഷണിപ്പെടുത്തുകയാണ് ബിഷപ്പ് ചെയ്തതെന്ന് പറയുകയാണ് സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ് പറയുന്നു. കിച്ചുവും രേണുവും തമ്മിലുണ്ടായൊരു ഗ്യാപ്പാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. അതെന്താണെന്നത് അവര്‍ക്കേ അറിയൂ. അവര്‍ തന്നെ അത് പരിഹരിക്കേണ്ടതാണ്. അതിനിടയില്‍ കുറേ ആള്‍ക്കാര്‍ ഇടപെട്ട് ആ ഗ്യാപ്പ് കൂട്ടാനാണ് ശ്രമിക്കുന്നത്. അമ്മ- മകന്‍ വിഷയമായിട്ട് അതങ്ങ് പോകട്ടെ. രേണുവിന്റെ രോഗത്തെ സംശയിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ബിഷപ്പ് വന്നിട്ട് ഒരു ഭീഷണിയുടെ സ്വരം. അനാവശ്യമായ കാര്യമല്ലേ അത്. ഇതിന്റെ നെഗറ്റീവ് വീണ്ടും രേണുവിലേക്കാണ് പോകുന്നത്. ഇവരാരും അത് മനസിലാക്കുന്നില്ലേ. കിച്ചുവും രേണുവുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വീഡിയോ ഇട്ട് അത് കഴിഞ്ഞു.
മുന്‍പ് രേണുവുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ബിഷപ്പ് രേണുവിനെതതിരെ പറഞ്ഞിട്ടുണ്ട്, അവര്‍ തിരിച്ചും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു പാസ്റ്റുണ്ട് അവിടെ. രോഗം വന്ന ശേഷം കുറേ നന്മ നിറഞ്ഞ കാര്യങ്ങള്‍ പറയുന്നു. അങ്ങനെ ഒക്കെ പറഞ്ഞ മനുഷ്യനാണ് സ്വിച്ചിട്ട പോലെ മുന്നോട്ടുള്ള കാര്യങ്ങള്‍ പറയുന്നത്. അതായത് കിച്ചുവിനെ ഭീഷണിപ്പെടുത്തും പോലെ. രേണുവിനും കിച്ചുവിനും മുന്നോട്ട് ജീവിതം ഉണ്ട്. കിച്ചു ചെറിയൊരു പയ്യനാണ്. അവന്‍ ഇനിയും ലോകം കാണാനുണ്ട്. പണ്ട് പല ഡാര്‍ക്ക് സൈഡുകളും തനിക്കുണ്ടായെന്ന് അവന്‍ തന്നെ തുറന്നു പറഞ്ഞതാണ്. അത് അവനെ ഭീഷണിപ്പെുത്താനായി എടുത്ത് കഴിഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റില്ല. ആ പഴയ രീതിയില്‍ അവന്‍ പോകുന്നുണ്ടെങ്കില്‍ പറഞ്ഞ് തിരുത്താം. അല്ലാത്തിടത്തോളം കാലം പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി അവനെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. വീട് വയ്ക്കാന്‍ സ്ഥലം കൊടുത്തു എന്നൊരു ബന്ധമാണ് ബിഷപ്പുമായി അവനുള്ളത്. കിച്ചുവാകട്ടെ അവിടെ നില്‍ക്കുന്നുമില്ല.
നേരിട്ടുള്ള ഭീഷണിയുടെ പീക്ക് ലെവലാണ് ബിഷപ്പ്. രേണുവിനെയും കുടുംബത്തേയും നിങ്ങള്‍ പിന്തുണച്ചോളൂ. ഞങ്ങളും പിന്തുണയ്ക്കും. പക്ഷേ ആ പയ്യന്റേത് ട്രോമാറ്റിക് ആയിട്ടുള്ള ലൈഫ് ആണ്. ഒരു വെടിക്കുള്ളതൊക്കെ രേണുവിന്റെ കയ്യിലുമുണ്ടാകും കിച്ചുവിന്റെ കയ്യിലും കാണും. അമ്മയും മകനുമല്ലേടെയ്. ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ പരസ്പരം അറിയാം. ഒരു പള്ളീലച്ചന്‍ ഇങ്ങനെ ആണോ ചെയ്യേണ്ടത്. കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വിടുകയല്ലേ ചെയ്യേണ്ടത്. രേണു തിരികെ വന്ന ശേഷം കാര്യങ്ങളെല്ലാം സംസാരിക്കാം എന്നല്ലേ പറയേണ്ടത്. ക്വട്ടേഷന്‍ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നത് പോലെയാണ് ഇയാള് സംസാരിക്കുന്നത്.
എന്റെ പൊന്ന് ബിഷപ്പേ.. എന്തിനാണ് ഇതൊക്കെ. നിങ്ങള് പറഞ്ഞത് പോലെ എന്തിനാണ് ഒരാളെ ചവിട്ടി താഴ്ത്തുന്നത്. മനുഷ്യരാണ്. തെറ്റ് പറ്റാത്ത ആരും ഉണ്ടാകില്ല. എല്ലാം സഹിക്കാനും വഹിക്കാനും ഉള്ള കപ്പാസിറ്റി വൈദികനായ നിങ്ങള്‍ക്കുണ്ടാകും. റോഡില്‍ കൂടി പോകുന്ന കള്ള് കുടിയനെ പോലെയാണോ ഒരു പള്ളീലച്ചന്‍. ലഹരി കാര്യങ്ങളൊക്കെ കിച്ചു തന്നെ തുറന്നു പറഞ്ഞതാണ്. അതൊക്കെ തന്നെയാകും ഇവരുടെ ഈ ഭീഷണിക്കാര്യങ്ങളും. അതില്‍ നിന്നെല്ലാം മാറി അവന്‍ അവന്റെ ജീവിതവുമായി മുന്നോട്ട് പോകുന്നുണ്ട്.
ആളുകള്‍ ഇപ്പോള്‍ രണ്ട് ചേരികളിലായി കഴിഞ്ഞു. ഇപ്പോഴിതാ ഈ അച്ചനും. എന്തിന്. അവനെ പറഞ്ഞ് മനസിലാക്കുകയല്ലേ ചെയ്യേണ്ടത്. പറഞ്ഞാല്‍ മനസിലാക്കാത്ത ആളല്ല കിച്ചു. മനസിലുള്ള വിഷമവും ട്രോമകളും അവന് പുറത്ത് ചാടിയതാകും. രേണുവിനെ കടിച്ച് കീറാനുള്ള അവസരം നിങ്ങളായി ഉണ്ടാക്കി കൊടുക്കരുത്. അതും കിച്ചുവിനെ പറഞ്ഞിട്ട്. വൈദികന്‍ എന്നതിന് ഒരു വില സമൂഹത്തിലുണ്ട്. അത് ഇല്ലാതാക്കുന്ന തരത്തില്‍ ക്വട്ടേഷന്‍ ഗുണ്ട ലെവലിലേക്ക് താഴരുത്