Latest News

ശരീരത്തില്‍ എവിടെ തൊട്ടാലും വേദന;കോളേജ് ജീവിതം പിന്നെ വേദനകളില്‍;പലരും പറഞ്ഞ ചികിത്സകള്‍ എടുത്തു, കാശ് പോയി എന്നല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല;പ്രസവിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു; പിന്നീട്  പ്രണയം വരെ തകര്‍ന്നു; ഫൈബ്രോമയാള്‍ജിയ എന്ന അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് അനശ്വര രാജന്റെ സഹോദരി ഐശ്വര്യ രാജന്‍

Malayalilife
 ശരീരത്തില്‍ എവിടെ തൊട്ടാലും വേദന;കോളേജ് ജീവിതം പിന്നെ വേദനകളില്‍;പലരും പറഞ്ഞ ചികിത്സകള്‍ എടുത്തു, കാശ് പോയി എന്നല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല;പ്രസവിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു; പിന്നീട്  പ്രണയം വരെ തകര്‍ന്നു; ഫൈബ്രോമയാള്‍ജിയ എന്ന അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് അനശ്വര രാജന്റെ സഹോദരി ഐശ്വര്യ രാജന്‍

മലയാളികളുടെ പ്രിയതാരം അനശ്വര രാജന്റെ സഹോദരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഐശ്വര്യ രാജന്‍ പങ്കുവെച്ച ചില തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. യൂട്യൂബിലും ഇന്‍സ്റ്റാഗ്രാം റീലുകളിലും സജീവമായ ഐശ്വര്യ താന്‍ നേരിടുന്ന കടുത്ത ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അതുണ്ടാക്കിയ മാനസിക വിഷമങ്ങളെക്കുറിച്ചും വികാരാധീനയായാണ് സംസാരിച്ചത്. വെറും 28-ാം വയസ്സില്‍ ഡിസ്‌ക് സംബന്ധമായ ഗുരുതരമായ പ്രശ്‌നം കാരണം താന്‍ അനുഭവിക്കുന്ന കടുത്ത ശാരീരിക വേദനകളെക്കുറിച്ചാണ് ഐശ്വര്യ വെളിപ്പെടുത്തിയത്. 

ഈ അസുഖം തന്റെ വ്യക്തിജീവിതത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും താരം തുറന്നുപറയുന്നു. രോഗവിവരമറിഞ്ഞപ്പോള്‍ ഭാവിയില്‍ 'പ്രസവിക്കാന്‍ പറ്റുമോ' എന്ന് ചോദിച്ച് തനിക്ക് ഒരു പ്രണയബന്ധം വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഐശ്വര്യ വെളിപ്പെടുത്തി. കൂതന്റെ 16-ാം വയസ്സില്‍ നടന്ന സങ്കീര്‍ണ്ണമായ അപ്പെന്‍ഡിസൈറ്റിസ് സര്‍ജറിയോടെയാണ് ഐശ്വര്യയുടെ ജീവിതം മാറിമറിഞ്ഞത്. മാസങ്ങളോളം ബെഡ് റെസ്റ്റ് വേണ്ടിവന്ന ആ ഘട്ടത്തിന് ശേഷം 20-ാം വയസ്സില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അടുത്ത പ്രഹരമേല്‍ക്കുന്നത്. പെട്ടെന്നൊരു ദിവസം കൈകള്‍ ചലിപ്പിച്ച് എഴുതാന്‍ പറ്റാത്ത അവസ്ഥ വന്നതോടെ നടത്തിയ സ്‌കാനിംഗിലാണ് ഡിസ്‌ക് തകരാറിലാണെന്ന് കണ്ടെത്തുന്നത്. 

'ഡിഗ്രി ഫൈനല്‍ ഇയര്‍ ആയ സമയമായിരുന്നു അത്. മൂന്ന് മാസം പൂര്‍ണ്ണമായി ബെഡ് റെസ്റ്റ്. എനിക്ക് 30 മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ഇരിക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ട് ആറാം സെമസ്റ്റര്‍ മുഴുവന്‍ ക്ലാസില്‍ എനിക്ക് നിന്നുകൊണ്ട് കേള്‍ക്കേണ്ടി വന്നു. ഒടുവില്‍ ഡിഗ്രി പരീക്ഷ എഴുതിയതും ബെഞ്ചിനടുത്ത് നിന്നുകൊണ്ടായിരുന്നു.' - ഐശ്വര്യ ഓര്‍ക്കുന്നു. വേദനയ്ക്ക് പരിഹാരം തേടി ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തിയ ആയുര്‍വേദ, ഫിസിയോതെറാപ്പി ചികിത്സകളെല്ലാം പരാജയപ്പെടുകയായിരുന്നു. 

കോഴിക്കോട്ട് ബാങ്ക് കോച്ചിംഗിന് പോയപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപ ചിലവഴിച്ച് ചെയ്ത ആയുര്‍വേദ ചികിത്സ ഒട്ടും ഫലം കണ്ടില്ല. കൊച്ചിയില്‍ വെച്ച് ചെയ്ത ഫിസിയോതെറാപ്പിക്ക് ശേഷം ഒരു ദിവസം കണ്ണാടിയില്‍ നോക്കിയപ്പോള്‍ നടുവില്‍ രക്തം കട്ടപിടിച്ച് നീലിച്ച നിലയിലായിരുന്നു. വേദന കടുത്തതോടെ ഒരു റോബോട്ടിനെപ്പോലെ തിരിയാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. ചില വീഡിയോകളില്‍ ഓടാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് ആളുകള്‍ പരിഹസിച്ചപ്പോഴും തന്റെ ഉള്ളിലെ വേദന ആരോടും പറയാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞിരുന്നില്ല. 'നടുവേദനയുള്ള കുട്ടി' എന്ന ലേബലിലേക്ക് തന്റെ ഐഡന്റിറ്റി ഒതുങ്ങിയത് മാനസികമായി വലിയ ട്രോമയാണ് സമ്മാനിച്ചതെന്ന് ഐശ്വര്യ പറയുന്നു. 

ഈ ശാരീരിക ബുദ്ധിമുട്ടുകള്‍ ഐശ്വര്യയുടെ പ്രണയബന്ധങ്ങളെയും ബാധിച്ചു. ഒരു 'പൂര്‍ണ്ണ സ്ത്രീ' എന്നാല്‍ ഗര്‍ഭിണിയാകുക എന്നതാണെന്ന ധാരണ വെച്ചുപുലര്‍ത്തുന്ന സമൂഹത്തില്‍ നിന്നും കടുത്ത ചോദ്യങ്ങളാണ് നേരിടേണ്ടി വന്നത്. ഡിസ്‌ക് പ്രശ്‌നമുള്ളതിനാല്‍ ഭാവിയില്‍ പ്രസവിക്കാന്‍ പറ്റുമോ എന്ന ആശങ്ക പങ്കുവെച്ച് പ്രിയപ്പെട്ടവര്‍ വരെ പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ അനുഭവം ഐശ്വര്യ പങ്കുവെച്ചു. വലിയ പെയിന്‍ കില്ലറുകള്‍ക്ക് പോലും തനിക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ 'ഫൈബ്രോമയാള്‍ജിയ' എന്ന സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലൂടെയാണ് ഐശ്വര്യ കടന്നുപോകുന്നത്. 

ശരീരത്തിലെ കോശങ്ങള്‍ക്കെല്ലാം കടുത്ത വേദന നല്‍കുന്ന അവസ്ഥയാണിത്. ചുണ്ടും ചെവിയും ഒഴികെ ശരീരത്തില്‍ എവിടെ തൊട്ടാലും കഠിനമായ വേദന അനുഭവപ്പെടും. 28-ാം വയസ്സിലും വിട്ടുമാറാത്ത ഈ വേദനകളോട് പൊരുതുമ്പോഴും ഐശ്വര്യയ്ക്ക് ഇപ്പോള്‍ പ്രതീക്ഷയുണ്ട്. താനിപ്പോള്‍ ഹീലിംഗിന്റെ ഘട്ടത്തിലാണെന്നും, നാളെ രോഗമുക്തയായി ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയോടെ സംസാരിക്കാന്‍ വേണ്ടിയാണ് ഈ അനുഭവങ്ങളെല്ലാം ഇപ്പോള്‍ തുറന്നുപറയുന്നതെന്നും കുറിച്ചുകൊണ്ട് പോരാട്ടവീര്യത്തോടെ ഐശ്വര്യ തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.
 

aiswarya rajan about health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES