Latest News

ഒരു അമ്മയും ഒരിക്കലും അങ്ങനെ പറയില്ല...ചേച്ചി; സ്വന്തം മകനായിട്ടാണ് കിച്ചുവിനെ കാണുന്നതെന്ന് പറയുന്നു; പക്ഷെ...; അതുകൊണ്ട് നിങ്ങളൊരു ബ്രേക്ക് എടുക്ക്; ആ നശിച്ച ലോകത്ത് നിന്നും മാറി നില്‍ക്ക്';കിച്ചുവിനെ പിന്തുണച്ചും രേണുവിനെ ഉപദേശിച്ചും ഹെലന്‍ ഓഫ് സ്പാര്‍ട്ട

Malayalilife
 ഒരു അമ്മയും ഒരിക്കലും അങ്ങനെ പറയില്ല...ചേച്ചി; സ്വന്തം മകനായിട്ടാണ് കിച്ചുവിനെ കാണുന്നതെന്ന് പറയുന്നു; പക്ഷെ...; അതുകൊണ്ട് നിങ്ങളൊരു ബ്രേക്ക് എടുക്ക്; ആ നശിച്ച ലോകത്ത് നിന്നും മാറി നില്‍ക്ക്';കിച്ചുവിനെ പിന്തുണച്ചും രേണുവിനെ ഉപദേശിച്ചും ഹെലന്‍ ഓഫ് സ്പാര്‍ട്ട

സോഷ്യല്‍ മീഡിയയിലെ പുതിയ വിവാദ നായകരായ രേണു സുധിയും കിച്ചുവും തമ്മിലുള്ള തര്‍ക്കം ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രേണുവിനെതിരെ കിച്ചു പങ്കുവെച്ച വീഡിയോയും, അതിന് മറുപടിയായി കടുത്ത ആക്രോശത്തോടെ രേണു നല്‍കിയ പ്രതികരണവുമെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രെന്‍ഡിങ്ങിലാണ്. ഇപ്പോഴിതാ, ഈ വിഷയത്തില്‍ രേണു സുധിയ്ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' എന്ന ധന്യ. 

 ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ വാക്കുകള്‍... സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയ എല്ലാവരും വള്‍ഗര്‍ കണ്ടന്റുകളോ മറ്റോ ചെയ്യുന്നവരല്ല. ചുണ്ട് കടിക്കണോ മൂക്ക് കടിച്ച് പറിക്കണോ എന്നൊക്കെ നിങ്ങളുടെ ഇഷ്ടമാണ്. സബ് തുടങ്ങിയവരുടെ വ്യക്തിപരമായ ഇഷ്ടമാണ് അതെല്ലാം. നല്ല കണ്ടന്റുകള്‍ ചെയ്യന്നവരുമുണ്ട്. അത് ഓക്കെ എന്നാകും കിച്ചു വിചാരിച്ചത്. റിതപ്പന് നാളെ അത് ബുദ്ധിമുട്ടാകും അത് ചെയ്യരുതെന്ന് കിച്ചു പറഞ്ഞ സമയത്ത്, രേണു ചേച്ചി പറഞ്ഞത് ലക്ഷങ്ങള്‍ കിട്ടുമെന്നും പിന്നെ എങ്ങനെ നിര്‍ത്തുമെന്നുമാണ്. അതൊക്കെ സ്വാഭാവികമാണ്. 

അങ്ങനെ ഒരാളോട് വീണ്ടും താന്‍ എങ്ങനെ അടുക്കും എന്നൊരു കാര്യമാണ് കിച്ചു പറഞ്ഞത്. അവന്‍ പറഞ്ഞത് ശരിയാണ്. അവന്‍ നിര്‍ത്തണമെന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ല. ഒത്തിരി പൈസ വരുമ്പോള്‍ അങ്ങനെയാണ്. ശരീരം പ്രദര്‍ശിപ്പിച്ചാല്‍ സബ് കൂടും. അണ്‍ലിമിറ്റഡ് പൈസ വരും. കിച്ചു കാണിച്ചത് എഐ വീഡിയോ ഒന്നുമല്ല. രേണു ചേച്ചിക്കും അത് അറിയാം. 

നിങ്ങള്‍ വീണ്ടും അമ്മ എന്ന് പറയുന്നുണ്ട്. കിച്ചു എന്തും ചെയ്യട്ടെ. എനിക്കും നിനക്കും അറിയാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്നെകൊണ്ട് അത് പറയിപ്പിക്കരുതെന്ന് ഏതമ്മ അങ്ങനെ പറയും. ഒരമ്മയും അങ്ങനെ പറയില്ല ചേച്ചി. സ്വന്തം മകനായിട്ടാണ് കിച്ചുവിനെ കാണുന്നതെന്ന് പറയുന്നു. പക്ഷേ ഇങ്ങനെ ഒക്കെ ഏത് അമ്മ പറയും. സോഷ്യല്‍ മീഡിയ എന്നത് ഒരു ലൂപ്പ് ആണ്. എല്ലാ കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടാകും. അതെല്ലാം വന്ന് സോഷ്യല്‍ മീഡിയയില്‍ തുപ്പിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ജീവിക്കണ്ടേ. രണ്ടു പേരോടുമാണ് ചോദിക്കുന്നത്. രേണു ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് പറയട്ടെ, ഈ സമയത്ത് ആവശ്യം സമാധാനമാണ്. 

സോഷ്യല്‍ മീഡിയ നിങ്ങള്‍ക്ക് അത് ഒരിക്കലും തരില്ല. സമാധാനക്കേടല്ലാതെ സമാധാനം തരില്ല. നിങ്ങള്‍ക്ക് എത്രയും വേഗം റിക്കവറാകണമെങ്കില്‍ സോഷ്യല്‍ മീഡിയ എന്ന ഈ നശിച്ച ലോകത്ത് നിന്നും മാറി നില്‍ക്കുക. ചികിത്സയും കാര്യങ്ങളും ഒക്കെയായി മുന്നോട്ട് പോകുകയാണെങ്കില്‍ അസുഖം ഭേദമാകും. അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് കളിച്ചോണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുമെന്നതല്ലാതെ വേറൊന്നും കിട്ടാന്‍ പോകുന്നില്ല. 

സോഷ്യല്‍ മീഡിയയുടെ അത്രയും നശിച്ച ലോകം ഈ ദുനിയാവില്‍ ഉണ്ടാകില്ല. ഇക്കാര്യം മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട്. ആകെ കിട്ടുന്നത് ഇങ്ങനെ കുരച്ച് കഴിഞ്ഞാല്‍ പൈസ ഉണ്ടാക്കാം. ആ പൈസ കൊണ്ട് എന്തെങ്കിലും നമുക്ക് വാങ്ങിയിട്ട് സന്തോഷിക്കാം എന്നല്ലാതെ വേറൊന്നും ഇല്ല. രേണു ചേച്ചി തരില്ല. നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ സമാധാനം തരില്ല. ആര്‍ക്കും തരില്ല. വൈകൃതമുള്ളവരുടെ കമന്റുകള്‍ നിങ്ങളെ തളര്‍ത്തും. ഈ അവസരത്തില്‍ നിങ്ങളേ അത് ബാധിക്കും. അതുകൊണ്ട് എത്രയും വേഗം ആസുഖം ഭേദമാകട്ടെ. അതിന് വേണ്ടി സോഷ്യല്‍ അക്കൗണ്ടുകള്‍ മാറ്റിവയ്ക്കണം. അത് ബെസ്റ്റ് വഴിയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കൂ. 

Read more topics: # രേണു
helen of sparta about renu sudhi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES